ഭാമ : ആരാ
ചെക്കൻ : ചേച്ചി ഞാൻ കോൺസ്റ്റബിൾ ചേട്ടൻ പറഞ്ഞിട്ട് വന്നതാണ്.
ഭാമ : ആ ആ, കേറി വാ, നിന്റെ പേരെന്താ
ചെക്കൻ : മനു
മനു അകത്തേക്ക് കയറി.
ഭാമ : ഡാ ആ കാണുന്നതാണ് നിന്റെ മുറി.
മനു : ആ ചേച്ചി
മനു റൂമിൽ തന്റെ ബാഗുകൾ വച്ചിട്ട് ഹാളിലേക്ക് വന്നു.
മനു : ചേച്ചി ഇനി എന്താണ് എന്റെ ജോലി
ഭാമ : ഇന്ന് പ്രേതേകിച്ചൊന്നും ഇല്ല, പിന്നെ ഇവിടെ വെള്ളമടിക്കാൻ മോട്ടോർ ഒന്നും ഇല്ല അതുകൊണ്ട് ബാത്‌റൂമിലും കിച്ചണിലും വെള്ളം കൊണ്ട് വയ്ക്കണം. അത്രയും ചെയ്താൽ മതി.
ഇത്രയും പറഞ്ഞിട്ട് ഭാമ അവളുടെ റൂമിലേക്ക് പോയി. ഭാമ കുറെ നേരം അവളുടെ ലാപ്ടോപ്പിൽ മുഴുകി ഇരുന്നു. സന്ധ്യ ആയപ്പോൾ മനു വിളക്ക് കത്തിച്ചു. ഭാമ 7 മണിയായപ്പോൾ ഹാളിലേക്ക് വന്നു. മനു അപ്പോൾ ഫോണിൽ കളിക്കുകയാണ്.
ഭാമ : മനു, നിനക്ക് എത്ര വയസ്സുണ്ട്
മനു : 21, എന്താ ചേച്ചി
ഭാമ : അല്ല നീ നല്ല ജോലിയൊന്നും നോക്കുന്നില്ലേ.
മനു : നല്ല ജോലിയെന്നാൽ
ഭാമ : ഇപ്പോൾ നീ എവിടെ നിന്നാൽ നിനക്ക് ശമ്പളം കുറവല്ലേ. വേറെ ജോലിക്ക് പോയാൽ കൂടുതൽ ശംമ്പളം കിട്ടില്ലെന്ന്.
മനു : അതോ, ഞാൻ 10 ക്ലാസ്സ് വരയെ പോയിട്ടുള്ളൂ. ഞാൻ ഇപ്പോൾ ഗൾഫിൽ പോകാൻ നോക്കുവാ
ഭാമ : ഉം, വീട്ടിലാരൊക്കെയുണ്ട്. മനു : അമ്മയും ഞാനും അച്ഛൻ ഞങ്ങളെ ചെറുപ്പത്തിലേ ഉപേക്ഷിച്ചു.
ഭാമ : അയ്യോ, സോറിഡാ
മനു : ഓഹ് എന്തു സോറി.
ഭാമ : ഇപ്പോൾ അമ്മ എവിടാ
മനു : അമ്മേടെ ചേച്ചിടെ വീട്ടില
ഭാമ : നിനക്ക് വീടില്ലേ
മനു : ഇല്ല,
ഭാമക്ക് ഒരു call വന്നു ഫോണും എടുത്തോണ്ട് അവൾ പുറത്തേക്കിറങ്ങി. അല്പസമയം കഴിഞ്ഞു തിരികെ വന്നു.
ഭാമ : മനു നിനക്ക് വിശക്കുന്നില്ലേ.
