Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭൂതം 2

മുടിയിൽ നിന്നും മൂക്കിലേക്ക് കോർത്ത ഒരു ആഭരണം. ഒരു ദേവത.

പനിനീർ പൂവിന്റെ ഭംഗിയുള്ള നേർത്ത അധരം. നല്ല ഭംഗിയുള്ള കണ്ണുകൾ.

നല്ല വടിവൊത്ത ഇടുപ്പ്. ഇത്രയും ഭംഗിയുള്ള ഒരു സ്ത്രീയെ ഞാൻ ഇതു വരെ കണ്ടിട്ടില്ല.

അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് മെല്ലെ എന്റെ അടുത്തേക്ക് മെല്ലെ നടന്നു വരുന്നു.

അടുത്തേക്ക് വരുന്തോറും തീരെ പരിചിതമല്ലാത്ത ഒരു സുഗന്ധം.

അവളുടെ ചിരി എന്റെ ഉള്ളിലൂടെ എന്തൊക്കെയോ വികാരങ്ങളെ… ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ലാത്ത വികാരങ്ങളെ ഉണർത്തി. കണ്ട മാത്രയിൽ ഏതൊരാണിന്റെയും ലിംഗത്തിൽ നിന്നും പാൽ അറിയാതെ ചുരന്നു പോവും. പക്ഷെ എനിക്ക് പോയത് എന്റെ ബോധമാണ്.

അത് ഒരു മനുഷ്യസ്ത്രീ അല്ല എന്ന സത്യം… എന്നിലെ അത്ഭുതം നിറഞ്ഞ ഭയം എന്റെ ബോധം കളഞ്ഞു.

…………………………………

ഞാൻ ബോധം വീണ്ടെടുത്തപ്പോൾ എനിക്ക് ചെറിയ പനി ഉള്ള പോലെ ഉണ്ടെന്നു തോന്നി. ഞാൻ കിടക്കുന്നത് എന്റെ കിടക്കയിൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ കണ്ടത് വെറും സ്വപ്നമായിരുന്നോ !

എനിക്ക് എന്റെ ഉള്ളിൽ ഒരു നിരാശ തോന്നിയത് ഞാൻ അറിഞ്ഞു. എന്തൊരു ഭംഗിയായിരുന്നു ആ പെണ്ണിന് ! ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ എനിക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയുള്ളു എന്ന് ചിന്തിച്ചപ്പോൾ എന്റെ നിരാശ ഇരട്ടിയായി. ഞാൻ കിടക്കയിൽ തന്നെ അങ്ങനെ കിടന്നു.
ലീവ് വിളിച്ചു പറഞ്ഞാലോ? ഇങ്ങനെ പനിയും വച്ചോണ്ട് എങ്ങനെ ഓഫീസിൽ പോവാനാ !

“ലീവ് വിളിച്ചു പറഞ്ഞേക്ക് രാജീവ്‌… വയ്യാത്തതല്ലേ… ”

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തല തിരിച്ചു നോക്കി. അതാ ആ പെണ്ണ് എന്റെ അടുത്തിരുന്നു എന്നെ നോക്കി ചിരിക്കുന്നു. എന്റെ ഉള്ളിൽ വീണ്ടും ഭയം മൊട്ടിട്ടു. വീണ്ടും ആ സുന്ദരിയെ കാണണം എന്ന് ആഗ്രഹിച്ചെങ്കിലും ഞാൻ സത്യം പറഞ്ഞാൽ വീണ്ടും പേടിച്ചു പോയി.

പേടി കാരണം ഞാൻ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ നോക്കി.

“ഏയ്യ്…. എങ്ങോട്ടാ എഴുന്നേൽക്കുന്നത്. അവിടെ തന്നെ കിടന്നോളു. വയ്യാത്തതല്ലേ. ”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി നിന്നു.

“എന്നെ പേടിച്ചിട്ടാണോ ! രാജീവ് എന്തിനാ എന്നെ പേടിക്കുന്നത്? ”

“നിങ്ങൾ ആരാ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025