“എനിക്ക് വേണ്ടത് നല്ലൊരു സുഹൃത്തിനെ ആണ് സിയ. നിനക്ക് എന്റെ സുഹൃത്താവാമോ?”
സദാസമയവും ഉള്ള ആ പുഞ്ചിരിയുമായി സിയ എന്നെ നോക്കി. അവൾ എഴുന്നേറ്റ് എന്റെ അടുക്കൽ വന്നു എന്റെ തലയിലൂടെ തഴുകി.
“ഞാൻ ഉണ്ടാവും രാജീവിന്റെ സുഹൃത്തായി.” അതും പറഞ്ഞു സിയ എന്റെ തല പിടിച്ച് അവളുടെ വയറോട് ചേർത്തു വച്ചു.
ഇതു വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത എന്തൊക്കെയോ സുഖം ആ നിമിഷം ഞാൻ അനുഭവിച്ചു. അവളുടെ മൃദുലമായ വയറിൽ പൊക്കിൾ കുഴിയോട് തല വച്ച് ഞാൻ അവളുടെ അരക്ക് ചുറ്റും കൈ കൊണ്ട് കെട്ടിപിടിച്ചു. അവളുടെ ഇടുപ്പിലൂടെ അവളെ ഞാൻ പുണർന്നപ്പോൾ സിയ എന്റെ തലമുടിയുടെ വിരലുകൾ കടത്തി തഴുകി കൊണ്ടിരുന്നു. സിയയുടെ വയറിൽ പുണർന്നങ്ങനെ ഇരുന്നമ്പോൾ അവളുടെ സുഗന്ധം എന്റെ നിദ്രയിലേക്ക് കൊണ്ട് പോയിരുന്നു.
“രാജീവിന് ഉറങ്ങണ്ടേ…നാളെ നേരത്തെ പോവേണ്ടതാണ്. ഓർമയുണ്ടല്ലോ. വാ ഞാൻ ഉറക്കി തരാം.”
സിയ എന്നെ കൈയിൽ പിടിച്ച് എന്റെ കിടപ്പു മുറിയിലേക്ക് കൊണ്ട് പോയി. ഞാൻ ഒരു കുഞ്ഞിനെ പോലെ അവളെ പിന്തുടർന്നു.
എന്നെ കിടക്കയിൽ കിടത്തി സിയ എന്റെ മേൽ പുതപ്പിട്ടു പുതച്ചു തന്നു.
“നന്നായി ഉറങ്ങിക്കോ രാജീവ്. രാജീവ് ഉറങ്ങുന്നത് വരെ ഞാൻ ഇവിടെ ഇരിക്കാം.”
എന്റെ തലയുടെ അരികിൽ അവൾ ചരിഞ്ഞിരുന്നു എന്നിട്ട് എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു.
“ഞാൻ ഒന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ സിയ? എന്നെ ഇന്നേ വരെ ഇങ്ങനെ ആരും താലോലിച്ചിട്ടില്ല.”
“കെട്ടിപിടിച്ചോ രാജീവ്. നിനക്ക് വേണ്ടുവോളം ഞാൻ നിനക്ക് സ്നേഹം തരും. അതിനെ അല്ലെ സൗഹൃദം എന്ന് പറയുന്നത്. വാ.. ഇങ്ങു ചേർന്നു കിടന്നോളു. ”
എന്നെ അവൾ അവളുടെ വയറിനോട് ചേർത്തു കിടത്തി. സിയയുടെ കുഴിഞ്ഞ പൊക്കിൾ ഞാൻ തൊട്ടടുത്തു കിടന്നു നോക്കിനിന്നു. അവളുടെ വയറിന്റെ മണം എനിക്ക് ലഹരി പകർന്നു. സിയയുടെ അരക്കെട്ടിലൂടെ കെട്ടിപ്പുണർന്നു ഞാൻ അങ്ങനെ ആ ലഹരിയിൽ മയങ്ങി പോയി.
“നിങ്ങൾ ഭൂതങ്ങൾ ഞങ്ങൾക്ക് ആഗ്രഹങ്ങൾ നടത്തിത്തരാമെന്നുള്ള ഓഫർ തരാറുണ്ടല്ലോ! എനിക്ക് ഓഫർ ഒന്നുമില്ലേ? ” മയക്കത്തിൽ ഞാൻ സിയയോട് ചോദിച്ചു.
“ആഗ്രഹം നടത്തി തരാനോ? നടത്തി തരാല്ലോ. ഇപ്പൊ എന്റെ രാജീവ് നല്ല കുട്ടിയായി ഉറങ്ങിക്കോ. ”
സിയയെ…. എന്റെ സ്വന്തം ഭൂതത്തെ കെട്ടിപിടിച്ചു ഞാൻ അവളുടെ അണിവയറിൽ തല ചായ്ച്ചു അവളെന്ന ലഹരിയിൽ മുഴുകി ഞാൻ പൂർണ സുഖനിദ്രയിലേക്ക് വഴുതി വീണു.
……………………………..
രാവിലെ എന്നെ എഴുന്നേൽപ്പിച്ചത് സിയയുടെ വിളിയാണ്.
“എഴുന്നേൽക്കു രാജീവ്. ഈ ചായ കുടിച്ചോളൂ. ”
ഒരു ഭാര്യയെ പോലെ അവൾ എന്നെ എഴുന്നേൽപ്പിച്ചു. ബ്രേക്ഫാസ്റ് കഴിപ്പിച്ചു.
“ആഹാ…. ഭൂതത്തിനു നല്ല കൈ പുണ്യമാണല്ലോ. ”
“ഹ ഹ ഹ… രാജീവിന് ഇഷ്ട്ടപെട്ട സ്വാദ് എന്താണെന്ന് പോലും എനിക്ക് മനസ്സിലാക്കാൻ കഴിയും. ”
“ആഹാ. എങ്കിൽ ഞാൻ ഇനി വേറെ പെണ്ണന്വേഷിക്കേണ്ടി വരില്ലാല്ലോ… ഭൂതത്തെ കല്യാണം കഴിച്ച ആദ്യത്തെ മനുഷ്യൻ എന്ന റെക്കോർഡ് എനിക്ക് കിട്ടും… ഹ ഹ ഹ. ”
