Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്യാനഡയിലെ നനുത്ത രാവുകൾ

മറ്റൊരു വിവാഹമോ വേറെ ഒരു ബന്ധത്തിനോ ഒന്നും മമ്മി ശ്രമിക്കുകയോ ചെയ്തിരുന്നില്ല. വളരെ അടങ്ങിയൊതുങ്ങി എന്നാൽ പുരോഗമന ചിന്തകളൊക്കെയുള്ള ബോൾഡായ ഒരു സ്ത്രീയായിരുന്നു എന്റെ മമ്മി. എന്റെ പത്താംക്‌ളാസ്സ് പഠനം കഴിയുകയും പ്ലസ് ടു അതിനു ശേഷം കോളേജ് പഠനം തുടങ്ങിയ ഭരിച്ച ചിലവുകൾ, സ്വന്തമായി സ്ഥലം,വീട് തുടങ്ങിയ സ്വപ്നങ്ങളും കാരണം നല്ലയൊരു ജോലിയ്ക്കായി മമ്മി അന്വേഷണം ആരംഭിച്ചിരുന്നു. ആയിടയ്ക്കാണ് രാജിച്ചേച്ചി അമ്മയോട് ക്യാനഡയ്ക്ക് മൈഗ്രെറ് ചെയ്യുകയോ അല്ലെങ്കിൽ അവിടെ ചെന്ന് നല്ല ജോലി എന്തെങ്കിലും കണ്ടെത്തിക്കൂടെ വിദ്യഭ്യാസവും എക്സ്പീരിയന്സുമുണ്ടല്ലോ എന്ന് ചോദിച്ചത്. പക്ഷെ അപ്പോൾ എന്റെ കാര്യം താമസം തുടങ്ങിയവ ഒരു പ്രശ്നമായി. പക്ഷെ അതിനും പോംവഴി രാജിച്ചേച്ചി നൽകി. അവരുടെ പ്രായമായ മാതാപിതാക്കളോടോപ്പം എനിക്ക് കഴിയാം, പ്ലസ് ടു പഠനം നടത്താം. ഒടുവിൽ എല്ലാവര്ക്കും സ്വീകാര്യമായ ആ പ്രതിവിധി സ്വീകരിച്ചു മമ്മി ക്യാനഡയ്ക്ക് ചേക്കേറി. ഏറെ വൈകാതെ തന്നെ അവിടെ നല്ലയൊരു ജോലിയും ലഭിച്ചു. പണ്ട് അറിയാവുന്നതു കൊണ്ട് എനിക്ക് പുതിയ വീട്ടിൽ അപരിചത്വം ഒന്നും തോന്നിയില്ല. ഇടയ്ക്കിടയ്ക്ക് മമ്മി ലാൻഡ് ഫോണിലേക്ക് വിളിയ്ക്കും. മൊബൈലും നെറ്റുമൊന്നും സർവ്വസാധാരണമല്ലാത്ത കാലമായിരുന്നല്ലോ അത്. പുതിയ സ്‌കൂളിൽ അഡ്മിഷനും കിട്ടി എന്റെ പഠനം തുടങ്ങി .അവിടെ പുതിയ കൂട്ടുകാരായി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025