Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി – 18

അതൊക്കെയുണ്ടെടാ…പിന്നെ പറയാം …എല്ലാവരും റെഡിയായിക്കെ….

ഞാൻ വരണോ ഇച്ചായ….ഇന്ദിര ചോദിച്ചു…..

നീ എന്റെ പെങ്ങളല്ലിയോടി…..നീ വരാതെ….എങ്ങനെയാ…..

എല്ലാവരും ഗോപുവിന്റെ വീട്ടിലേക്കു പോകാൻ കാറിൽ കയറി…..കുട്ടനാടിനു തിരിയുന്നതിനു മുമ്പ് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ആനി ഇറങ്ങി ഒരു തുണിക്കടയിലും സ്വര്ണക്കടയിലും കയറി…ആർക്കും ഒന്നും മനസ്സിലായില്ല…അവർ ഗോപുവിന്റെ വീട്ടിൽ ഉച്ചയോടെ എത്തി….

ഗോപുവിന്റെ അച്ഛനും അമ്മയും എല്ലാവരെയും സ്വീകരിച്ചു….ആനി കയ്യിലിരുന്ന പൊതി ഗംഗയെ ഏൽപ്പിച്ചു….ഇതൊന്നു മാറി വന്നേ…..

ഗംഗ ഒന്നും മനസ്സിലാകാതെ അകത്തേക്ക് പോയി….ജിത്തുമോൻ ഗോപുവിന്റെ കയ്യിൽ തൂങ്ങി നിന്ന്…ഗോപു നീ ഈ ഡ്രസ്സ് മാറി നല്ല വെള്ള മുണ്ടും ഈ ഷർട്ടും ധരിച്ചേ…കാർലോസ് ഗോപുവിന് നേരെ ഒരു  പൊതി നീട്ടി പറഞ്ഞു….കാർലോസ് ഗോപുവിന്റെ അച്ഛനോട് അടുത്ത ക്ഷേത്രത്തിൽ പോകണം എന്ന് പറഞ്ഞു….കാര്യങ്ങൾ വിശദമായി കാർലോസ് അവതരിപ്പിച്ചു….ഇതൊന്നുമറിയാതെ ഒരുങ്ങി വന്ന ഗംഗയും ഗോപുവും മുഖത്തോടു മുഖം നോക്കി നിന്ന്….

അടുത്ത ക്ഷേത്രത്തിൽ പോയി പൂജാരിയെ കൊണ്ട് താലി പൂജിച്ചു എല്ലാവരുടെയും സമ്മതത്തോടെ ഗോപുവും ഗംഗയും വിവാഹിതരായി…വിവാഹം കഴിഞ്ഞിറങ്ങിയപ്പോൾ കാർലോസ് പറഞ്ഞു എല്ലാവരും റാന്നിക്ക് വരിക…അവിടെ ഗംഭീര പാർട്ടി…..ഗോപു ആൽബിയെയും ക്ഷണിച്ചു…അന്ന് വൈകിട്ട് ഗംഗയുടെയും ഗോപുവിന്റെയും വിവാഹ പാർട്ടി ഗംഭീരമായി നടന്നു….അപ്പോൾ ആനി അടുത്ത ഒരു തീരുമാനം പുറപ്പെടുവിച്ചു…ഇന്ദിര ഡിസ്റ്റലറിയും പ്രോപർട്ടിയും വിട്ടു കിട്ടുന്ന കാശ് ഹോസ്പിറ്റലിൽ മാനേജ്‌മെന്റ് പാർട്ണറായി നിക്ഷേപിയ്ക്കുക…എല്ലാവരും അത് അംഗീകരിച്ചു…പക്ഷെ ഹോസ്പിറ്റലിന്റെ പേരിനു മാത്ത്രം ഒരു മാറ്റം…അന്നമ്മ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ…അതും എല്ലാവരും അംഗീകരിച്ചു….അവസാനം ആനി പറഞ്ഞത് കേട്ട് എല്ലാവരും മുഖത്തോടു മുഖം നോക്കി…കാർലോസ് അപ്പച്ചൻ ഒറ്റ തടിയാണ്..അദ്ദേഹത്തിന്റെ ശിഷ്ട കാലം അദ്ദേഹത്തിനെ സംരക്ഷിച്ചു മേരി കഴിയുക…..ഇന്ദിര മാത്രം അതിനെ കയ്യടിച്ചു പാസ്സാക്കി….അപ്പോൾ ആണിയോ…ഗോപു ചോദിച്ചു…

ഞാനോ ഞാനും എന്റെ പിറക്കാൻ പോകുന്ന കുഞ്ഞും ഒറ്റത്തടിയായി ഇവിടെ കഴിഞ്ഞു കൊള്ളാം…അത് പറ്റില്ല ഗോപു പറഞ്ഞു….

എങ്കിൽ നീ തന്നെ ഒരു ചെറുക്കനെ അവൾക്കു കണ്ടു പിടിക്ക്…ഇന്ദിര പറഞ്ഞു…ഞാനും ആനിയും ഇങ്ങനെ ഇവിടെ നിങ്ങളോടൊപ്പം കഴിയാം….അത് വേണ്ടെങ്കിലോ….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025