Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോയിൽലേഷൻ

അവിടെ  കുടിയിരുന്നവർ ഒരേ സ്വരത്തിൽ  പറഞ്ഞു.  വീണ്ടും  അവരെ ആളുകൾ  വളഞ്ഞു അതിന് ശേഷം ആളുകൾ  ഓരോരുത്തരായി  പിരിഞ്ഞു പോയി. ആളുകൾ പോയി കഴിഞ്ഞപ്പോൾ ആണ്‌  അയാൾ  ഞങ്ങളെ ശ്രദ്ധിക്കുന്നത്. അയാൾ ഞങ്ങളുടെ  അടുത്തേക്ക്  നടന്നു വന്നു. അയാൾ  അടുത്തേക്ക്  വരുന്നത് കണ്ട് ഞാൻ  മുഖം തിരിഞ്ഞു നിന്നു.  അയാൾ  അടുത്ത് എത്തിയതും സംയുക്ത കല്യാണകുറി  നീട്ടികൊണ്ട് പറഞ്ഞു.

” അങ്കിൾ  ഞങ്ങളുടെ  കല്യാണം ആണ്‌  വരണം “

” ആരാ  എനിക്ക്  മനസിലായി…….   ഹേ  സംയുക്ത   താൻ  ആയിരുന്നോ …. എന്താ  ഇവിടെ  തന്നെ  നിന്നു കളഞ്ഞത് “

” അത്  ഇവന് അങ്ങോട്ട്  വരാൻ  ഒരു മടിയായിരുന്നു “

അയാൾ  എന്നെ ഒന്ന്  നോക്കി.

” ഹാ  സോറി   കേട്ടോ……  ആ  ഹോസ്പിറ്റൽ കേസിന് ശേഷമാണ് എന്റെ ഫാമിലി എന്നോട് ഇത്ര അടുത്തത്…. ആ  സമയത്ത് ആണ്‌ താൻ  ഇവളെ അനേഷിച്ചുകൊണ്ട്  എന്നെ ശല്യപെടുത്തിയത്….  അന്നത്തെ ഇൻസിഡന്റ് വീട്ടിൽ  അറിയാതിരിക്കാനാ  ഞാൻ   തന്നോട്  ദേഷ്യപെട്ടത്….  പിന്നെ  അന്ന് ഞാൻ  എന്റെ എല്ലാ  പാസ്സ്‌വേർഡും നിങ്ങൾക്ക് തന്നായിരുന്നല്ലോ   അത്  വെച്ച് വല്ല ബ്ലാക്‌മെയിലിനും വന്നതാണോ എന്നും സംശയം ഉണ്ടായിരുന്നു. “

” ഇറ്റ്സ് ഓകെ…….  പക്ഷെ ഞാൻ  ഒന്ന് ചോദിച്ചോട്ടെ…. അന്ന് ഫോണിലും ലാപ്പിലും  ഞങ്ങൾ ഒന്നും  കണ്ടിരുന്നില്ല  പിന്നെ  ഇത്ര ഭയക്കൻ  എന്താ  കാരണം “

” അത്  ആരും അറിയാതിരിക്കാനല്ലേ ഞാൻ  നോക്കിയത്  അത്  തന്നെ  നിങ്ങളോട് പറഞ്ഞാലോ “

“ഓക്കേ അങ്കിൽ  ഞങ്ങൾ ചോദിച്ചെന്നെ  ഉള്ളു……..  “

അയാൾ  അയാളുടെ  ഭാര്യയെയും  മകനെയും ഞങ്ങളുടെ  അടുത്തേക്ക്  വിളിച്ചുകൊണ്ടു പറഞ്ഞു.

” ഇവരാണ്  അന്ന്  എന്നെ  ഹോസ്പിറ്റലിൽ   എത്തിച്ചത് “

” മക്കളെ  ഒരുപാട്  നന്ദിയുണ്ട് “

അവർ  സംയുക്തയുടെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു.

” നന്ദി ഞങ്ങൾ  ആണ്‌  പറയേണ്ടത്….. അങ്കിൾ അന്ന്  ഹോസ്പിറ്റലിൽ ആയത് കൊണ്ട  ഞങ്ങൾ തമ്മിൽ പരിജയപെട്ടത് “

” എല്ലാം  ദൈവത്തിന്റെ ഓരോ തീരുമാനങ്ങൾ  അല്ലെ……….  ഇന്ന് നിങ്ങൾ ഇവിടെ  തങ്ങണം  ഞങ്ങളുടെ ചിഫ് ഗസ്റ്റ്‌സ് ആണ്‌  നിങ്ങൾ “

അങ്കിളിന്റെ ഭാര്യ ഞങ്ങളെ നിർബന്ധിച്ചപ്പോൾ ഞങ്ങൾ  അവിടെ നിൽക്കാം  എന്ന് സമ്മതിച്ചു.

” അല്ല  ഇവർക്ക്  ഒരു മുറിയാണോ കൊടുക്കുന്നത്….. ഇവരുടെ  കല്യാണം  കഴിഞ്ഞിട്ടില്ല “

” അതൊന്നും  ഇന്നത്തെ കാലത്ത് ആരും  നോക്കാറില്ല …… അവർ  ഒന്ന് കട്ട് തിന്നട്ടെ “

ഞങ്ങളെ അവരുടെ വീടിനോട് ചേർന്ന  ഗസ്റ്റ്‌ റൂമിൽ ആക്കികൊണ്ട് അവർ  പോയി. ഞാൻ  വാതിൽ  അടച്ചു  കൊണ്ട്  അവളെ നോക്കി  ഒരു കള്ളച്ചിരി ചിരിച്ചു.

” മോനെ  ഇന്ന്  മോന്റെ ഒരു  വിളച്ചിലും എടുക്കരുത് ….  എനിക്ക്  ഉറങ്ങണം “

” ഓകെ എനിക്ക്  ഒരു  ദൃതിയും ഇല്ല  …… നമുക്ക് ഈ ജീവിതകാലം മുഴുവൻ  ഉണ്ടല്ലോ”

“എന്നാൽ  മോൻ  തറയിൽ  വല്ലതും  കിടക്ക് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025