Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോബ്രാഹില്‍സിലെ നിധി 8

രാഹുല്‍ മദ്യക്കുപ്പിയുടെ ലേബല്‍ വായിച്ചു.
“വോഡ്ക,”
പിന്നെ അയാള്‍ ജയകൃഷ്ണനെ നോക്കി ചിരിച്ചു.
“രാഷ്ട്ര നിര്‍മ്മാണത്തിന് വംശഹത്യ മാര്‍ഗ്ഗമാക്കിയ, ചരിത്രത്തിലെ ഏറ്റവും നിഷ്ട്ടൂരനായ സ്വേച്ഛാധിപതിയുടെ നട്ടെല്ല് തകര്‍ക്കാന്‍ മഹത്തായ റഷ്യന്‍ ജനതയ്ക്ക് ഉണര്‍വ്വേകിയ വിശിഷ്ടപാനീയം!”
രാഹുല്‍ പറഞ്ഞു.
പിന്നെ അയാള്‍ ജയകൃഷ്ണന്‍റെ കൂട്ടുകാരെ നോക്കി.
“നിന്‍റെയോകെ മൃതദേഹത്തിന് ഈ ഔഷധ രസം എങ്ങനെ സ്യൂട്ടായി?”
രാഹുലിന്‍റെ കണ്ണുകളിലെ ആജ്ഞാശക്തിക്ക് മുമ്പില്‍ ജയകൃഷ്ണന്‍ നിശ്ചലം നിന്നു.
രാഹുല്‍ ചുറ്റും നോക്കി.
കൂട്ടുകാര്‍ക്കിടയില്‍ നില്‍ക്കുന്ന സിദ്ധാര്‍ത്ഥനെ കണ്ടു.
“ഇങ്ങ് വാടാ!”
രാഹുല്‍ അവനെ കൈ കൈകാണിച്ചു വിളിച്ചു.
“നിന്നെയല്ലേ കഴിഞ്ഞ ദിവസം ഒരു പെണ്ണ്‍ പെരുവഴീലിട്ടു തല്ലുന്നത് കണ്ടത്? നീ ആളു കൊള്ളാല്ലോ! മൊട്ടേന്നു വിരിഞ്ഞതെയുള്ളൂ. അതിനു മുമ്പ് തന്നെ ബലാത്സംഘം! ചൂതുകളി! മയക്കുമരുന്ന് ബിസിനെസ്! കൊള്ളാം!”
രാഹുലിന്‍റെ കൈ സിദ്ധാര്‍ത്ഥന്‍റെ തോളിലമര്‍ന്നു.
“അന്ന് ഞാന്‍ നിന്നെ ആ ലത്തീഫിന്‍റെ കയീന്നു രക്ഷപ്പെടുത്തിയില്ലേ? അതിനു പ്രത്യുപകാരം ചെയ്യാന്‍ ഞാന്‍ ഒരു സുവര്‍ണ്ണാവസരം തരാം,”
അയാള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഇന്‍സ്പെക്ടര്‍ അബ്രാഹാമിനെ നോക്കി.
“ഈ ഇന്‍സ്പെക്ടര്‍ സാറിനും കോണ്‍സ്റ്റബിള്‍ സാറമ്മാര്‍ക്കും നിന്‍റെ കൂട്ടുകാരന്‍റെ ബെഡ് റൂം ഒന്ന്‍ കാണിച്ചുകൊടുത്തേ,”
രാഹുല്‍ സിദ്ധാര്‍ത്ഥനോട് പറഞ്ഞു.
ജയകൃഷ്ണന്‍റെ മുഖം വിവര്‍ണ്ണമായി.
“ഏത് കൂട്ടുകാരന്‍റെ?”
സിദ്ധാര്‍ത്ഥന്‍ ചോദിച്ചു.
“ഓഹോ?”
ഒരു പ്രത്യേക ഭാവത്തില്‍ രാഹുല്‍ അവനെ നോക്കി.
“നിന്‍റെ കൂട്ടുകാര് റോമിലെ ഫ്രാന്‍സീസ് പാപ്പയും ദലൈലാമയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ …അങ്ങനെ ഒന്നുവല്ലല്ലോ? പോയി നിന്‍റെ കൂട്ടുകാരന്‍ ഈ ജയകൃഷ്ണന്‍റെ ബെഡ് റൂം കാണിച്ചുകൊടുക്കെടാ വഴീത്തൂറിച്ചെക്കാ!”
രാഹുല്‍ പിന്നെ ഇന്‍സ്പെക്ടര്‍ അബ്രഹാമിനെ നോക്കി.
“സാറിവന്‍റെ കൂടത്തില്‍ ചെല്ല്. ഇവന്‍ ഈ ജയകൃഷ്ണന്‍റെ ബെഡ് റൂം കാണിച്ചു തരും. ഇവന്‍റെ കിംഗ്‌ സൈസ് കിടക്കയുടെ അടിയില്‍ അനന്തശയനം നടത്തുന്നുണ്ട് സാധനം,”
രാഹുല്‍ സിദ്ധാര്‍ത്ഥന്‍റെ ചന്തിക്ക് ചവിട്ടി അകത്തേക്ക് തള്ളിവിട്ടു.
“ഹേയ്!!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025