വേണ്ട വേണ്ട ഞാൻ ചായ കുടിച്ചിട്ട് ഇറങ്ങിയതാ .. ‘അമ്മ എന്നാണ് ഇടുക്കിക്ക് പോയത് ..കുഞ്ഞിനെ നോക്കാൻ ‘അമ്മ നിൽക്കില്ലായിരുന്നോ
‘അമ്മ കഴിഞ്ഞ ആഴ്ച പോയതാ ‘അമ്മ അവിടെ ഇല്ലെങ്കിൽ പപ്പാ ഫുൾ ടൈം വെള്ളത്തിൽ ആണ് .. അതും അവിടെ തോട്ടത്തിൽ വാറ്റുന്ന സാധനം ..അതുകൊണ്ട് അമ്മക്ക് ഇവിടെ നിന്നാൽ സമാധാനം ഇല്ല ..പിന്നെ ചേട്ടായി കല്യാണ വിഷയത്തിൽ രേഷ്മയും അമ്മയും തമ്മിൽ മാനസിക അകൽച്ചയും ഉണ്ടെന്നു കൂട്ടിക്കോ ..അതുകൊണ്ട് വഴക്ക് ഒഴിവായിക്കോട്ടെ എന്ന് കരുതി ഞാനും അമ്മ പോകുന്നതിനു എതിര് പറയാറില്ല ..പിന്നെ അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ അവളുടെ അമ്മ വന്നു നിൽക്കും
അഹ് ഓക്കേ .അപ്പൊ ഞാൻ ഇവിടെ ഇല്ലങ്കിലും എന്നെ പറ്റി ചർച്ചകൾ നടക്കുന്നുണ്ട് അല്ലേ
അത് പിന്നെ ഇല്ലാതെ ഇരിക്കുമോ ..യഥാർത്ഥത്തിൽ നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം എന്ന് രണ്ടു പേരും പറഞ്ഞിട്ടില്ല അതുകൊണ്ട് ആളുകൾ ഓരോന്ന് സങ്കല്പ്പിച്ചു പറഞ്ഞു കൂട്ടുന്നു ..സത്യത്തിൽ എന്താ ചേട്ടായി പ്രശ്നം
അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ ..ഇനി അതിനെക്കുറിച്ചു പറഞ്ഞിട്ട് എന്ത് കാര്യം ..നടന്നത് നടന്നു .. ഇപ്പൊ അവൾ സന്തോഷം ആയി ജീവിക്കുന്നുണ്ടല്ലോ അത് മതി
ഓ അതൊന്നും പറയാതെ ഇരിക്കുകയാ നല്ലത് . ആദ്യകാലത്തു ഭയങ്കര സന്തോഷം ആയിരുന്നു ഒരു മോൻ ഉണ്ട് ഇവനെക്കാൾ രണ്ടു മാസം മൂത്തത് .. ഇടയ്ക്കു ഒരു വിസ തട്ടിപ്പ് കേസിൽ കുടുങ്ങി .. അവൻ പറ്റിച്ചതാ എന്ന് പറഞ്ഞു ആളുകൾ വീട്ടിൽ ചെന്ന് ബഹളം വെക്കുകയും ഒക്കെ ആയി ഭയങ്കര സീൻ ആയിരുന്നു. അറുപതു നേഴ്‌സുമാർക്ക് സൗദി വിസ കൊടുക്കാം എന്ന് പറഞ്ഞു അഞ്ചു ലക്ഷം വെച്ച് വാങ്ങി എന്ന്… സ്പോൺസർ പറ്റിച്ചതാ എന്ന് അവൻ പറയുന്നു പക്ഷേ ആളുകൾ കാശ് കൊടുത്തത് ഇവനല്ലേ, ചെറിയ തുക വല്ലതും ആണോ മൂന്നു കോടി രൂപ ആയില്ലേ , സംഗതി ഇപ്പൊ കേസും കൂട്ടവും ആയി അവൻ അതിന്റെ പുറകെ നടക്കുവാ .. പുള്ളിക്കാരി ഇപ്പൊ അമ്മയുടെ അടുത്ത് ഉണ്ട് ..കുഞ്ഞിന് പനി ഉണ്ട് അതുകൊണ്ടാ ‘അമ്മ ഇന്ന് വരാതെ ഇരുന്നത് ഞാൻ നിൽക്കേണ്ടി വന്നത്..ഏതായാലും ചേട്ടായി വന്ന കാര്യം ഞാൻ രേഷ്മയെ വിളിച്ചു പറയാം.
