Kambikuttan Malayalam

Sex stories Kambikuttan kambikathakal

കംപ്ലീറ്റ് പാക്കേജ് 3

അങ്ങനെ ഒഴിഞ്ഞു മാറാൻ വരട്ടെ .. നീ ഒരു ആവേശത്തിൽ വായിൽ തോന്നിയത് എല്ലാം പറയാനും അതെല്ലാം കേട്ട് പഴം വിഴുങ്ങിയ പോലെ ഇരിക്കുകയും ചെയ്യുന്ന ആളായാണോ ഈ മറിയക്കുട്ടിയെ മനസിലാക്കിയിരിക്കുന്നത് ..കാര്യങ്ങൾ എന്താണ് എന്ന് വ്യക്തമായി അറിഞ്ഞ ശേഷം മാത്രമേ നീ ഇവിടുന്നു എഴുനേൽക്കുകയുള്ളു – ഭീഷണി പോലെ പറഞ്ഞു മറിയക്കുട്ടി കാലിന്മേൽ കാല് കയറ്റി വെച്ച് ടീപ്പോയിൽ നിന്നും ഗ്ലാസ് എടുത്ത് ഒന്ന് സിപ് ചെയ്തു

ഇതെന്തു ഗുണ്ടായിസം ആണോ – അവരുടെ ഗൗരവത്തെ തമാശ രൂപേണ എടുത്തു

അതെ ഗുണ്ടായിസം തന്നെ ആണെന്ന് കരുതിക്കോ ..മറിയക്കുട്ടിയുടെ ഗുണ്ടായിസം എന്താണ് എന്ന് ഇവിടെ ഉള്ളവരോട് ചോദിച്ചാൽ അറിയാം – ചിട്ടി പരിപാടി നടത്തി കാശുകൊടുക്കാത്തവരുടെ വീട്ടിൽ കേറി തെറി വിളിച്ചും വേണമെങ്കിൽ രണ്ടു തല്ലു കൊടുത്തിട്ടാണേലും പണം മേടിച്ചു ശീലം ഉള്ളയാളാ ഈ ഞാൻ

അയ്യോ ഒന്നാമത് കള്ളുകുടിച്ചു പൂസായി ഇരിക്കുവാ തല്ലുകൊള്ളാൻ മൂഡില്ല എന്ത് വേണേ ചോദിക്ക് – അവൻ വീണ്ടും രംഗം തണുപ്പിക്കാൻ വേണ്ടി പറഞ്ഞു

നീ നേരത്തെ പറഞ്ഞതിൽ നിന്ന് തന്നെയാണ് മൂന്നാലു ചോദ്യങ്ങൾ ചോദിയ്ക്കാൻ ഉള്ളത് .ഒന്നാമത്തെ ചോദ്യം ഗ്രീഷ്മക്കു നേരത്തെ നൗഫലുമായി സ്നേഹം ഉണ്ടായിരുന്നു എന്നും ജാതി നോക്കി ഞങ്ങൾ അത് നടത്താതെ ഇരുന്നത് ആണെന്നും ആരാണ് പറഞ്ഞത്

അത് ഗ്രീഷ്മ തന്നെ പറഞ്ഞതാണ് ..നൗഫലും ആയി സ്നേഹം ആണെന്നും അവന്റെ കൂടെ ആണ് ജീവിക്കാൻ ആഗ്രഹം എന്നും അവൾ കല്യാണം കഴിഞ്ഞ ദിവസം തന്നെ പറഞ്ഞു

നീ നിന്റെ ഭാഗം ന്യായീകരിക്കാൻ പറയുന്നത് ആണോ എന്ന് എനിക്ക് എങ്ങനെ അറിയാം ..ഇങ്ങനെ ഒരു ബന്ധത്തെക്കുറിച്ചു എനിക്ക് അറിവ് ഉണ്ടായിരുന്നില്ല ..ഏതായാലും നീ പറഞ്ഞത് ഗ്രീഷ്മ അവളുടെ പപ്പയോട് പറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ ഒന്ന് ചോദിക്കട്ടെ

ഇനി പപ്പയെക്കൂടി അതിലേക്കു വലിച്ചിഴക്കേണ്ട – കൂടുതൽ തർക്കത്തിലേക്ക് പോകാതിരിക്കാൻ ബിനു ശ്രമിച്ചു എങ്കിലും മറിയക്കുട്ടി അത് ശ്രദ്ദിക്കാതെ ഫോൺ എടുത്തു ഭർത്താവിനെ വിളിച്ചു

ഹലോ

ഹലോ എന്താടീ ഈ സമയത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025