Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 10

” ഞാൻ നിന്നെ എങ്ങനെ സഹായിക്കണമെന്നാ ഈ പറയുന്നേ…?
എന്റെ അവസ്ഥ നിനക്ക് അറിയാവുന്നതല്ലേ.. നിനക്ക് ഇപ്പൊ പറ്റിയ അതേ തെറ്റ് തന്നെയാ എന്റെ ജീവിതത്തിലും സംഭവിച്ചത്. ഞാൻ ഭർത്താവുമായി അകലാൻ കാരണവും അതാണ്… ”

” ഞാൻ എനി എന്ത് ചെയ്യും ചേച്ചി…? എന്റെ ജീവിതം നശിച്ചു. നല്ലൊരു കുടുംബിനിയായ എന്റെ മനസ്സിൽ വേണ്ടാത്ത ഓരോ ചിന്തകളും പാകിയത് ചേച്ചിയാണ്… എന്നിട്ടിപ്പോ…

ഈ സംഭവത്തിനു ശേഷം കിച്ചു എന്നോട് ഒന്നും മിണ്ടിയിട്ടില്ല. എന്തിന്… ഒന്ന് നോക്കിയിട്ട് പോലുമില്ല…
അവൻ ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാൽ പിന്നെ എന്റെ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്…? ”

സുചിത്ര സങ്കടത്തോടെ പറഞ്ഞു.

” സുചിത്രേ.. നീ തൽകാലം ഒന്ന് സമാധാനപെട്… ”

” എങ്ങനെ…? ഞാൻ എന്തോർത്താണ് സമാധാനപെടേണ്ടത്…? ”

” ശെരി… നീ തൽകാലം കിടന്നുറങ്ങാൻ നോക്ക്… നമ്മുക്ക് നാളെ സംസാരിക്കാം… ”

ബീന ഫോൺ വെക്കാൻ ധൃതി കൂട്ടി.

” എനിക്ക് ഉറങ്ങാൻ പറ്റണില്ല… ചേച്ചി. അതുകൊണ്ടാ ഇപ്പൊ തന്നെ വിളിച്ചത്… ”

” നീ എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങാൻ നോക്ക്. നാളെ ഞാൻ അങ്ങോട്ട് വരാം… എന്നിട്ട് ബാക്കി നോക്കാം… ”

” … എന്റെ… മോൻ.. ഭർത്താവ്… ”

അവൾ ഏങ്ങി..യേങ്ങി കരയാൻ തുടങ്ങി.

സുചിത്രയുടെ സങ്കടം കെട്ട് ബീനയ്ക്ക് ആകെ വല്ലാതായി.

” സുചിത്രേ… നീ കരയാതിരിക്ക്.. നമ്മുക്ക് എല്ലാറ്റിനും പരിഹാരമുണ്ടാകാം… ഇപ്പൊ നീ എങ്ങനെയെങ്കിലും കിടന്നുറങ്ങാൻ നോക്ക്…
ഞാൻ ഇപ്പൊ ഫോൺ വെക്കുവാണ്. നാളെ രാവിലെ തന്നെ അങ്ങോട്ട് വരാം… ”

” മം.. ”

സുചിത്ര മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.

ശേഷം ബീന ഫോൺ കട്ട്‌ ചെയ്തു.

പിന്നീട് ഓരോന്ന് ആലോചിച് ആലോചിച് അവളെങ്ങനെയോ ഉറങ്ങിപോയി.

” ആരാ അമ്മേ.. ഈ പാതി രാത്രിക്ക് വിളിച്ചത്…? ”

ഉറക്കമുണർന്ന നീതു ചോദിച്ചു.

” നാളെ നമ്മുക്കൊന്ന് സുചിത്രേടെ വീട് വരെ ചെല്ലണം.. ”
ബീന പറഞ്ഞു.

” എന്തിന്…? ”

നീതു സംശയത്തോടെ ചോദിച്ചു.

” അതൊക്കെ നാളെ പറയാം നീ കിടന്നുറങ്ങാൻ നോക്ക്…”

അതും പറഞ്ഞ് ബീന പുതപ്പ് മൂടി കിടന്നു.

രാവിലെ.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025