” അമ്മയോട് ഇക്കാര്യം പറയണ്ടേ..? “
” ഇന്നലെ രാത്രി നിന്റെ അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞിരുന്നു. നിന്നെ വിഷമിപ്പിക്കെണ്ടാന്ന് കരുതി അവള് പറഞ്ഞു കാണില്ല. “
” ചിറ്റപ്പാ… എനിക്കെന്തോ പേടി പോലെ… “
” നീ സമാധാനമായിരിക്ക് എല്ലാം ശെരിയാവും… “
ശേഷം ചിറ്റപ്പൻ ഫോൺ വച്ചു.
ഈ സമയം ഷെഡിൽ.
അഭിയും, മനുവും, രാഹുലും, നവീനും, വിഷ്ണുവും അവിടെയെത്തി.
” അഭി നീ എന്തിനാ രാവിലെ തന്നെ ഞങ്ങളോട് വരാൻ പറഞ്ഞത്..? “
എല്ലാവരും ഒരേ സ്വരത്തിൽ അഭിയോട് ചോദിച്ചു.
അഭി ഗമയിൽ പറഞ്ഞു : നഷ്ടപ്പെട്ടു എന്ന് കരുതിയ സൂചിത്രയെ നമുക്ക് തിരികെ കിട്ടാൻ പോകുന്നു.
” നീ എന്താടാ ഈ പറയുന്നേ..? ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല. “
മനു പറഞ്ഞു.
” ഒരു പ്ലാൻ എന്റെ മനസ്സിലുണ്ട്. അത് വിചാരിച്ചപോലെ നടന്നാൽ. സുചിത്ര പിന്നെ നമ്മുടെ കൈയിൽ കിടക്കും. “
അഭി പറഞ്ഞു.
” എന്ത് പ്ലാൻ..? “
നവീൻ ചോദിച്ചു.
