” എന്റെ പൊന്നെടോ. ചതിക്കല്ലേ… ഞാൻ പറഞ്ഞതൊക്കെ പിൻവലിച്ചു….. സോറി…. “
എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ചിരിച്ചു അവൾ മുന്തിരി കുപ്പിയിലെ വെള്ളത്തിൽ കഴുകി എനിക്ക് നേരെ നീട്ടി … ആദ്യമായാണ് അവളിത്ര സന്തോഷിച്ചു കാണുന്നത്. ഇന്നലെ വരെ സങ്കടങ്ങളും കണ്ണുനീരും തോരാത്ത ദേവുവിൽ നിന്നും വളരെ കുറുമ്പും കുട്ടിത്തവും നിറഞ്ഞ ഒരു ദേവു അവൾക്കുള്ളിൽ ഇന്നും ഉണ്ട് ഞാൻ തിരിച്ചറിഞ്ഞു.
“മുഴുവനും തീർക്കല്ലേ നന്ദുവേട്ട. ഇത്തിരി അച്ഛന് കൊടുക്കണം. “
മുന്തിരി കഴിക്കുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു.
” ആഹ് കൊടുത്തേക്കാം.. മോള് കട്ടോണ്ട് വന്നതാണെന്ന് പറഞ്ഞു തന്നെ കൊടുക്കാം..പോരെ.. . “
” ഓഹ് പിന്നെ.. ഞാൻ ഒറ്റക്കല്ലല്ലോ കൂട്ടിനു ഈ കള്ളനും ഉണ്ടായിരുന്നു എന്ന് ഞാനും പറയും “
” അല്ലെടോ.. അപ്പൊ എന്നെ കാണുമ്പോൾ അച്ഛനോട് ഞാൻ ആരാണെന്നു പറയും താൻ ? “
പെട്ടന്നവളുടെ മുഖം കരുത്തു. സന്തോഷം നിറഞ്ഞിരുന്ന അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘം വന്നു മൂടുന്നത് ഞാൻ കണ്ടു . അവൾക് അതിന് ഒരു ഉത്തരം പറയാൻ കഴിയില്ല എന്നെനിക് മനസിലായി. അതിനൊരു ഉത്തരം എന്റെ പക്കലും ഉണ്ടായിരുന്നില്ല. ഒന്ന് നോക്കുമ്പോൾ അവളുടെ ആരാണ് ഞാൻ ? അവളുടെ കഴുത്തിൽ താലി കെട്ടിയ അവളുടെ ഭർത്താവോ? വീട്ടിൽ വന്നു കയറിയ അന്ന് മുതൽ അവളുടെ കണ്ണു നനയിപ്പിച്ച ദുഷ്ടനോ? അതോ അവളുടെ അച്ഛനെ കണ്ടെത്തി കൊടുത്തു അവളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം വിതക്കാൻ വന്ന രക്ഷകനോ. ? ഉത്തരമില്ലാത്ത ചിന്തകൾ എന്റെ ഉള്ളിലും അടിഞ്ഞു കൂടി.
” നന്ദുവേട്ടന് ഞാൻ ആരാ ? “
അവളുടെ ചോദ്യം എന്റെ മനസിനെ വല്ലാതെ ഉലച്ചു.. അവളുടെ കണ്ണിലൂടെ നോക്കുമ്പോൾ അവളിന്നും എനിക്കൊരു ബാധ്യത ആണ്. ആഹ് ബാധ്യത തീർക്കാൻ അവളെ അവളുടെ അച്ചനെ ഏല്പിച്ചു മടങ്ങാൻ വന്ന വെറും ഒരു അപരിചിതൻ മാത്രം ആണ് ഞാൻ.. .
