Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 5

ഞാൻ ഇനി വല്ലതും പറഞ്ഞിട്ടാണോ അവളങ്ങനെ പെരുമാറിയതെന്നറിയാതെ ഓരോന്ന് ചിന്തിച്ചു ഞാനും ഉറങ്ങി…

രാവിലെ എഴുന്നേറ്റ ഉടൻ പോയത് രാമേട്ടന്റെ അടുത്തേക്കാണ്…

ദേവൂന്റെ അച്ഛനെ കുറിച്ച് വല്ല അറിവും കിട്ടിയോ എന്നറിയാൻ. പക്ഷെ നിരാശ ആയിരുന്നു ഫലം  .  അദ്ദേഹം അവിടെ എങ്ങും എത്തിയിട്ടില്ല..  എങ്കിലും ദേവുവിനെ ഇതറിയിച്ചു വിഷമിപ്പിക്കണ്ട എന്ന്  കരുതി ഞാനും ഒന്നും പറയാനും നിന്നില്ല. അവളൊട്ട് ചോദിച്ചതും ഇല്ല.

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്ന് രമേട്ടൻ പറഞ്ഞത് ഞാൻ ഓർത്തെടുത്തു.  കൂടെ അയാൾ പറഞ്ഞ ആ സംശയവും.

“” അന്ന്വേഷിച്ച എവിടെയും അജയൻ എത്തിയിട്ടില്ല എങ്കിൽ ഇനി അവനു വല്ല അപകടവും???? “””

എന്നെയും ആ പേടി അലട്ടാതിരുന്നില്ല.. അങ്ങനെ വല്ലതും സംഭവിച്ചാൽ ഈ പെണ്ണിന്റെ അവസ്ഥ എന്താകും എന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ.

രാവിലെ മുതലേ ദേവു എന്തോ ആലോചനയിൽ ആണ്‌.  എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടുന്നത് പോലെ തോന്നി. അച്ഛനെ ഇവിടെയും കാണാത്തതിലുള്ള വിഷമം ആകാമെന്ന് കരുതി.

” സുന്ദരി ആയിരുന്നോ ആ ചേച്ചി ?  “

” ഏത് ചേച്ചി ? “

” നന്ദുവേട്ടന് ഇഷ്ടം ഉണ്ടായിരുന്നില്ലേ ഒരു ചേച്ചി..  അത് ..  “

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025