Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിൽ ഹേ ഫാത്തിമ

വളരെ പെട്ടന്നായിരുന്നു മാസിയുടെ വളർച്ച ……  ആരുടെയും ഒരു സഹായവും ഇല്ലാതെ തന്നെ അവൻ പടർന്നു പന്തലിക്കാൻ  തുടങ്ങിയിരുന്നു …. അതോട് കൂടി അവന്റെ ആ പഴയ സ്വഭാവവും അവനിൽ പ്രത്യക്ഷമാകാൻ തുടങ്ങി ….  അവൻ ഒരു കല്യാണം കഴിച്ചു …. അതറിഞ്ഞപ്പോൾ ഫൈസലിനും സന്തോഷമായി ….  ഇനി ഒരു പ്രശ്നത്തിനും വരില്ലെന്ന് അയാൾ ഉറപ്പിച്ചു ….. എല്ലാവരെയും പുച്ഛത്തോടെയും അഹങ്കാരത്തോടെയും മാത്രമേ അവന് കാണുവാൻ സാധിച്ചിരുന്നുള്ളു …..  അബ്ബാസിന്റെയും കുടുംബത്തോട് … അവന് പകയായിരുന്നു …. ജീവിതത്തിൽ അവനെ ഒന്നുമല്ലാതാക്കിയവരോടുള്ള  പക …..

മാസി അബ്ബാസിന്റെ വീടിനോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലം വാങ്ങി വീട് വയ്ക്കാനാരംഭിച്ചു …. അലി ഒരു പണി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ….. അലിക്ക് ഉറപ്പുണ്ട് അവൻ ഏത് സമയത്തും പത്തി വിടർത്തുമെന്ന് …

അലി വളരെ സൂക്ഷിച്ചാണ് പിന്നീടുള്ള ഓരോ അടിയും മുന്നോട്ട് വച്ചത് …. കാരണം ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവനാണ് മാസി ….. അവൻ എന്തും ചെയ്യാൻ മടിക്കില്ല ….. പക്ഷെ അലിയെ അമ്പരപ്പിച്ചുകൊണ്ട് മാസിയുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടായി ….. മാസി അലിയോട് വളരെ സൗഹൃതമായാണ് ഇടപെടുന്നത് …..  അലിതന്നെ അമ്പരന്നുപോയി …..

ഫൈസലിന്റെ അറുപതാം പിറന്നാൾ … അത് നന്നയി ആഘോഷിക്കാൻ എല്ലാവരും തീരുമാനിച്ചു ….. എല്ലാവരെയും ക്ഷണിക്കുന്ന കൂട്ടത്തിൽ ഫൈസൽ മാസിയെയും വിളിച്ചു …. ഭാര്യയെയും കൂട്ടിവരാണ് ഫൈസൽ അവനോട് പറഞ്ഞു ….. തലേന്ന് തന്നെ അലിയും കുടുംബവും എത്തിയിരുന്നു ……

ആ പിറന്നാൾ ദിവസം ഒരു പന്ത്രണ്ട് മണിയോടെ മാസിയും ഭാര്യയും എത്തി … ഫൈസലും അലിയും വളരെ സന്തോഷത്തോടെ അവനെ സ്വീകരിച്ചു ……  ഫാത്തിമ ഭാര്യയെ നോക്കി … നല്ലൊരു വെളുത്ത് മെലിഞ്ഞ സുന്ദരിപ്പെണ്ണ് ….. അവളുടെ പേര് ലൈല …. അവൾക്ക്‌ഫാത്തിമയെക്കണ്ടപ്പോൾ തന്നെ മനസിലായി … ലൈല ഫാത്തിമയുടെ അടുത്തേക്ക് വന്നു …. ഫാത്തിമ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു …  അലി മാറി നിന്നു ……  മാസിയും അത് ശ്രദ്ധിക്കുന്നുണ്ടെന്ന് അലിക്ക് മനസ്സിലായി …..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025