Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 13

 

” പിന്നെ താൻ അന്ന് കണ്ടത്…അന്നതെ തൻ്റെ പെർഫോമൻസിൽ പിന്നെ ആതിര ശല്ല്യം ചെയ്യ്തിട്ടില്ല…അത് കൊണ്ട് തന്നെ പിന്നെ ഞാൻ അവളോട് ദേഷ്യം കാണിക്കാനും പോയില്ല…ഒരു ക്ലാസ്മേറ്റ് എന്ന രീതിയിൽ ഒരു ഫ്രണ്ടായി ഞാൻ വീണ്ടും അവളെ കണ്ട് തുടങ്ങി…അപ്പോൾ കോളേജ് ടൈമിലെ ജൂനിയർ പിള്ളേരുടെ ചെറിയ ഒരു തമാശ ഒരു ട്രൂത്ത് ഓർ ഡേറ് ഞാൻ അതിനെ അങ്ങനെ കണ്ടുള്ളൂ…അതൊന്ന് മനസ്സിലാക്കാൻ ഇയാള് ശ്രമിച്ചില്ല…അതെന്താന്ന് എനിക്കറിയില്ല…സാരമില്ല ഇതൊന്ന് പറയണം എന്ന് തോന്നി…ഇനി ശല്ല്യം ചെയ്യാനൊന്നും വരില്ല…അപ്പൊ ഇയാള് പൊക്കോ… ”

ഞാൻ ഒടുക്കം എല്ലാം പറഞ്ഞു തീർന്നതും ഞാനൊരു നെടുവീർപ്പിട്ടു…പക്ഷെ ഇത്രയൊക്കെ പറഞ്ഞിട്ട് പൊക്കോളാൻ പറഞ്ഞിട്ടും അവളൊരേ നിൽപ്പ് തന്നെ നിൽക്കുന്നത് കണ്ട് ശരിക്കും പറഞ്ഞാ പേടിയാ തോന്നിയത്…സമയം പാതിരാത്രി… ചുറ്റിലും ഇരുട്ട്… ഇനി സിനിമയിൽ ഒക്കെ കാണും പോലെ ഇവളിപ്പൊ വല്ല യക്ഷിയും ആയി മാറി എൻ്റെ ചോരകുടിക്കുവോ…

 

” ഡോ… പൊയിക്കോ…ഇയാള് ഉള്ളിൽ കയറിയിട്ട് വേണം എനിക്ക് പോകാൻ… ”

ഞാൻ വീണ്ടും കൈ കൊണ്ട് ഒരു ഞൊട്ട ഇട്ടശേഷം പറഞ്ഞു… അതോടെ തിരിച്ചൊന്നും പറയാൻ നിൽക്കാതെ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…അത് എന്നിൽ ഒരു ചെറിയ നീരസമുണ്ടാക്കി…ഈ പാതിരാത്രി ഇത്രയൊക്കെ പറഞ്ഞിട്ടും അവളെന്നോട് ഒന്നും സംസാരിച്ചില്ലല്ലോ…മ്മ്…എന്തേലുമാവട്ടെ പറയാനുള്ളത് പറഞ്ഞു…ഇനി പോവാം അത്രെന്നെ…ഞാനും അവൾക്ക് പിന്നിലായി നടക്കാൻ തുടങ്ങി…

 

” അതേ… ”

അവൾ ഉമ്മറത്ത് കേറിയതും ഞാൻ ശബ്ദം താഴ്ത്തി ഒരിക്കൽ കൂടി വിളിച്ചു…അത് കേട്ടതും അവൾ തിരിഞ്ഞെന്നെ നോക്കി…അതോടെ ഞാൻ വേഗം അവൾക്ക് അരികിലായി എത്തി…

 

” ഇയാള് അന്ന് പറഞ്ഞപോലെ കണ്ണികണ്ട എല്ലാം പെമ്പിള്ളാരുടേം കൈയ്യിൽ കേറി പിടിക്കുന്ന ഒരുത്തൻ അല്ല ഞാൻ…ഞാൻ മടിയൊന്നുമില്ലാതെ ഇയാളുടെ കൈയ്യിൽ കയറി പിടിച്ചെങ്കിൽ ഞാൻ എൻ്റെ പെണ്ണായി ഇയാളെ മനസ്സിൽ കണ്ടത് കൊണ്ടാണ്…സോറി…അപ്പൊ ശരി… “

അന്ന് അവൾ പറഞ്ഞ വാക്കുകൾ എൻ്റെ ഹൃദയത്തിൽ എത്രമാത്രം അഴാന്നിറങ്ങി എന്ന് അവൾ മനസ്സിലാക്കണം എന്നുള്ളത് കൊണ്ടാണ് ഞാൻ അതുകൂടി പറഞ്ഞത്… പറഞ്ഞതിന് ശേഷം അവളുടെ മുഖഭാവം പോലും നോക്കാതെ ഞാൻ തിരിഞ്ഞ് നടന്നു…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025