Kambikuttan Malayalam

Sex stories Kambikuttan kambikathakal

Driving license

അഭി ഏട്ടനും അതിൽ മോശം അല്ലായിരുന്നു. താൻ കണ്ടിരുന്ന സീരിയലുകൾ അതുപോലെ കോപ്പി പേസ്റ്റ് അടിച്ചപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.എന്നിരുന്നാലും അവൾക്ക് ആകെ ഒരു ആശ്വാസം ധന്യ ആയിരുന്നു. പ്രവിത നമ്മുടെ റോഷൻ്റെ ഭാര്യ ആയിരുന്നു. അവർ 2 പേരും ഒറ്റക്ക് താമസിക്കുന്നത് കൊണ്ടും വീട്ടിൽ വേറെ ആൾ ഇല്ലാത്തതുകൊണ്ട് അവർ സന്തോഷപ്രദമായ ജീവിതം നടത്തി പോന്നു. ധന്യ മിക്കവാറും ഒറ്റക്ക് ആയിരുന്നു താമസം കാരണം റോഷൻ്റെ ജോലി തന്നെ ആയിരുന്നു കാരണം.

“ഡോ താൻ ഇങ്ങനെ വിഷമിക്കേണ്ട കാര്യം ഒന്നുമില്ല ഒന്നുല്ലെങ്കിലും അഭി തന്നോട് പോയി പഠിക്കാൻ പറഞ്ഞില്ലേ താൻ എൻ്റെ കൂടെ വാ ഞാൻ പഠിക്കുന്നിടത്ത് നമുക്ക് പോകാം”

“അതല്ല ധന്യ ഞാൻ ആകെ മടുത്ത്

തുടങ്ങി എന്ത് ചെയ്താലും കുറ്റമാണ് അങ്ങോടടുമിങ്ങോട്ടും തിരിഞ്ഞാൽ കുറ്റം അഭി ഏട്ടൻ പോലും ചില സമയത്ത് ഭയങ്കര ടോക്‌സിക് ആണ്.”

“അതൊക്കെ റെഡി ആകും നീ നാളെ തൊട്ട് എൻ്റെ കൂടെ വാ നമുക്ക് നോക്കാടോ ”

ധന്യയുടെ വാക്കുകൾ എന്നും അവൾക്ക് ധൈര്യം പകരുന്നത് ആയിരുന്നു. മറ്റൊന്നും ആലോചിക്കാതെ നാളെ തൊട്ട് പോകാൻ അവള് തീരുമാനിച്ചു. ധന്യ ഇങ്ങനെ ചുറുചുറുക്കോടെ നടക്കുന്നതും ഹാപ്പി ആയിട്ടിരിക്കുന്നതും അവളിൽ ചെറിയ കുശുമ്പ് ജനിപ്പിക്കാതെ ഇരുന്നില്ല. എന്നാല് മനസ്സിൽ കള്ളം നിൽക്കാത്ത നമ്മുടെ നീരജ അവളോട് അത് തുറന്ന് പറയാനും മടി കാണിച്ചില്ല..

” ഹ ഹ ഹ” നല്ല നീട്ടിയുള്ള വായിലെ നിരയൊത്ത 32 പല്ലുകളും കാട്ടി ഉള്ള ധന്യയുടെ ചിരി ആയിരുന്നു അതിനുള്ള

മറുപടി അതോടൊപ്പം അവൾ കൂട്ടി ചേർത്തു

“നീ വാ നമുക്ക് എല്ലാം റെഡി ആക്കാം ഈ സമയവും കടന്നു പോകും”

സാഹിത്യം ഉമ്പിയത് ആണെങ്കിലും അവളിൽ അത് തെല്ലൊരു ആശ്വാസം നൽകി.

പിറ്റേന്ന് രാവിലെ തന്നെ എല്ലാ പണിയും തീർത്ത് കൊച്ചിനെയും അമ്മയെ ഏൽപ്പിച്ച് അവൾ ധന്യയുടെ കൂടെ ക്ലാസ്സിലേക്ക് പോയീ. അവിടെ ചെന്നപ്പോൾ താടിയും നീട്ടി ഒരു ഷർട്ടും മുണ്ടും ധരിച്ച് ഒരു കിളവൻ നിൽക്കുന്നു. ധന്യ അതിനെ ചൂണ്ടി കാട്ടി അതാണ് ആശാൻ എന്ന് പറഞ്ഞപ്പോൾ ഇയാൾക്കോകെ വണ്ടി ഓടിക്കാൻ അറിയാമോ എന്നുള്ള സോഭാവിക സംശയം അവളിലും ഉടലെടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025