(എന്ന് പറഞ്ഞിട്ട് ഞാൻ തിരിഞ്ഞ് കിടന്നു)
ഏട്ടത്തി : സമയം ഏട്ടരയായി, എന്തൊരുരക്കായിത് ഒന്നെഴുന്നേറ്റെ കോളേജിൽ പോകാൻ സമയായിടാ. ഇനീം എണീറ്റില്ലേൽ ഞാൻ അമ്മേനെ വിളിക്കും കേട്ടോ
ആ ഭീഷണിയിൽ ഞാൻ വീണു കാരണം അമ്മ വന്നാൽ എന്താ നടക്കുക എന്ന് വ്യക്തമായിട്ട് അറിയാവുന്നുണ്ട് ഞാൻ എണീറ്റ് പ്രഭാതകർമങ്ങളൊക്കെ പെട്ടന്ന് തീർത്തു താഴേക്ക് ചെല്ലുമ്പോ അനിയത്തി അവിടിരുന്നു ഫുഡ് കഴിക്കുന്നുണ്ട് അപ്പൊത്തന്നെ എന്റെ ചൊറിയൻ മൂഡ് ഓൺ ആയി. ഞാൻ പതിയെ ചെന്ന് അവൾ കഴിച്ചോണ്ടിരുന്ന പ്ലേറ്റ് എടുത്ത് അതിൽ നിന്നും കഴിച്ചോണ്ട് അപ്പുറത്തെ ചെയ്യാറില്ല ഇരുന്നു
അനിയത്തി : എന്തിനാടാ എന്റെ പ്ലേറ്റ് എടുത്തേ
ഞാൻ : നീ എന്നെ വിളിക്കാണ്ട് ഒറ്റക്കിരുന്നു കഴിക്കാൻ നോക്കീലേ അതോണ്ട്
അനിയത്തി : പിന്നേ…. ഉച്ചവരെ കിടന്നുറങ്ങണ നിന്നേം നോക്കി പട്ടിണി കിടക്കാൻ എനിക്ക് വട്ടല്ലേ
ഞാൻ : നോക്കിയിരിക്കണം, സ്നേഹമുള്ള അനിയത്തിമാർ അങ്ങനെയാ
അനിയത്തി : ഫുഡിന്റെ കാര്യത്തിൽ എനിക്കിച്ചിരി സ്നേഹം കുറവാ, നീ കളിക്കതെ എന്റെ പ്ലേറ്റ് തിരിച്ചു താ
(അവളെക്കാൾ രണ്ട് വയസിനെ മൂത്തതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല എടാ പോടന്നൊക്കെയാ അവൾ വിളിക്കുള്ളു, പിന്നെ എനിക്കും കുഴപ്പമില്ലാത്തോണ്ട് ഞാൻ ഒന്നും പറയാറില്ല )
