Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 14

ചോദ്യവും ഉത്തരവും നഷ്ടപെട്ട് രണ്ടുപേരും ദീര്ഘമായൊരു മൗനത്തിലേക്ക് വഴുതിവീണു.

തന്റെ കാമുകനെ വഞ്ചിച്ച ആ സ്ത്രീയോട് അവൾക്ക് ദേഷ്യവും വെറുപ്പും തോന്നി. അവൾ അയാളുടെ കൈകളെ കൂടുതൽ ശക്തിയോടെ ചുറ്റിപിടിച്ചു.

“സാർ ഇനി എന്തിനാ വിഷമിക്കുന്നെ.. ചേച്ചി പോയെങ്കിൽ പോട്ടെ.. സാറിന് ഞാനുണ്ട്..”

“എനിക്ക് വിഷമമൊന്നും ഇല്ലാടി.. അവൾ വേറെ ഒരാളുടെ കൂടെ പോയതിൽ ഞാൻ വിഷമിക്കാൻ എന്താ ഉള്ളത്.. ഞാനും പലരുടെകൂടെയും കിടന്നിട്ടില്ലേ..?”
അത് ശെരിയാണല്ലോ എന്ന് ശ്രുതിക്കും തോന്നി.

“പിന്നെ എന്തിനാ സാർ വിഷമിക്കുന്നത്..”

“ഹോ.. അവൾ പോയതിലല്ല എന്റെ വിഷമം.. എന്നോട് പറഞ്ഞില്ലാലോ എന്നോർക്കുമ്പോൾ..ഒരു വിഷമം..”

“അയ്യേ.. കാമുകന്റെ കൂടെ ഒളിച്ച് പോകുമ്പോൾ ഭർത്താവിനോട് പറയാൻ പറ്റോ..” അത് പറയുമ്പോൾ ആ വാക്കുകളിൽ ഒരു കുഞ്ഞു ചിരിയുണ്ടായിരുന്നു.

“ആഹ് അതും ശരിയാണ്..” അയാൾ ഒരു ദീർഘശ്വാസം വിട്ടു.

“ഇനി അഥവാ ചേച്ചി സാറിനോട് ചോദിച്ചു എന്ന് വെക്ക്… സാർ പോകാൻ സമ്മതിക്കുമോ..” അൽപ നേരത്തെ മൗനത്തിന് ശേഷം ശ്രുതി ചോദിച്ചു. അയാൾ മറുപടി ഒന്നും പറഞ്ഞില്ല. താടിയിലൊന്ന് തലോടി. കാലുകൾ മണലിൽ നിവർത്തി വെച്ചു. കൈകൾ രണ്ടും പിറകിലേക്ക് കുത്തി ആകാശത്തിലേക്ക് നോക്കി. ഒന്ന് രണ്ട് നക്ഷത്ത്രങ്ങൾ രാത്രിയുടെ കറുത്ത കാൻവാസിൽ മിന്നുന്നുണ്ടായിരുന്നു.

“ചിലപ്പോ ഞാൻ സമ്മതിച്ചേക്കും… ഇനി അഥവാ സമ്മതിച്ചില്ലെങ്കിലും അവളോട് ഞാൻ വാഴക്കിടാനൊന്നും പോകില്ല..” ആലോചനക്കൊടുവിൽ അയാൾ പറഞ്ഞു.

“അതെന്താ…?” ശ്രുതി ആശ്ച്ചര്യപെട്ടു ചോദിച്ചു.

” അങ്ങനെ ചോദിച്ചാൽ… ഒന്നെങ്കിൽ അവൾക്ക് എന്നെ മടുത്തിട്ടോ അല്ലെങ്കിൽ പുതിയൊരാളോട് താല്പര്യം തോന്നീട്ടോ ആയിരിക്കുമല്ലോ പോകാൻ ആഗ്രഹിക്കുന്നത്.. അപ്പൊ രണ്ടായാലും ഞാൻ എതിർക്കുന്നത് കൊണ്ട് എന്താണ് അർത്ഥമുള്ളത്…”

“നമ്മളോട് ഇഷ്ട്ടമുള്ള ഒരാൾ ഇങ്ങനെ പോവോ..?”

“ഈ ഇഷ്ട്ടം സ്നേഹം എന്നൊക്കെ പറയുന്നതും കാമവും തമ്മിൽ ബന്ധോന്നുല്ല. ഇഷ്ട്ടപെടുന്നവരോട് മാത്രേ കാമം തോന്നൂ എന്നില്ലാലോ.. അത് പോലെ മറ്റൊരാളുടെ കൂടെ സെക്സ് ചെയ്തു എന്നുകരുതി ഇഷ്ട്ടപെടുന്ന ആളോട് സ്നേഹം കുറയും എന്നുമില്ല.. സെക്സ് ഒരു ആവശ്യമാണ് ഭക്ഷണം പോലെ തന്നെ ഒന്ന്..”

“ആഹ് അത് ശെരിയാ..”

കടലിനു മുകളിൽ ആകാശം കൂടുതൽ കറുത്തു. കത്തി നിന്നിരുന്ന നക്ഷത്രങ്ങൾ ഇരുട്ടിലെവിടെയോ മറഞ്ഞിരിക്കുന്നു. കടലിനു നടുവിൽ ഒരു വെള്ളിടിവെട്ടി. തണുത്ത കാറ്റ് അവരെ കടന്നു പോയി. ആകാശം ഒരു മഴക്ക് കൂപ്പകൂട്ടികൊണ്ടിരിക്കുന്നു. അത് പോലെ അവരുടെ മനസ്സും പലതരം ചോദ്യങ്ങളുടെ ഉത്തരങ്ങളുടെയും ചുഴിയിൽ കിടന്നു തിരിഞ്ഞു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025