Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളംതെന്നൽ പോലെ

ബ്രോക്കർ പറഞ്ഞു നിർത്തി….. രാധിക അടുക്കളയിൽ നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു….. അവളുടെ അമ്മയും അച്ഛനും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്….. രാധിക പെട്ടന്ന് തന്നെ ചായയുണ്ടാക്കി ഗ്ലാസ്സുകളിൽ പകർന്നു….. മനസ്സില്ല മനസ്സോടെ രേണുക സാരിയും ഉടുത്ത് അവിടെയെത്തി….” എന്നാൽ ഇനി കുട്ടിയെ വിളിക്കാമല്ലേ…”
ബ്രോക്കറുടെ ശബ്ദം കേട്ടപ്പോൾ തന്നെ രാധിക ചായയുടെ ട്രേ എടുത്ത് രേണുകയുടെ കൈയിൽ കൊടുത്ത് അവളെ അങ്ങോട്ട് തള്ളി വിട്ടു…. രാധിക അവർ കാണാതെ കതകിനു പിന്നിലേക്ക് മറഞ്ഞു…..

രേണുക ചായയുമായി വരുന്നത് കണ്ടപ്പോളേ നന്ദന്റെ മുഖം മാറി…. അവൻ തൊട്ടടുത്ത് ഇരുന്ന അച്ഛനെ തട്ടി…. അച്ഛനും അമ്മയും അവനെപോലെ ഞെട്ടി ഇരിക്കുകയായിരുന്നു….

” അല്ല… ഇതാണോ കുട്ടി…. കുട്ടിക്ക് കാലിന് എന്തോ കുഴപ്പം…”
മഹാദേവൻ സംശയത്തോടെ ചോദിച്ചു…

” രേണുവിന് കാലിന് ഒരു കുഴപ്പവുമില്ല…. കാൽ വയ്യാത്തത് എന്റെ മൂത്തമോള്ക്കാ രാധികയ്ക്ക്…. ”
വിനീത ചാടികയറി പറഞ്ഞു…. നന്ദന്റെ അച്ഛനും അമ്മയും അവനെ ഒന്ന് നോക്കി…

” അത്…. ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും രാധികയെയാണ്…. രാധികയുടെ കാര്യമാണല്ലോ ഞാൻ പറഞ്ഞിരുന്നത്…. ”
നന്ദൻ പറഞ്ഞപ്പോൾ രാധികയുടെ അച്ഛനും അമ്മയും ഞെട്ടി…. അവരുടെ മുഖം വിവർണമായപ്പോൾ രേണുകയുടെ മുഖത്ത് ആദ്യം വന്ന ഞെട്ടൽ മാറി സന്തോഷം വന്നിരുന്നു…. താല്പര്യമില്ലാത്ത കല്യാണം മുടങ്ങിയ സന്തോഷം ….. കതകിനു മറവിൽ നിന്ന രാധിക നന്ദന്റെ വാക്കുകൾ കേട്ട് ഒരു പ്രതിമയെ പോലെ നിശ്ചലയായി നിന്നു….. ജീവിതത്തിൽ ആരും അവളെ ഇഷ്ടപെടുന്നു എന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല….. രണ്ടു വീട്ടുകാരും ഒരുപോലെ ബ്രോക്കറിനെ നോക്കി…..

” അത്… ഞാൻ… ഒരു അബദ്ധം…. ”
അയാൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു…. രണ്ടു കൂട്ടരുടെയും മുഖം ഇരുണ്ടു….

” രാധികയെ ഞാൻ ഇപ്പോൾ വിളിച്ചോണ്ട് വരാം…. ”
കല്യാണം മുടങ്ങിയ സന്തോഷത്തോടെ രേണുക പറഞ്ഞു….. അവൾ അകത്തേക്ക് ഓടി…. വാതിലിന് മറവിൽ എല്ലാം കേട്ടു കൊണ്ട് നിൽക്കുകയായിരുന്നു രാധിക…. അവൾ മുഖം പൊത്തി കരഞ്ഞു…. രേണുക എത്ര വിളിച്ചിട്ടും അവൾ അങ്ങോട്ടേക്ക് വരാൻ കൂട്ടാക്കിയില്ല….. ഒരു കുഞ്ഞിനെ പോലെ ശാഠ്യം പിടിച്ച് അവൾ അടുക്കളയിലേക്ക് മുടന്തി മുടന്തി നടന്നു….. രേണുക ആ കാര്യം തിരികെ വന്ന് എല്ലാവരോടുമായി പറഞ്ഞു…. നന്ദന്റെ മുഖത്തെ പ്രകാശം മാഞ്ഞു….

” നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അകത്ത് കയറി രാധികയോട് ഒന്ന് സംസാരിച്ചോട്ടെ…. ”
നന്ദൻ അവരുടെ അനുവാദത്തിനായി കാത്തു…. അവർ മൗനമായി തല കുലുക്കി….

നന്ദൻ യാതൊരു ലക്ഷ്യവുമില്ലാതെ അകത്തേക്ക് നടന്നപ്പോൾ രേണുക വഴികാട്ടിയായി…. അവൻ അടുക്കളയിൽ എത്തുന്നതിനു മുമ്പ് തന്നെ അവളുടെ ഏങ്ങലടി കേട്ടിരുന്നു…. അടുപ്പിന് നേരെ തിരിഞ്ഞു നിന്ന് കരയുകയായിരുന്നു അവൾ….
നന്ദൻ അവളുടെ പിന്നിൽ നിന്ന് ചുമയ്ക്കുന്നത് പോലെ ശബ്ദമുണ്ടാക്കി…. അത് കേട്ട് അവൾ പെട്ടന്ന് തിരിഞ്ഞു… പക്ഷെ അവന്റെ മുഖത്ത് നോക്കാതെ കുനിഞ്ഞു നിന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025