Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണക്കുരുവികൾ 15

എടേക്കേറി മിണ്ടാതിരുന്നോണം
സമ്മതിച്ചു
അവൾ അന്നു നടന്നത് പറയാൻ ഒരുങ്ങുകയാണ്. എന്നിലെ ഈ മാറ്റം അവൾക്ക് താങ്ങാൻ കഴിയുന്നില്ല. ചീത്ത വിളിയും തല്ലും പിടിയും അങ്ങനെ ഞങ്ങളുടെ ലോകത്തെ രാജാക്കൻമാരായിരുന്നു ഞങ്ങൾ. അവക്കാ പഴയ സന്തോഷം വേണം ഞാൻ ചീത്ത പറയണം തല്ലുണ്ടാക്കണം , അതൊക്കെ തന്നെ അവളുടെ ആഗ്രഹം .
അന്ന് ഏട്ടൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോ, എനിക്ക് നല്ല വിഷമമായി, എനിക്കറിയാം ഏട്ടൻ അമ്മേ വിളിക്കുമെന്ന്, അമ്മ വാതിൽ വന്നു നിക്കുമ്പോ കൈ മുറിക്കാൻ ഒരുങ്ങി നിക്കുന്ന എന്നെ കണ്ടാ ഏട്ടന് നല്ല ചീത്ത കേക്കും അതേ കരുതിയൊള്ളു . ഡോർ ചാരി ഇട്ടതായ എൻ്റെ ഓർമ്മ , പക്ഷെ അത് അടഞ്ഞാ കിടന്നത് . നിനക്കറിയാലോ എനിക്ക് മോളിൽ ഒറ്റയ്ക്കു കിടക്കാൻ പേടിയാന്ന് . ഇടത്തെ കൈ ഞരമ്പിനു മുകളിൽ ബ്ലെയ്ട് വെച്ചു കാത്തിരുന്നു അമ്മ വരാൻ , അമ്മ പെട്ടെന്നു വാതിൽ തുറന്നപ്പോ ഞാൻ പേടിച്ചു പോയി, ആ പേടിയിൽ കൈക്കു ബലം പിടിച്ചത് ഞാനോർത്തില്ല കയ്യിൽ ബ്ലെയ്ട് ഉള്ള കാര്യം അത് നേരെ അമർന്ന് കൈ മുറിഞ്ഞു. ചോര കണ്ട ഓർമ്മ പിന്നെ ഒന്നും എനിക്കോർമ്മയില്ല.
എന്തേ നിനക്കു വിശ്വാസായില്ല അല്ലേ
ഇല്ല
നിനക്കു വേണ്ടി ചാവാൻ ഞാനാര് നിൻ്റെ കാമുകിയൊ
അയ്യടാ നീ ചായ കുടിച്ചോ
ദേ ഏട്ടാ ഇതാ സത്യം, ഇതാ നടന്നത്, എനിയെങ്കിലും പഴയപോലെ എൻ്റെ ഏട്ടനാവോ
അതും പറഞ്ഞവൾ കരയാൻ തുടങ്ങി. ആ കണ്ണുനീർ എന്നും എൻ്റെ ബലഹീനതകളിൽ ഒന്നാണ്. അതു കണ്ടു നിൽക്കുക എന്നത് അസാധ്യമായ കാര്യവും. മാളു വന്നതിൽ പിന്നെ അവളും കരയുന്നത് എനിക്കിഷ്ടമല്ല , അവൾ പക്ഷെ നിത്യയെ പോലെ അല്ല. നിത്യ ആ കണ്ണുനീർ വീഴണമെങ്കിൽ തക്കതായ കാരണം വേണം. എന്നാൽ മാളു അവൾക്ക് കാരണങ്ങൾ വേണ്ട, എൻ്റെ മുഖമൊന്നു മാറിയാൽ, വാക്കൊന്നു കനത്താൽ , ഫോൺ എടുക്കാത്ത സമയമെടുത്താൽ എല്ലാം ആ മിഴികൾ എനിക്കായ് കരയും. ഇതിനു മാത്രം കണ്ണുനീർ ഈ പെണ്ണിനെവിടുന്നാ കിട്ടുന്നത് എന്നു വരെ ചിന്തിച്ചിട്ടുണ്ട്.
ടി നീ പറഞ്ഞ കഥ വിശ്വസിച്ചിട്ടൊന്നുമല്ല, എൻ്റെ നിത്യ കുട്ടിടേ ആഗ്രഹമല്ലേ.. എന്നാ പോയി ചായ കുടിക്കെടി കൊരങ്ങത്തി
പറഞ്ഞു തീരേണ്ട താമസം എൻ്റെ കവിളിൽ ഒരു സ്നേഹചുംബനം അവൾ പകർന്നു. നിത്യയിൽ നിന്നും അപൂർവ്വമായി ലഭിക്കുന്ന ആ അമൂല്യ നിധി. ആ മിഴികൾ നിറഞ്ഞിരുന്നു. കണ്ണുനീർ തുള്ളികൾ മണ്ണിനെ തേടി ഒഴുകി, സന്തോഷത്തിൻ പ്രതീകമായി ആ കൊച്ചരുവി ഒഴുകി.
അതെ ഏട്ടാ
എന്താടി
ഏട്ടൻ്റെ ക്ലാസ്സിൽ പുതിയൊരു കുട്ടി വന്നു
ഇത് നമ്മള് നേരത്തെ അറിഞ്ഞു മോളേ , ഇവളെന്തിനാ ആ പെണ്ണിൻ്റെ കാര്യം ഇപ്പോ എടുത്തിടുന്നത് എനിക്കു സംശയം വരാതിരുന്നില്ല, അതു കൊണ്ട് തന്നെ ഞാൻ ചോദിച്ചു.
നിയെന്തിനാ എൻ്റെ ക്ലാസ്സിലെ കാര്യം അന്വേഷിക്കുന്നത്
ഓ കേളേജിൽ ഒരു സുന്ദരി വന്നെന്നും ഒക്കെ വീമ്പു കേട്ടപ്പോ ഒന്നു പോയി നോക്കി.
എന്നിട്ടൊ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025