Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 8

പെട്ടന്നുള്ള എന്റെ പ്രയോഗത്തിൽ സുഖം കയറിയ അനുവിന്റെ ശബ്ദം പുറത്തു വരാൻ ആകാതെ മുറിഞ്ഞു….ഞാൻ അനുവിനെ ചേർത്തു പിടിച്ചു….. അനുവിന്റെ നെറുകിൽ ഞാൻ ചാർത്തിയ സിന്ദൂരം വിയപ് കണങ്ങളിൽ തട്ടി അലിഞ്ഞിട്ടുണ്ട്…

എന്റെ കണ്ണുകൾ അടഞ്ഞു.

“മതി മക്കളേ…. ഇനി പോയി ഉറങ്ങാൻ നോക്ക് നാളെ കാലത്ത് എണീറ്റു പോകാനുള്ളതാണ്….. “

ശ്യാമളച്ചേച്ചിയുടെ ശബ്ദമാണ് ഞങ്ങളെ സ്വബോധത്തിലേക്കു കൊണ്ടു വന്നത്..

“നാളെ എവിടെ പോകുന്നു??? “ ഞാൻ അനുവിനോടായി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….

അനു എന്നെ നോക്കി ചുണ്ടുകൾ കൂട്ടിപിടിച്ചൊരു കള്ളച്ചിരി ചിരിച്ചു… എനിക്ക് ഒരേ സമയം ആകാംഷയും സന്തോഷവും ലഭിക്കുന്നു…. അനുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുടെ ഭാവങ്ങൾ എനിക്കൂഹിക്കാവുന്നതിലും ആപ്പുറമാണ്. ആ ചിരി എന്നിൽ വന്നവസാനിക്കുന്നത് എനിക്ക് സന്തോഷം നൽകുന്നു…..

അനു എന്നെ നോക്കി ചിരിച്ചു കൊണ്ട് പിന്നിലോട്ട് അടിവെച്ചു നടന്നു റൂമിൽ കയറി… ശ്യാമളച്ചേച്ചി എന്റെ അടുത്തു വന്നു നിന്നു… എന്റെ ചുണ്ടുകളിൽ വിരൽ വെച്ചുകൊണ്ട് അവയെ നുള്ളിയെടുത്തു….

“ആണൊരുത്തൻ എന്നതിനു ഒരു ഉദാഹരണം ചോദിച്ചാൽ ഞാൻ നിന്നെ ചൂണ്ടിക്കാണിക്കും… “

ഇതും പറഞ്ഞവർ എന്നെ ഉന്തി വിട്ടു…. ഞാൻ ആരാധന കിടക്കുന്ന മുറിയിൽ ഒന്ന് കയറി. നല്ല ഉറക്കമാണ്!!!! മുഖത്തേക്ക് വീണ മുടിയിഴകളെ ഞാൻ കൈകൊണ്ട് കോതി അരികിലേക്കിട്ട്… ആരാധനയുടെ മൂർദ്ധാവിൽ ഒരു സ്നേഹചുംബനം നൽകി… ഞാൻ റൂമിനു പുറത്തിറങ്ങി… ശ്യാമള ചേച്ചി അവിടെയും എന്നെ പിന്തുടർന്നു… അവരുടെ മുഖത്തെ ചിരി അതെന്നെ വല്ലാതെ ആകർഷിച്ചു…..

“ഡാ ഇന്നിനി കളിയൊന്നും വേണ്ട, ഉറങ്ങാൻ നോക്ക്… കളിയൊക്കെ നാളെ മതി മനസ്സിലായല്ലോ…”

ഞാൻ റൂമിൽ കയറി… ചെറിയ ഒരു ബെഡ്ഡ് അനു അരികിലേക്ക് നീങ്ങി കിടന്നു. ഞാൻ അനുവിനെ കെട്ടിപ്പിടിച്ചു കിടന്നു… കുറച്ചു സമയം ആയിക്കാണും എനിക്ക് പതിയെ ഉറക്കം പിടിച്ചു വരുന്നേ ഒള്ളു… അനു എനിക്ക് നേരെ തിരിഞ്ഞു കിടന്നു.. എന്തോ ഒരു ഉൾപ്രേണനയിൽ ഞാൻ കണ്ണുകൾ തുറന്നു നോക്കുമ്പോൾ അനു എന്നെ നോക്കി കണ്ണ്‌ തുറന്നു കിടക്കുകയാണ്…. ഞാൻ ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി. അനു കണ്ണുകൾ അടക്കാൻ, അവളുടെ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025