സ്കൂൾ കാലഘട്ടത്തിൽ തന്നെ ആയിരുന്നു എന്റെ അപ്പന്റെയും അമ്മയുടെയും പ്രണയം .അവരുടെ ആ പ്രണയത്തിൽ വീട്ടുകാർക്ക് വലിയ എതിർപ്പുണ്ടായിരുന്നു .എങ്കിലും ആ പ്രണയത്തെ തകർക്കാൻ ആർക്കും കഴിഞ്ഞില്ല .അമ്മയുടെ കല്യാണത്തിന്റെ തലേ ദിവസം അപ്പൻ അമ്മയുമായി ഒളിച്ചോടി .അപ്പന്റെ ആകെ ഉണ്ടായിരുന്ന സമ്പാദ്യം അമ്മയും പിന്നെ അധ്വാനിക്കാൻ കെല്പ്പുള്ള ഒരു ശരീരവും മനസ്സും .അപ്പൻ അമ്മക്ക് ഒരു കുറവും വരുത്തിയില്ല .പൊന്നു പോലെ അമ്മയെ നോക്കി .ശിങ്കാരിമംഗലത്തു അപ്പൻ ഒരു പ്രമാണിയായ വളർന്നു .അപ്പന്റെ അപ്പനെക്കാൾ സമ്പാദ്യം ഉള്ളവനായ് അപ്പൻ മാറി .രണ്ടു പേരുടേയും കുടുംബക്കാർ വന്നു തിരിച്ചു നാട്ടിലേക്കു വിളിച്ചു പക്ഷെ അപ്പന് അവരോടു സ്നേഹം ഉണ്ടായിരുന്നെങ്കിലും പോകാൻ കൂട്ടാക്കിയില്ല .താൻ അധ്വാനിച്ച മണ്ണു വിട്ടു പോകാൻ അപ്പൻ കൂട്ടാക്കിയില്ല .സത്യം പറഞ്ഞാൽ ഒരു റിയൽ ഇൻസ്പിറേഷനൽ സ്‌റ്റോറി .ഫസ്റ്റ് ബെൽ കേട്ടപ്പോഴാണ് ഞാൻ എന്റെ ചിന്തയിൽ നിന്നും ഉണർന്നത് .എന്ത് വന്നാലും വേണ്ടില്ല അവളൊട് എന്റെ ഇഷ്ടം തുറന്നു പറയണം.അവൾ ആ സമയത്തു ബെഞ്ചിൽ ഒറ്റക്കായിരുന്നു .ഞാൻ അവളുടെ അരികിൽ ഇരുന്നു .
അവൾ : എന്താ ഉദ്ദേശം .
ഞാൻ :എനിക്ക് നിന്നോടു ഒരു കാര്യം പറയാനുണ്ട് .
അവൾ:എന്താടാ ? ഞാൻ : എനിക്ക് ഒരാളെ ഇഷ്ടമാണ് .
അവൾ : ആരാടാ? ,ആരായാലും പറ നമ്മുക്ക് സെറ്റാക്കാം .
ഞാൻ:എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് .
അവൾ:(കുറച്ചു നേരം നിശ്ശബ്ദതയായി ഇരുന്നു) .നിനക്കു എന്നെ ശരിക്കും ഇഷ്ടമാണോ ?
ഞാൻ : എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് .ചെറിയ ഒരു ഇഷ്ടമല്ല മനസ്സ് എന്നോട് തന്നെ ഒരു ആയിരം വെട്ടം പറഞ്ഞ ഒരു ഇഷ്ടം.
അവൾ:എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല സ്കൂളിലെ ഏറ്റവും മിടുക്കനായ നിനക്ക് എന്നോട് ഇഷ്ടമോ?നിനക്കു ഒരു കാര്യം അറിയുമോ ഞാൻ എന്റെ ഇഷ്ടം നിന്നോട് തുറന്നു പറഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കു൦ എന്നറിയാത്തതുകൊണ്ടു ഞാൻ എന്റെ മനസ്സിൽ വച്ചു താലോലിച്ചിരുന്നു ഇഷ്ടമാണ് നീ ഇപ്പോൾ എന്നോട് പറഞ്ഞത്.
ഞാൻ: അപ്പോൾ നീ ആരാണ് എന്ന് പറ സെറ്റാക്കാം എന്ന് പറഞ്ഞതോ ?
അവൾ:നിനക്ക് ഞാൻ തൊട്ടു മുൻപ് വരെ സുഹൃത്തായിരുന്നു ആ സൗഹൃദം നഷ്ടപ്പെട്ടാലോ എന്നാ ചിന്തയാണ് എന്നെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത് .
ഞാൻ:(ഒരു കള്ളച്ചിരിയോടെ )അപ്പോൾ ഞാൻ ഇപ്പോൾ നിനക്കാരാണ് ?
അവൾ:നീ എന്റെ എല്ലാം എല്ലാം ആണ് .നീ ഇപ്പോൾ എനിക്ക് സുഹൃത്ത് മാത്രമല്ല ഒരു കാമുകനും കൂടിയാണ് .
എനിക്ക് എന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്ന് എനിക്ക് മനസിലായില്ല.ക്ലാസ്സിൽ ആ സമയം ആരും തന്നെ ഉണ്ടായിരുന്നില്ല ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു .അവൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു .അവളുടെ ചൂണ്ടുകൾ ചുവന്നു .ഞാൻ കയ്യിൽ നിന്നും പോയി എന്നു വിചാരിച്ചിരിക്കുമ്പോഴാണ് അവൾ എനിക്ക് എന്റെ കവിളിൽ ഒരു മുത്തം നൽകിയത് .ഞാൻ ലോകത്തിന്റെ നെറുകയ്യിൽ ആണെന്നുള്ള തോന്നൽ എനിക്കുണ്ടായി.പെട്ടെന്ന് ബെൽ അടിച്ചു ഞാൻ പഴയ പോലെ എന്റെ ബെഞ്ചിൽ ചെന്നിരുന്നു .എനിക്ക് എന്തോ അന്ന് ഒരുപാടു സന്തോഷം തോന്നി .
