കളമശേരി കഴിഞ്ഞപ്പോൾ അവൾ സാരി എല്ലാം നേരെയാക്കി അവളുടെ ബാഗ് തുറന്നു അതിൽ നിന്നും ലിപ്സ്റ്റിക്ക് എടുത്തു ചുണ്ടിൽ പുരട്ടാൻ തുടങ്ങി.
ഓഹ് ആ ലിപ്സ്റ്റിക്കിൽ അവളുടെ ചുണ്ടിന്റെ ചുവപ്പ് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
എന്താടീ നിന്നെ പെണ്ണ് കാണാൻ ആണോ വരുന്നത് ?
എന്റെ ചോദ്യം കേട്ടിട്ടു ഒന്ന് ചിരിച്ചു കൊണ്ടും പറഞ്ഞു അനു അയ്യാളെ കാണിക്കാൻ അല്ല.. അയ്യാൾ വന്നാൽ ഞാൻ അയ്യാളെ മൈൻഡ് കൂടി ചെയ്യില്ലാ… ഇത് ലുലു വിൽ നിന്റെ കൂടെ കറങ്ങാൻ ഉള്ളതല്ലേ.. അപ്പോൾ പിന്നെ നിന്റെ ഒപ്പം മുട്ടി നിക്കണ്ടേ മോനെ.. അതിനാണ്
ഇടപ്പിള്ളി സെന്റർ എത്തി നല്ല തിരക്കുണ്ടായിരുന്നു ഒരു വിധം ഞാൻ വണ്ടി ലുലു പാർക്കിങ്ങിൽ വണ്ടി കയറ്റി പാർക്ക് ചെയ്തു..
താഴെ നിന്നും മുകളിലെ ഫുഡ് കോർട്ടിൽ എത്തുന്നത് വരെ എന്റെ കയ്യിൽ തൂങ്ങി ആണ് അവൾ നടന്നിരുന്നത്. മുകളിൽ എത്തിയപ്പോൾ കുറച്ചു ദൂരം പാലിച്ചാണ് ഞങ്ങൾ നടന്നതു.. കാരണം ആ സാധനങ്ങൾ കൊണ്ട് വന്ന തെണ്ടി എങ്ങാനും അവളുടെ കെട്ടിയോനോട് വല്ലോം പറഞ്ഞു കൊടുത്താൽ തീർന്നു.
ഞാൻ ഫുഡ് കോർട്ടിൽ ഒരു സൈഡിൽ ആയി ഇരുന്ന റെഡ് ഷർട്ട് ഇട്ട കഷണ്ടിക്കാരനെ ശ്രദ്ധിച്ചു.. അതെ അത് അയ്യാൾ തന്നെ ആണ്. അവൾക്കും മനസിലായി എന്ന് തോന്നുന്നു അവൾ അയാളെ ലക്ഷ്യം വച്ചാണ് നടക്കുന്നത്.
അവളെ കണ്ടതും അയ്യാളുടെ ഒരു ആർത്തി കാണേണ്ടത് തന്നെ ആയിരുന്നു.. അവിടെ ആരും ഇല്ലായിരുന്നേൽ അവളെ കയറി പിടിച്ചേനെ എന്ന് തോന്നി പോയി.. അത് കണ്ടിട്ടാകണം അവൾ സാരി ഒന്ന് കൂടി ഒതുക്കി പിടിച്ചു.
ചുണ്ടിൽ ഒരു ആർട്ടിഫിഷ്യൽ ചിരി വരുത്തി അയ്യാളുടെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങി. ഒരു അഞ്ചു മിനിറ്റ് എന്തോ അവർ തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞു അവൾ പെട്ടെന്ന് തന്നെ തിരിച്ചു പോന്നു.
അവിടെ നിന്നും നേരെ പുറത്തു ഇറങ്ങി എന്റെ കയ്യും പിടിച്ചു താഴേക്കു ഓടുകയായിരുന്നു അവൾ. കാണുന്നവർ ഭാര്യ ഭർത്താക്കന്മാർ ആണെന്നെ വിചാരിക്കൂ.. എനിക്കാണേൽ ചെറിയ ഒരു ടെൻഷനും ഉണ്ടായിരുന്നു. വല്ല പരിചയക്കാര് വല്ലോം കണ്ടാൽ തീർന്നു. ഭാഗ്യത്തിന് ആരെയും കണ്ടില്ല..
തിരിച്ചു് കാറിൽ കയറിയപ്പോൾ ഞാൻ ചോദിച്ചു നീ എന്ത് പണിയ കാണിച്ചേ .. നമുക്ക് കുറച്ചു നേരം കറങ്ങിയിട്ടു പോയാൽ മതിയായിരുന്നു.. ഛെ
അയ്യടാ, ഇവിടെ തന്നെ കറങ്ങുകയും വേണം.. എനിക്ക് അയാൾടെ ചെവി കല്ല് അടിച്ചു തെറിപ്പിക്കാനാ തോന്നിയത്.. എന്താ അയാൾടെ നോട്ടം.. തെണ്ടി
