Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 12

കോളിംഗ് ബെൽ അടിക്കുന്ന വച്ച് കേട്ടാണ് എഴുന്നേറ്റത്, ജോലിക്ക് ഒക്കെ പോകുന്നതുകൊണ്ട് ഒരു വാച്ച് ഞാൻ വാങ്ങിയിട്ടുണ്ട്. സമയം നോക്കുമ്പോൾ 6:45, ഇത്ര രാവിലെ ആരാണാവോ. ഞാൻ എഴുന്നേറ്റ് സുധിയുടെ മുറിയിൽ നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിലാണ്. ഞാൻ ചെന്ന് വാതിൽ തുറന്നു. രാവിലെ തന്നെ നല്ല കണി, കുളിച്ച് ചന്ദനക്കുറിയിട്ട് പാവാടയും ബ്ലൗസും ധരിച്ച ഏകദേശം 18 19 വയസ്സ് തോന്നിക്കുന്ന വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടി കയ്യിൽ തൂക്കു പാത്രവുമായി നിൽക്കുന്നു. വാതിൽ തുറന്ന് ഉടൻതന്നെ
പെൺകുട്ടി: അണ്ണാ ഇത് എത്രനേരം ആണ് കിടന്നുറങ്ങുന്നത്.
പറഞ്ഞ് കഴിഞ്ഞതിനുശേഷമാണ് ആള് മാറി എന്ന് കണ്ടത്. ആള് പറഞ്ഞത് അബദ്ധമായി എന്ന് കണ്ട് നാക്ക് കടിച്ചു. ഞാൻ ആരാ എന്താണെന്നറിയാതെ മിഴിച്ചു നിൽക്കുമ്പോൾ, സുധി പെട്ടെന്നെഴുന്നേറ്റു വന്നു.
സുധി: എടാ ഇത് അടുത്ത വീട്ടിലെ ആ ചേച്ചിയുടെ ചേട്ടൻറെയും മകൾ സീതയാണ്. സീതേ, ഇത് എൻറെ ഫ്രണ്ട് അജയൻ. ഞാൻ പറഞ്ഞിരുന്നില്ലേ എൻറെ ഒരു കൂട്ടുകാരൻ വരുമെന്ന്, അവനാണ് ഇവൻ.
അവൻ ആ തൂക്കുപാത്രം മേടിച്ചു.
സുധി: രണ്ടു പേർക്കുള്ള ചായയില്ലെ?
സീത: എനിക്കറിയില്ല.
എന്നുപറഞ്ഞ് അവൾ നാണത്തോടെ തിരിച്ചോടി.
സുധി: രാവിലെയുള്ള ചായ അവിടെ നിന്നാണ്.
ഞങ്ങൾ രണ്ടു പേരും അകത്തേക്ക് പോയി ചായ പകർന്നു കുടിച്ചു. ഞാൻ വീട്ടിലേക്കും കിളിയെയും വിളിച്ചു.
പിന്നെ പെട്ടെന്ന് എല്ലാ പ്രഭാതം കാര്യങ്ങളും നടത്തി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. പോകുന്ന വഴി അവരുടെ വീടിൻറെ മുൻപിൽ ആ പെൺകൊച്ച് ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു.
സുധി: സീത ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയർ ആണ്.
എൻറെ കൂടെ ഓഫീസിൽ വരുന്നതുകൊണ്ട് സുധി ഇന്ന് ലീവ് ആണ്. സെക്രട്ടറിയേറ്റിൽ എത്തി ഓഫീസ് കണ്ടെത്തി. അപ്പോയ്മെൻറ് ഓർഡർ കാണിച്ചു, ജോയിൻ ചെയ്തു. അവിടത്തെ ഫോർമാലിറ്റികൾ എല്ലാം കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്നും ഒരു ഓർഡർ എനിക്ക് തന്നു. അതിൽ ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വില്ലേജ് ഓഫീസിൽ ആണ് ജോലി. ഞാനും സുധിയും കൂടി അവിടെ നിന്നും ഇറങ്ങി. വില്ലേജ് ഓഫീസിലെത്തി, റിപ്പോർട്ട് ചെയ്തത് അടുത്ത ദിവസം വരാം എന്ന് വില്ലേജ് ഓഫീസറെ ധരിപ്പിച്ച് ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് പോരും വഴി പാചകത്തിനുള്ള കുറച്ച് സാധനങ്ങളും വാങ്ങി. റൂമിലേക്ക് എത്തിയപ്പോൾ സുധിയോട് അടുത്ത വീട്ടിലെ ചേച്ചി: കൂട്ടുകാരൻ ഒക്കെ വന്നതല്ലേ ഇന്ന് ഉച്ചക്ക് ഭക്ഷണം ഇവിടെ നിന്നാകാം.
സുധി: വേണ്ട ചേച്ചി, ഞങ്ങളിവിടെ റെഡിയാക്കി കൊള്ളാം അതിനുള്ള സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്.
ചേച്ചി: ഇനി അതൊക്കെ റെഡിയാക്കിയിട്ട് വേണ്ടേ, ഇവിടെ ഞാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്.
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ നാട്ടിൽ നിന്ന് പോരുമ്പോൾ കുറച്ച് അച്ചാറുകൾ ഒക്കെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. കിളി ഉണ്ടാക്കിയ മാങ്ങ നാരങ്ങ. വീട്ടിൽ നിന്നും മീൻ അച്ചാർ. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മീൻ അച്ചാറിൻറെ കുപ്പിയും ആയാണ് ചെന്നത്. ചേച്ചിക്ക് അതിൽ നിന്നും കുറച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025