Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 16

തയ്യാറെടുപ്പിലായിരുന്നു. വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞ് സുധിയെ വിളിച്ചപ്പോൾ, അവൻ ഈ ആഴ്ച ഇല്ല ലക്ഷ്മിയുമായി എവിടെയോ പോകണം എന്ന് പറഞ്ഞു. അവനു പിന്നെ ഇവിടെ തന്നെയുണ്ടല്ലോ ആള്. വീട്ടിൽ പോകുന്ന കാര്യം ചേട്ടൻറെ വീട്ടിൽ പറഞ്ഞപ്പോൾ
സീത: ചേച്ചിയോട് എൻറെ അന്വേഷണം പറഞ്ഞേര്.
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സമയം ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ടര, ഉച്ച സമയം ആയതിനാൽ വലിയ ബ്ലോക്ക് ഇല്ലാതെ യാത്ര ചെയ്യാൻ സാധിച്ചു. എന്നാലും ഒറ്റക്ക് ആയതിനാൽ, ഇടക്ക് ഇറങ്ങി ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും ഇറങ്ങി കുറച്ചുസമയം അങ്ങനെ പോയി. വീടെത്തുമ്പോൾ വൈകുന്നേരം 6:30. വണ്ടിയുടെ ഹോൺ കേട്ടപ്പോൾ, കാത്തിരുന്ന പോലെ പെണ്ണ് ഓടി വന്ന് ഗേറ്റ് തുറന്നു. ഞാൻ വണ്ടി കേറ്റി വീടിനു മുൻപിൽ ഇട്ടു. അപ്പോഴേക്കും അമ്മൂമ്മയും സിറ്റൗട്ടിലെത്തിയിരുന്നു. ഞാൻ വണ്ടി തുറന്ന് പുറത്തിറങ്ങി, ഞങ്ങൾ മൂന്നു പേരും അകത്തേക്ക് കയറി. അമ്മൂമ്മ മുൻപേ ആണ് പോയത് പുറകിൽ ഞങ്ങളും. കിളി പെട്ടെന്നുതന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ചുംബനം നൽകി. സ്നേഹിച്ചാൽ നക്കിക്കൊല്ലും, വെറുത്താൽ ഞെക്കി കൊല്ലും എന്ന തരത്തിലാണ് ഈ പെണ്ണ്. കുറച്ചുനാൾ അകന്നു നിന്ന് അടുത്തപ്പോൾ കാണിക്കുന്ന സ്നേഹം. ഞാൻ ഡ്രസ്സ് മാറി കുളിക്കാൻ കയറി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചായയുമായി കിളി വന്നു. ചായ എടുത്ത് മൊത്തിക്കൊണ്ട് കൈ പോലെ അഭിനയിച്ച് തിരിച്ചു കൊടുത്തു. കിളി എന്നെ ചോദ്യഭാവത്തിൽ നോക്കി.
ഞാൻ: ഇതിനു മധുരം ഇല്ല.
കിളി: ഞാൻ ഇതിൽ മധുരം ഇട്ടത് ആണല്ലോ.
ഞാൻ: ഇതിന് തീരേ മധുരമില്ല.
കിളി: അവിടെ ഞാൻ നോക്കട്ടെ.
എന്നുപറഞ്ഞ് കപ്പിൽ ഒന്ന് മൊത്തി.
കിളി: ഇതിന് ആവശ്യത്തിൽ കൂടുതൽ മധുരമുണ്ട്.
ഞാൻ: നോക്കട്ടെ.
കപ്പു വാങ്ങി ചായ കുടിച്ചു കൊണ്ട്
ഞാൻ: ഇപ്പോൾ മധുരമുണ്ട്, ആവശ്യത്തിലും കൂടുതൽ.
എൻറെ കീഴ്ചുണ്ടിൽ ഒരു നുള്ള് തന്നു കൊണ്ട്
കിളി: ചെക്കൻ്റെ ഒരു കാര്യം. ഈ മധുരം ഇല്ലായ്മ ഒക്കെ ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്.
ഞാൻ: ഒരു പാട് ദിവസത്തെ മധുരം കൂട്ടി വച്ചിട്ടുണ്ടാവുമല്ലൊ.
ചായ കുടിച്ചു കഴിഞ്ഞ കപ്പുമായി കിളി അടുക്കളയിലേക്ക് തിരിച്ചുപോയി. ഒരേ ഇരുപ്പ് ഇരുന്നു വന്നതുകൊണ്ട് എൻറെ പഴയ മുറിയിൽ കട്ടിലിൽ കയറി കിടന്നു. കുറച്ചു നേരം കിടന്ന ശേഷം. ഒരു കാര്യം ഓർമ്മ വന്നപ്പോൾ ഞാൻ എഴുന്നേറ്റു.ഞാൻ വണ്ടി മേടിച്ചിട്ട് ഇതുവരെ എൻറെ വീട്ടിൽ പോയിട്ടില്ല. അതുകൊണ്ട് ഈ വരവിന് അവിടെ വരെ പോകാമെന്ന് തീരുമാനിച്ചു. അമ്മുമ്മയോടും കിളിയോടും ഇത് പറയണം.
ഞാൻ: നമുക്ക് നാളെ എൻറെ വീട് വരെ പോയാലോ? നമ്മളെല്ലാവരും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025