Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 17

 

രണ്ടു വേഷങ്ങളും ഞാൻ തന്നെ ധരിപ്പിച്ചു കൊടുക്കേണ്ടിവന്നു. അതിനുശേഷം എൻറെ പെണ്ണിന് കട്ടിലിലേക്ക് ആനയിച്ചു കൊണ്ടുപോയി കിടത്തി. ഞാനും കയറി കിടന്നു. വീണ്ടും പഴയപടി അവൾ എന്നെ കെട്ടിപ്പുണർന്നു കിടന്നു. അവൾ എൻറെ നെഞ്ചിൽ കൈവിരലാൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.
ഞാൻ: പെണ്ണേ രാത്രി ഒരുപാടായി.

 

മോൾക്ക് നല്ല ക്ഷീണമുണ്ട് കിടന്നുറങ്ങു.
കിളി: എൻറെ ക്ഷീണമൊക്കെ ഇയാൾ വന്നപ്പോൾ മാറി. ഇത്രയും ദിവസം ഞാൻ ഒരു പ്രത്യേക ലോകത്തായിരുന്നു. എൻറെ മോൻ എന്നാണ് വരുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ. ഒന്നു വിളിച്ച് പറയാൻ പോലും കഴിയാത്ത അവസ്ഥ.
ഞാൻ: നീ എന്നെ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ഞാൻ വരാൻ ഇരുന്നതാണ്. പക്ഷേ ഓഫീസർ ലീവ് തരുന്നുണ്ടായിരുന്നില്ല ഒരു കണക്കിനാണ് വെള്ളിയാഴ്ച ആക്കി എടുത്തത്.

കിളി: ഇപ്പോൾ എനിക്ക് സമാധാനമായി.
ഞാൻ: ഇനി എൻറെ മോള് വിഷമിക്കേണ്ട, നിൻറെ കൂടെ ഞാൻ എപ്പോഴും ഉണ്ടാവും. സമാധാനമായി കിടന്നുറങ്ങു…..

ഞാൻ രാവിലെ തന്നെ എഴുന്നേറ്റു, കിളിയെ എൻറെ ശരീരത്തിൽ നിന്നും നീക്കി കിടത്തുമ്പോൾ ചെറുതായൊന്നു ഞരങ്ങി. മുണ്ടുടുത്തത് അഴിഞ്ഞുപോയിട്ടുണ്ട്, ശല്യപ്പെടുത്താതെ മുണ്ടെടുത്ത് നേരെ ആക്കി ബെഡ്ഷീറ്റ് എടുത്ത് പുതപ്പിച്ചു. സമയം നോക്കിയപ്പോൾ 6:30 കഴിഞ്ഞു, അവർ എഴുന്നേറ്റിട്ടില്ല. ഹോസ്പിറ്റലിൽ ഒക്കെ നിന്നിരുന്നതല്ലേ ക്ഷീണം കാണും.

 

ഇന്ന് എൻറെ വീട്ടിൽ പോയി അങ്കം വെട്ടാൻ ഉള്ളതാണ്. ഒരു കാരണവശാലും അവർ സമ്മതിക്കില്ലയെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്തണം. ഞാൻ ബ്രഷുമായി പുറത്തേക്കിറങ്ങി വണ്ടി തുടക്കാൻ തുടങ്ങിയപ്പോഴേക്കും അവർ എഴുന്നേറ്റു. വണ്ടി കുറച്ചുകഴിഞ്ഞ് ബ്രഷും ചെയ്ത അകത്തേക്ക് എത്തുമ്പോഴേക്കും കട്ടൻചായയും ആയി അമ്മൂമ്മ വന്നു.

അമ്മൂമ്മ: നിൻറെ തീരുമാനം എന്താണ്?
ഞാൻ: ഇന്ന് വീട്ടിൽ പോയി സംസാരിക്കുന്നുണ്ട്.
അമ്മൂമ്മ: നിൻറെ അമ്മയും അച്ഛനും ആശുപത്രിയിൽ വന്നിരുന്നു, നിൻറെ അമ്മ ഒരിക്കലും ഇതിനു സമ്മതിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്.
ഞാൻ: ഞാൻ ഇന്നലെ അമ്മൂമ്മയോട് പറഞ്ഞതല്ലേ? ആരൊക്കെ എതിർത്താലും എന്തെല്ലാം സംഭവിച്ചാലും ഞാനിവിടെ മാത്രമേ വിവാഹം കഴിക്കൂ. ഇത്രയൊക്കെ സംഭവിച്ചിട്ടും അമ്മൂമ്മ എന്താണ്, നിൻറെ തീരുമാനം എന്നെന്ന് ചോദിച്ചു കൊണ്ട് വരുന്നത്.

അമ്മുമ്മ: അവളുടെ അമ്മ തീരെ നിവൃത്തിയില്ലാത്ത കൊണ്ടാണ് ഇതിനു സമ്മതിച്ചിരിക്കുന്നത്.

ഞാൻ: ആരുടെയൊക്കെ സമ്മതം കിട്ടിയാലും ഇല്ലെങ്കിലും, ഞാനിവളെ കൈവിടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025