അത് കേട്ട വർഷ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ തലകിട്ട് ഒന്ന് തന്നിട്ട് അവള് കഴിക്കാൻ വേണ്ടി പോയി… ഞാൻ എത്ര വലിയ പോലീസ് ആയാലും അവൾക്ക് ഞാൻ അവളുടെ കുരുതകെടിനും കൂടെ നിൽക്കുന്ന ചേട്ടൻ ആണ്… എനിക്ക് തിരിച്ചും.. അതോണ്ട് എന്നെ ഇടിക്കത്തെയോ അടിക്കത്തെയോ അവളുടെ ഒരു ദിവസം കഴിയതില്ല…
ഞാൻ ഒന്ന് കുളിക്കാൻ വേണ്ടി റൂമിലേക്ക് കയറി… യൂണിഫോം പോലും മാറ്റാൻ സമ്മതിച്ചിരുന്നില്ല.. വന്ന് കയറിയ ഉടനെ ഇവിടുത്തെ ഹോമിനിസ്റ്റ്റർ ചോദ്യം ചെയ്യാൻ തുടങ്ങിയ അല്ലേ…
ഷവർ ഓൺ ചെയ്ത് നിൽക്കുമ്പോഴും എന്റെ മനസ്സിൽ കൂടി പോയത് വർഷ പറഞ്ഞ കാര്യം ആണ്… എനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ ഇന്ന്… അത് ഓർത്തപ്പോൾ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം ഓർത്ത് ഒരു ചിരി….
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
റൂമിലേക്ക് ചെന്ന ചേച്ചി അഞ്ജലിയെ നോക്കിയപ്പോ അവള് ബെഡിൽ ഇല്ല… ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്… ചേച്ചി അവളെ കാത്ത് അവിടെ തന്നെ ഇരുന്നു…
5 മിനിറ്റ് കഴിഞ്ഞപ്പോൾ അഞ്ജലി പുറത്ത് ഇറങ്ങി… ചേച്ചിയുടെ മുഖം കണ്ടപ്പോഴേ എന്തോ പതികേട് തോന്നി… ഒന്നും മിണ്ടാതെ അഞ്ജലി വന്ന് കട്ടിലിൽ കയറി… എന്തോ ചൊതിക്കൻ തുടങ്ങിയ അഞ്ജലിയെ ചേച്ചി ഫോണിലെ വാൾപേപ്പർ കാണിച്ച് കൊണ്ട് സംസാരിക്കാൻ തുടങ്ങി…
ചേച്ചി : ഇത് ആണ് മോൾ ഇൗ ആലോചന ഒക്കെ മുടക്കാൻ കാരണം ആണെങ്കിൽ നീ ഒന്ന് കൂടി അറിഞ്ഞോ…
അഞ്ജലി : ചേച്ചി ഞാൻ…
ചേച്ചി : ഞാൻ ജീവിച്ച് ഇരിക്കുമ്പോൾ നിങ്ങടെ രണ്ടിന്റെം ആഗ്രഹം നടക്കില്ല…
അപ്പോഴേക്കും ചേച്ചിയെ അളിയൻ എന്തോ ആവശ്യത്തിന് വിളിച്ചു… അഞ്ജലിയെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് ഫോൺ ബെഡിലേക്ക് ഇട്ടിട്ട് ചേച്ചി എഴുന്നേറ്റ് പോയി…
ചേച്ചി റൂമിലേക്ക് ചെന്നപ്പോൾ അളിയൻ കുളിച്ച് കഴിഞ്ഞ് തല തുടക്കാൻ ടവ്വൽ ചൊതിക്കാൻ ആണ് വിളിച്ചത്….
അളിയൻ തല തുവർത്തി കഴിഞ്ഞ് നോക്കുമ്പോ ചേച്ചിയുടെ മുഖം ദേഷ്യം കേറി ഒരു കോട്ട പോലെ വേചേക്കുന്നൂ…
അളിയൻ : നിന്റെ മുഖം എന്താടി ഇങ്ങനെ ഇരിക്കുന്ന….
ചേച്ചി : ഒന്നുല്ലാ…
അളിയൻ : എടി ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി ഇർക്കുവായിരുന്ന്….
