Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാത്രം 2

“ക്ലാസ് ഒക്കെ കട്ട് ചെയ്ത് ഇറങ്ങി. ഇനി എവിടേക്ക് പോകാനാ പ്ലാൻ?”
“റെയിൽവേ സ്റ്റേഷനിലേക്ക്.”
“എന്നിട്ട്?”
“ഞാൻ ഇതുവരെ ട്രെയിനിൽ കയറീട്ടില്ല.”
“അതുകൊണ്ട്?”
“വൈന്നേരത്തെ പാസ്സഞ്ചറിൽ പരവൂർ ഇറങ്ങും, അവിടന്ന് ബസിൽ പാരിപ്പള്ളി, പിന്നെ വീട്.”
ചിരിയോടെ അവൻ ചോദിച്ചു.
“ഫുൾ പ്ലാൻ ചെയ്ത് വച്ചേക്കയാണല്ലേ?”
ചിരിയോടെത്തന്നെ അവളും മറുപടി നൽകി.
“നീ ഇങ്ങനെ കൂടെ ഉള്ളപ്പോൾ അല്ലെ എന്റെ ആഗ്രഹങ്ങൾ ഒക്കെ നടത്തി എടുക്കാൻ പറ്റു.”
കുറച്ച് നേരത്തെ നടത്തിനൊടുവിൽ അവർ റെയിൽവേ സ്റ്റേഷനിൽ എത്തി.
ടിക്കറ്റ് എടുത്ത ശേഷം നവീൻ പറഞ്ഞു.
“നമുക്ക് ആവിശ്യം പോലെ ടൈം കിടപ്പുണ്ട് ട്രെയിൻ ഇവിടന്ന് എടുക്കാൻ.”
“അതുവരെ നമ്മൾ എന്ത് ചെയ്യും?”
“ട്രെയിൻ ഇവിടെ തന്നെ കിടപ്പുണ്ട്. നമുക്ക് കയറി ഇരുന്നാലോ?”
“അങ്ങനെ കയറി ഇരിക്കാമോ?”
“ഇവിടന്ന് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിൻ ആണ്, അതുകൊണ്ട് കയറി ഇരിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല. പക്ഷെ..”
അവൾ എന്താ എന്ന അർഥത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
“ക്ലാസ് കട്ട് ചെയ്ത് പല കാമുകി കാമുകന്മാരും അതിൽ കാണും.”
“അതിനെന്താ?”
“ചുമ്മാ അല്ല അവർ അതിൽ കയറി ഇരിക്കുന്നെ.. കുറച്ച് സൊള്ളാനും പിന്നെ അത്യാവിശം പിടിയും വലിയും ഒക്കെ നടത്താനുമാണ്.”
നവീൻ പറഞ്ഞത് എന്താന്ന് അവൾക്ക് ആദ്യം മനസിലായില്ല. അവനോടൊപ്പം റെയിൽവേ സ്റ്റേഷന്റെ അകത്തെ പടികൾ കയറുമ്പോൾ ആണ് അവൾക്ക് നവീൻ പറഞ്ഞത് എന്താന്ന് മനസിലായത്.
നവീന്റെ പിന്നാലെ നടക്കുകയായിരുന്ന പല്ലവി അവന്റെ തോളിൽ ഇടിച്ച് കൊണ്ട് പറഞ്ഞു.
“അയ്യേ..”
ഞെട്ടി തിരിഞ്ഞ് കൊണ്ട് അവൻ ചോദിച്ചു.
“എന്താടി..”
അവൾ ഒരു കള്ള ചിരിയോടെ ഒന്നും ഇല്ലെന്ന അർഥത്തിൽ ചുണ്ടുകൾ കൊണ്ട് ശബ്ദം ഉണ്ടാക്കി.
നവീന്റെ മുഖത്ത് ചിരി നിറഞ്ഞു.
“ട്യൂബ് ലൈറ്റിന് ഇപ്പോഴാണല്ലേ കാര്യം മനസിലായത്.”
രണ്ടു പടികൾ ചാടി കയറി അവനൊപ്പം എത്തി അവൾ ചോദിച്ചു.
“അപ്പോൾ നമ്മൾ ട്രെയിനിൽ ഇരിക്കുന്ന ആരേലും കണ്ടാലും ലവേഴ്സ് ആണെന്ന് തെറ്റുധരിക്കില്ലേ?”
“ഉറപ്പായും, എന്തെ കുഴപ്പം ഉണ്ടോ?”
“എനിക്ക് കുഴപ്പമൊന്നും ഇല്ല, എന്നാലും ഒരു ഡൌട്ട്..”
“എന്ത് ഡൌട്ട്?”
കുസൃതി നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“ഈ പിടിക്കും വലിക്കും ആണോ എന്നെയും നീ ട്രെയിനിൽ കൊണ്ട് കയറ്റുന്നതെന്ന്.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025