Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മൺവീണയിൽ 23

ഇല്ലാതെ മുന്നോട്ടുപോയി. യാത്രക്കിടയിൽ ഉച്ചയായപ്പോൾ നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണത്തിനു ശേഷമുള്ള യാത്രയിൽ സീത കൊല്ലം എത്താറായപ്പോൾ ഉറങ്ങി, ഞാൻ വണ്ടി ഒതുക്കി സീറ്റ് ചരിച്ചു കൊടുക്കുന്നതിനിടയിൽ എഴുന്നേറ്റെങ്കിലും, യാത്രക്കിടയിൽ പിന്നെയും ഉറങ്ങിപ്പോയി. വീട് എത്തിയപ്പോഴാണ് അറിയുന്നത്.
ഞാൻ: നല്ല ആളാണ്, ഞാൻ ഒറ്റയ്ക്ക് ഇരുന്ന് വണ്ടിയോടിക്കേണ്ടി വന്നു.
സീത: സോറി ചേട്ടാ, ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
ഞങ്ങളെ കണ്ടപ്പോഴേക്കും ചേട്ടനും ചേച്ചിയും എത്തി. യാത്രയ്ക്കിടെ സീതയോട് ചോദിക്കണം എന്നു കരുതിയതാണ്, പക്ഷേ മറന്നുപോയി. ചേട്ടനെയും ചേച്ചിയേയും എന്ത് വിളിക്കണമെന്ന്.
ചേട്ടൻ: എങ്ങനെയുണ്ടായിരുന്നു നിങ്ങളുടെ യാത്ര?
സീത: അതൊക്കെ OK ആക്കിയിട്ടുണ്ട്. അവിടെ നിന്നും അച്ഛൻ വിളിക്കും, എന്നിട്ട് ഒരു ദിവസം അവർ ഇങ്ങോട്ട് വരാമെന്നാ പറഞ്ഞിരിക്കുന്നത്.
ചേട്ടൻ: എന്തൊക്കെയുണ്ട് മോനെ വീട്ടിലെ വിശേഷങ്ങൾ?
സീത: അപ്പോൾ ഞാൻ പറഞ്ഞാൽ പോര, ഫാവി മരുമോൻ തന്നെ പറയണം.
സീത കളിയാക്കി പറഞ്ഞുകൊണ്ട്, തലയും വെട്ടിച്ച് വീട്ടിലേക്ക് പോയി പുറകെ ചേച്ചിയും.
ഞാൻ: നല്ല വിശേഷം, അവർ ഒരു ദിവസം ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞിട്ടുണ്ട്.
ചേട്ടൻ: സുധി ഒരു ദിവസം ഇവിടെ വന്നിരുന്നു, മോനെ തിരക്കി വന്നതാണ്. ഞാൻ നിങ്ങൾ അങ്ങോട്ട് പോയ വിവരം പറഞ്ഞു.
ഞാൻ: ഒന്നു കുളിച്ചിട്ട് അങ്ങോട്ട് വരാം.
ഞാൻ ബാഗെടുത്ത് അകത്തേക്ക് പോയി, അപ്പോഴാണ് സീതയുടെ ഡ്രസ്സും ഇതിൽ ആണല്ലോ എന്നോർത്തത്. ഞാൻ അകത്തു കയറി കുളി തുടങ്ങിയപ്പോൾ വാതിലിൽ തട്ടു കേട്ടു. കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദവും കേട്ടു. സീത ഡ്രസ്സ് എടുക്കാൻ വന്നതായിരിക്കും. എടുത്തുകൊണ്ടു പോയിട്ടുണ്ടാവും എന്ന് കരുതി, കുളികഴിഞ്ഞ് ടവ്വൽ ഉടുത്ത് പുറത്തേക്കിറങ്ങി. ഹാളിൽ എത്തിയപ്പോൾ അതാ കസേരയിൽ സീത ഇരിക്കുന്നു. ഞാൻ പെട്ടെന്ന് മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
സീത: ഇതെന്തു നാണക്കാരനാണപ്പ, പെണ്ണുങ്ങൾക്ക് ഇല്ലാത്തത്ര നാണം. ആ ഇട്ടു കൊണ്ടുവന്ന ഡ്രസ്സ് ഇങ്ങോട്ടു ക ഞാൻ അലക്കിയിട്ടു കൊള്ളാം.
ഞാൻ: വേണ്ട ഞാൻ ചെയ്തോളാം.
സീത: ഇനിയിപ്പോ എത്രനാൾ ഇങ്ങനെ തന്നെ അലക്കും. എപ്പോഴായാലും ഞാൻ തന്നെ ചെയ്യണം.
അപ്പോഴേക്കും ഞാൻ ഡ്രസ്സു മാറി പുറത്തിറങ്ങി.
ഞാൻ: വാ പോകാം.
സീത: എങ്ങോട്ട്?
ഞാൻ: വീട്ടിലേക്ക്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025