Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മൺവീണയിൽ 25

വിളിച്ചുനോക്കി, ലാസ്റ്റ് വിളിച്ചപ്പോൾ എടുത്തു.
ഞാൻ: ഹലോ, സീതേ.
മറുതലക്കൽ നിന്നും
അമ്മ: സീത അല്ല ഞാനാണ്. മോള് ഫോൺ എടുക്കാതെയാണ് കോളേജിൽ പോയിരിക്കുന്നത്.
ഞാൻ: ശരി, അമ്മേ.
ഇന്ന് നേരത്തെ ഇറങ്ങി, ബസ്റ്റോപ്പിൽ വെച്ച് സീതയെ കണ്ട് സംസാരിക്കണം. തിരിച്ചുവന്ന് സീറ്റിലിരുന്നു, 3:30 ആയപ്പോൾ ഓഫീസർ വിളിച്ച് ഒരു സ്ഥലം വരെ ഒരുമിച്ച് പോകണം എന്ന് പറഞ്ഞു. ഞാൻ ഒഴിവു പറഞ്ഞെങ്കിലും, എൻറെ സെക്ഷനിലെ ഫയൽ ആയതിനാൽ ഞാൻ തന്നെ പോകേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ ഓഫീസ് പൂട്ടി, അതുകൊണ്ട് ആ ഫയലുമായി ഞാൻ വീട്ടിലേക്ക് പോയി. റൂമിലെത്തി ഓഫീസിൽ ഇട്ട് കൊണ്ടുപോയ ഡ്രസ്സ് വാഷ് ചെയത് പുറത്തിറങ്ങി സീതയുടെ വീട്ടിലേക്ക് നോക്കി. അവിടെയെങ്ങും ആരെയും കണ്ടില്ല, എല്ലാവരും അകത്ത് ഉണ്ടാവും. ഡ്രസ്സ് മാറി, മുറി പൂട്ടി സീതയുടെ വീട്ടിലേക്ക് നടന്നു. അകത്തു കയറിയപ്പോൾ അച്ഛൻ ന്യൂസ് വെച്ചിരിക്കുന്നു, അമ്മ അടുക്കളയിലും.
ഞാൻ: സീത എവിടെ?
അച്ഛൻ: ആ മുറിയിൽ ഉണ്ട്. നിങ്ങൾ തമ്മിൽ കാര്യമായ എന്തോ വഴക്ക് ആണല്ലോ.
ഞാൻ: ഏയ്. ഒരു സൗന്ദര്യപ്പിണക്കം. അതിപ്പോൾ മാറ്റിത്തരാം.
ഞാൻ ആ മുറിയുടെ വാതിലിൽ ചെന്ന് മുട്ടി
ഞാൻ: സീതേ വാതിൽ തുറക്ക് എനിക്കൊരു കാര്യം പറയാനുണ്ട്. പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്ക്…….. വാതിൽ തുറക്കു സീതേ, ഞാൻ ആണ് വിളിക്കുന്നത്. വാതിൽ തുറക്ക്.
ഒരു പ്രതികരണവും ഉണ്ടായില്ല, ഞാൻ പിന്നെ വിളിക്കാൻ നിന്നില്ല. എന്നെ കാണുന്നത് തന്നെ വെറുപ്പ് ആയെന്നു തോന്നുന്നു. അമ്മ ഭക്ഷണം കൊണ്ട് വന്നുവെച്ച് സീതയെ വിളിക്കാൻ ചെന്നു, സീത പിന്നീട് കഴിച്ചോളാം എന്ന് പറഞ്ഞു. എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ഞാൻ എഴുന്നേറ്റു പോയി വാഷ് ചെയ്ത് എൻറെ മുറിയിലേക്ക് പോയി വാതിലടച്ചു കിടന്നു. ഞാനിവിടെ ഉള്ളതുകൊണ്ട് ആളു പുറത്തിറങ്ങില്ല എന്ന് എനിക്ക് മനസ്സിലായി. കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അപ്പോൾ എന്നെ കാണുന്നതാണ് പ്രശ്നം, തൽക്കാലം ഇങ്ങനെ തന്നെ പോകട്ടെ. വഴിയിൽ എവിടെയെങ്കിലും വെച്ച് കണ്ട് സംസാരിച്ച് തീർക്കണം. നാളെ എങ്ങനെയായാലും സീതയെ കാണണം. ഈ സൗന്ദര്യ പിണക്കം ഒക്കെ സാധാരണ ഉള്ളതാണ്, അത് അതിൻറെ മുറക്ക് തന്നെ നടക്കട്ടെ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് മയങ്ങി.

ഇന്നും സാധാരണ ദിവസം പോലെ തന്നെയായിരുന്നു. ഓഫീസിലേക്ക് പോകുന്നതുവരെ സീതയെ കണ്ടില്ല, ഉച്ചയായപ്പോൾ സുധി ഓഫീസിൽ വന്നിരുന്നു. അവൻ ലക്ഷ്മിയുടെ അടുത്തേക്ക് പോവുകയാണെന്നും, അവൻറെ ടൂവീലർ വരുന്നതുവരെ എന്നോട് ഉപയോഗിച്ച് കൊള്ളാനും പറഞ്ഞു. റൂമിൻറെ അവിടെ വച്ചിട്ട് പോയാൽ ആരെങ്കിലും എന്തെങ്കിലും ചെയ്യും. ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി, ഹോട്ടലിൽ കയറി അവൻ ഊണ് പറഞ്ഞു ഞാൻ വയറ് ശരിയല്ല എന്ന് പറഞ്ഞ് ചായ മാത്രം കുടിച്ചു. അവനെ ബസ് സ്റ്റാൻഡിൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025