Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ നിലാപക്ഷി 1

ശ്രീഹരി കൈയിൽ പിടിച്ചു വലിച്ചു നടക്കുന്നതിനിടയിൽ ജീന പറയുന്നുണ്ടായിരുന്നു.
“എനിക്ക് കുഴപ്പം ഒന്നും ഇല്ലാ. വെറുതെ പ്രശ്‌നം ഉണ്ടാക്കേണ്ട.”
പക്ഷെ ശ്രീഹരി അതൊന്നും കേട്ടില്ല.
പ്രശ്നമൊന്നും ഉണ്ടാകില്ല എന്ന് വിചാരിച്ചിരുന്ന അവന്മാർ ശ്രീഹരി അവളെയും കൂട്ടി വരുന്നത് കണ്ട് ആദ്യം ഒന്ന് ഭയന്ന്. പിന്നെ ശ്രീഹരി അടുത്തെത്തിയപ്പോൾ അതിലൊരുത്തൻ ചോദിച്ചു.
“എന്താടാ?”
ചോദിച്ചവന്റെ ചെവിക്കന്നതിന് ഒരടിയായിരുന്നു മറുപടി.
അടി കൊണ്ടവൻ പിന്നിലേക്കാഞ്ഞു ഭിത്തിയിൽ തട്ടി നിന്നു.
ഇത് കണ്ടതും ജീന ശ്രീഹരിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
“ഇച്ചായാ.. അടി ഉണ്ടാക്കല്ലേ.. നമുക്ക് പോകാം.”
ഈ സമയം രണ്ടാമത്തവന്റെ ഇടി ശ്രീഹരിയുടെ നെഞ്ചത്ത് പതിച്ചു. ജീന കൈയിൽ പിടിച്ചു വലിക്കുന്നതിനാൽ അത് തടുക്കുവാൻ ശ്രീഹരിക്കായില്ല.
ശരീരം നൊന്തതോടെ കൈയിൽ പിടിച്ചു വലിക്കുന്ന ജീനയെ കുടഞ്ഞെറിഞ് അവന്മാരെ ആക്രമിച്ചു. ശ്രീഹരി കുറഞ്ഞെറിഞ്ഞതിന്റെ ആഘാതത്തിൽ ജീന നേരെ ചെന്നു വീണത് അടുത്തുള്ള തൂണിലേക്കാണ്. അവളുടെ നെറ്റി തൂണിൽ തട്ടി പൊട്ടി.
ഇത്രയും ആയപ്പോഴേക്കും അവിടെ ആൾക്കാർ കൂടിത്തുടങ്ങി. ഈ സമയം തന്നെ ക്ലാര ഫോൺ വിളിച്ചിട്ടു രാജീവ് അവിടെത്തി. ക്ലാര പെട്ടെന്ന് തന്നെ രാജീവിനെ സാഹചര്യം പറഞ്ഞു മനസിലാക്കി.
രാജീവ് പെട്ടെന്ന് തന്നെ അടി നടക്കുന്നതിന് ഇടയിലേക്ക് പാഞ്ഞു കയറി. രാജീവിനെ അറിയാത്തവരായി കോളേജിൽ ഉള്ളവർ ചുരുക്കമാണ്. പാർട്ടിയുടെ വളർന്നു വരുന്ന നേതാവായിട്ടാണ് അവനെ എല്ലാരും കാണുന്നത്.
രാജീവിനെ കണ്ടതും ശ്രീഹരിയോട് അടികൂടി കൊണ്ട് നിന്നവന്മാർ ഒന്നടങ്ങി. അപ്പോഴും കലി അടങ്ങാത്ത അവന്മാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു ശ്രീഹരി.
രാജീവ് ശ്രീഹരിയെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
“നീയൊന്നടങ്ങു്, ഇവിടെ എന്താണുണ്ടായതെന്ന് ക്ലാര എന്നോട് പറഞ്ഞു. അത് സത്യമാണെങ്കിൽ എന്ത് ചെയ്യണമെന്ന് എനിക്കറിയാം.”
ചോരയൊലിക്കുന്ന നെറ്റിയുമായി ജീനയും അവന്റെ കൈയിൽ ചെന്നു പിടിച്ചു പറഞ്ഞു.
“നമുക്ക് പോകാം ഇച്ചായാ.”
അപ്പോഴാണ് അവളുടെ നെറ്റി മുറിഞ്ഞിരിക്കുന്നത് ശ്രീഹരി ശ്രദ്ധിച്ചത്.
രാജീവ് പറഞ്ഞു.
“നീ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ നോക്ക് ഇപ്പോൾ.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025