Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ നിലാപക്ഷി 9

“എനിക്ക് ഒരു കാര്യം അമ്മയെ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടാ പെട്ടെന്നിങ്ങു വന്നെ.”
ശ്രീഹരി പറഞ്ഞത് കേട്ട് അമ്മ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
ജീനക്ക് മനസിലായി കല്യാണക്കാര്യം ശ്രീഹരി അമ്മയോട് പറയാൻ പോകുവാണെന്ന്. അവൾ പെട്ടെന്ന് അവിടെ നിന്നും നടന്ന് പോകാൻ ഭാവിച്ചപ്പോൾ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് നിർത്തി.
ജീന ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ശ്രീഹരി അവളുടെ കൈ വിടാതെ ഒരു പുഞ്ചിരിയോടെ അമ്മയോട് പറഞ്ഞു.
“എല്ലാ പ്രവിശ്യവും ഞാൻ എന്റെ കൂട്ടുകാരിയെ ആയിരുന്നു ഇവിടേക്ക് കൊണ്ട് വന്നിരുന്നത്.. പക്ഷെ ഈ പ്രാവിശ്യം അമ്മയ്ക്ക് ഒരു ഭാവി മരുമകളെ ആണ് ഞാൻ എന്റെ കൂടെ കൊണ്ട് വന്നിരിക്കുന്നത്.”
അമ്മ ഒരു നിമിഷം അവൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഒന്ന് ഉരുവിട്ടു.. അപ്പോഴാണ് ശ്രീഹരി പറഞ്ഞതിന്റെ അർദ്ധം അമ്മക്ക് മനസിലായത്. അമ്മയുടെ മുഖം പെട്ടെന്ന് സന്തോഷം കൊണ്ട് നിറഞ്ഞു. അവർ ജീനയെ നോക്കുമ്പോൾ അവൾ ആരുടേയും മുഖത്ത് നോക്കാതെ തലതാഴ്ത്തി നിൽക്കുകയായിരുന്നു.
ശ്രീഹരി അവളുടെ കൈയിൽ നിന്നും പിടി വിട്ടു. അപ്പോഴും അവൾ അവിടെ നിന്ന് നടന്ന് നീങ്ങാതെ തല താഴ്ത്തി അവിടെ തന്നെ നിന്നു.
അമ്മ പെട്ടെന്ന് അവളെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു.
“സന്തോഷമായി മോളെ എനിക്ക്. നീ ഈ കല്യാണത്തിന് സമ്മതിക്കാതിരിക്കുമോ എന്നൊരു ചെറിയ ഭയം എനിക്കുണ്ടായിരുന്നു.”
അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് ജീനക്ക് സമാധാനം ആയത്.
എങ്കിലും അവൾ പറഞ്ഞു.
“എനിക്ക് ഈ വീട്ടിൽ മരുമകളായി വന്നു കയറാനുള്ള യോഗ്യത ഉണ്ടോ എന്നൊന്നും എനിക്കറിയില്ല.. അതുകൊണ്ട് കുടുംബക്കാരോട് എല്ലാം പറഞ്ഞ് അവർക്ക് സമ്മതം ആണെങ്കിൽ മതി ഈ കല്യാണം.”
അവളുടെ മുടിയിൽ തലോടി കൊണ്ട് ‘അമ്മ പറഞ്ഞു.
“ഞങ്ങൾക്കെല്ലാം അറിയില്ലേ നിന്നെ.. ഒരാൾക്ക് പോലും മോളെ ഇഷ്ട്ടപെടാതിരിക്കില്ല.. ഞാൻ ഈ സന്തോഷ വാർത്ത ഒന്ന് വിദ്യയെ വിളിച്ച് പറയട്ടെ.”
ശ്രീഹരി പെട്ടെന്ന് പറഞ്ഞു.
“വിളിച്ചൊന്നും പറയണ്ട.. നേരിട്ടു തന്നെ പറഞ്ഞു കളയാം. വൈകുന്നേരം നമുക്ക് അവിടേക്ക് പോകാം.”
അമ്മയ്ക്കും അത് സമ്മതം ആയിരുന്നു. വിദ്യയെ ഒന്ന് കാണുകയും ചെയ്യാമല്ലോ.
ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ശ്രീഹരി ജീനയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒന്നിലും ഒരു ഉത്സാഹമില്ലാത്ത പോലെ. യാന്ത്രികമായി ഒന്നിലും ശ്രദ്ധിക്കാതെ ഇരുന്നു ആഹാരം കഴിക്കുന്നു.
ആഹാരം കഴിച്ച്‌ കഴിഞ്ഞു അവൾ റൂമിലേക്ക് പോയപ്പോൾ അവനും അവളുടെ പിന്നാലെതന്നെ അവിടേക്ക് ചെന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025