Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഓര്‍മ്മകള്‍ – 25 (climax)

“നിസ്സഹായനായ എന്റെ അച്ഛന്‍…അമ്മയ്ക്കൊപ്പം ഈ ലോകജീവിതം അവസാനിപ്പിച്ചു…ആരും സഹായിക്കനുണ്ടായിരുന്നില്ല അദ്ദേഹത്തെ..ആരും….വീട് നഷ്ടമായ ദുഃഖം കൊണ്ടല്ല എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തത്..മറിച്ച് എന്നെ ഓര്‍ത്ത് മാത്രമാണ്..എന്നെ ഓര്‍ത്ത് മാത്രം…”

അവള്‍ കുഞ്ഞുങ്ങളെപ്പോലെ വാവിട്ടു കരഞ്ഞു. കുറെ നേരം.

“അച്ഛന്‍ കാരണമാണ് എന്റെ ജിവിതം നശിച്ചുപോയത് എന്ന ചിന്തയാണ് അദ്ദേഹത്തെ തകര്‍ത്തത്..എന്റെ പാവം അച്ഛന്‍..എന്റെ പാവം അമ്മ…..”

അവള്‍ കരഞ്ഞു വിലപിച്ചു. ആ മനസിലെ ദുഃഖം ഒഴുകിപ്പോകാനായി കാത്തുകൊണ്ട് ഞാന്‍ കിടന്നു. കാലത്തിനു പോലും മായ്ക്കാന്‍ ആകാത്ത ദുഃഖം പേറിയാണ് അവള്‍ ജീവിക്കുന്നത് എന്നോര്‍ത്തപ്പോള്‍ എന്റെ മനസു വീര്‍പ്പമുട്ടി. ശപിക്കപ്പെട്ട ജന്മം! ദൈവം ഒരു ഭാഗത്ത് അവള്‍ക്ക് സൌന്ദര്യം വാരിക്കോരി നല്‍കിയപ്പോള്‍  മറുഭാഗത്ത് കയ്പ്പ് മാത്രം സമ്മാനിച്ചു. സ്വന്തം അച്ഛനെ ചതിച്ച ഒരു കുടിലബുദ്ധിയുടെ ഭാര്യയായി ജീവിതം ഹോമിക്കേണ്ടി വന്ന ഹതഭാഗ്യ. ഞാന്‍ അവളുടെ കവിളുകള്‍ തുടച്ചു.

“ശ്രീദേവി…”

ഞാന്‍ മെല്ലെ വിളിച്ചു.

“എന്തോ….” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി വിളി കേട്ടു.

“എന്റെ പൊന്നുമോളെ…നിന്നെ ഈ തുറുങ്കില്‍ നിന്നും ഞാന്‍ രക്ഷിച്ചോട്ടെ….”

ഇത് കേവലം വികാരപരമായ ഒരു തീരുമാനം ആയിരുന്നില്ല. അവളെ കണ്ട നിമിഷം മുതല്‍ എന്റെ മനസ്സില്‍ മഥിച്ചുകൊണ്ടിരുന്ന ആത്മാര്‍ഥമായ ആഗ്രഹം ആയിരുന്നു. ഇപ്പോള്‍ അവളുടെ കഥ കേട്ടതോടെ ആ ആഗ്രഹം ഒരു ശക്തമായ തീരുമാനമായി എന്റെ ഉള്ളില്‍ രൂഡമൂലമായി. എന്റെ ആ ചോദ്യം കേട്ടപ്പോള്‍  ശ്രീദേവിയുടെ കണ്ണുകള്‍ പരല്‍മീനുകളെപ്പോലെ പിടയ്ക്കുന്നത് ഞാന്‍ കണ്ടു.

“വേണ്ട..”

അല്‍പനേരത്തെ മൌനത്തിനു ശേഷം ദുഃഖം ഖനീഭവിച്ച ഭാവത്തോടെ അവള്‍ പറഞ്ഞു. ഞെട്ടലോടെ അവളെ ഞാന്‍ നോക്കി.

“എന്തുകൊണ്ട്..എന്നെ..എന്നെ ദേവിക്ക് ഇഷ്ടമല്ലേ…” തകര്‍ന്ന മനസോടെ ഞാന്‍ ചോദിച്ചു.

ആ ചോദ്യം അവളെ വല്ലാതെ ഉലച്ചു. എന്റെ മുഖം പിടിച്ചു തെരുതെരെ ഭ്രാന്തമായി അവള്‍ ചുംബിച്ചു. പിന്നെ മെല്ലെ മുഖം വിടര്‍ത്തി ദുഖത്തോടെ എന്നെ നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025