Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി

ഒരു തിങ്കളാഴ്ച ഞാൻ നല്ല ഡ്രസ്സ് ഒക്കെ ഇട്ട് ഓഫീസിൽ ചെന്നപ്പോൾ അവൾ അതി സുന്ദരിയായി അവിടെ ഇരിപ്പുണ്ട്. ഞാൻ ഇടിക്കുന്ന ഹൃദയത്തോടെ അവളുടെ അടുത്ത് ചെന്നിരുന്നു. ഞാൻ അവളോട് എനിക്ക് അവളോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു. അപ്പോൾ അവൾ എന്നോട് പറഞ്ഞു അവൾ ഞാൻ വരുന്നത് വെയ്റ്റ് ചെയ്തിരിക്കുക ആയിരുന്നു എന്ന്. അവൾക്കും എന്നോട് എന്തോ പറയാനുണ്ടത്രേ. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അവൾ എന്നോട് കാര്യം പറയാൻ പറഞ്ഞപ്പോൾ ഞാൻ അവളോട് ആദ്യം പറയാൻ പറഞ്ഞു. അവൾ എന്നെ പ്രൊപ്പോസ് ചെയ്യുന്നതല്ലേ ഹീറോയിസം. അവൾ മടിച്ച് മടിച്ച് ഇരുന്നു. ഞാൻ അവളോട് ധൈര്യമായിട്ട് പറയാൻ പറഞ്ഞു. അവൾ എന്തോ ആലോചിച്ചു ഉറപ്പിച്ചിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി.
റിതു :”എടാ ഞാൻ നിന്നോടായത് കൊണ്ടാ.. നിനക്ക് താൽപര്യമില്ലെങ്കിൽ നീ ഇതാരോടും പറയരുത്. ”
ഞാൻ :” നീ പറ..”
റിതു :” എടാ നീ എന്നെ കളിയാക്കരുത്. പ്ലീസ്.. ”
ഞാൻ :”എന്റെ പൊന്ന് റിതു നീ കാര്യം പറ.. ”
അവൾ ഒന്ന് കൂടെ ആലോചിച്ചു. എന്റെ ക്ഷമ നശിഞ്ഞു.
ഞാൻ :”നീ പറയുന്നുണ്ടെങ്കിൽ പറ. എനിക്ക് വേറെ പണിയുണ്ട്. ”
അവൾ എന്റെ കയ്യിൽ കയറി പിടിച്ചു ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.
റിതു :”എടാ അതേ… ”
ഞാൻ :”നീ ഒന്ന് പറയുന്നുണ്ടോ റിതു.. ”
റിതു :”എടാ അത്..അത് സാംസൺ എന്നെ പ്രൊപ്പോസ് ചെയ്തു. ”
ഭൂമി പിളർന്നു താഴോട്ട് പോയ പോലെയായി ഞാൻ. മുഖത്തെ ചിരി മായാതിരിക്കാൻ ഞാൻ കഷ്ടപ്പെട്ടു.
റിതു :”എടാ ഞാൻ എന്ത് പറയണം.. നീ പറ. അവൻ ആള് എങ്ങനെയാ? ”
ഞാൻ എന്ത് പറയാനാണ്. അവൻ കഞ്ചാവാണെന്ന് പറയണോ. അതോ എനിക്കും അവളെ ഇഷ്ടമാണെന്ന് പറയണോ. ഞാൻ എന്ത് പറയും.
റിതു :”നീ എന്തെങ്കിലും ഒന്ന് പറ. എനിക്ക് ഒരു തീരുമാനം എടുക്കാൻ ആകുന്നില്ല. നിനക്ക് അവനെ നന്നായി അറിയാമല്ലോ. ”
ഞാൻ കണ്ണീർ വരാതിരിക്കാൻ പാട് പെട്ട് കൊണ്ടിരിക്കുകയാണ്.
റിതു :”നീ ഓകെ പറഞ്ഞാൽ എനിക്കും ഒക്കെയാണ്. ”
സാംസൺ നല്ല സുന്ദരൻ ആണ്. നല്ല ശരീരം നിറം. വീട്ടിൽ നല്ല പണം. സ്വന്തമായി കാർ, ഒറ്റമകൻ. അവൻ ജോലിക്ക് വരുന്നത് തന്നെ വെറുതെ സമയം കളയാനാണ്. ഞാനോ, സ്വന്തമായി വീട് പോലുമില്ല. എനിക്കോ സാംസന്റെ രോമത്തിന്റെ സൗന്ദര്യമില്ല. മാസാവസാനം കടം മേടിച്ചു വീട്ടു ചിലവ് നടത്തുന്നവൻ. കല്യാണം കഴിപ്പിച്ചു വിടാൻ ഒരു പെങ്ങൾ വീട്ടിൽ നിൽക്കുന്നു.
ഞാൻ ഒരു ദീർഘാനിശ്വാസം എടുത്തു.
ഞാൻ :”നിനക്ക് അവനെ ഇഷ്ടമാണോ.?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025