Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 2

“”ആ……….””

ഞാന്‍ തലയില്‍ നിന്ന്  കയ്യെടുത്തു ,പതിയെ കണ്ണു തുറന്നു. അപ്പോഴും ഇരുട്ട് തന്നെ. എനിക്ക് ആ ഓര്‍മകള്‍ സഹിക്കാന്‍ പറ്റുന്നത്തിലും അപ്പുറം ആയിരുന്നു. ഞാന്‍ വീണ്ടും ചുറ്റും നോക്കി ശെരിയാണ്‌ ആ പത്തായപ്പുരയില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്  ഈ കാഴ്ച്  ഇതുപോലെ തന്നെ ഒരുപാടു വെട്ടം കണ്ടിട്ടുണ്ട്.

“”പക്ഷെ അത് അത് ഞാന്‍ അല്ല. വേറെ ആരോ.!””

മറ്റാരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക്‌ വരും പോലെ. ഞാന്‍ എന്തോ  വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലത്തു കിടന്നിരുന്ന പാത്രങ്ങളും തോണ്ടുകളും ഒക്കെ തെപ്പി മാറ്റി. അവിടെ ഒരു ചറിയ ചതുര പലക അതില്‍ ഒരു വട്ട പിടി. ഞാന്‍ അത് വലിച്ചു പൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി  താഴെക്കുണ്ട്.

“”നിലവറ…”” ഞാന്‍ പറഞ്ഞു.

ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നു, പണ്ട് നെല്ലും മറ്റും സൂക്ഷിക്കാന്‍ പണിതതാകണം. ഈ ഓര്‍മ്മയില്‍ മാസങ്ങളോളം കിടന്ന പോലെ

“”അല്ല അത് ഞാന്‍ അല്ല.””

ഞാന്‍ എന്‍റെ മനസിനെ പറഞ്ഞു വിശ്വാസിപ്പിക്കാന്‍ ശ്രെമിച്ചു. പക്ഷെ എനിക്ക് നല്ല  ഓര്‍മ്മയുണ്ട് ഈ ആയുധങ്ങള്‍ , ഞാന്‍ ചെത്തി മിനുക്കിയ മരകുറ്റികള്‍, ഒറ്റ കോൽ പോലെ ഏതോ ചോര പുരണ്ട മരകഷ്ണം,.(ഒറ്റ കോൽ:- കളരിപ്പയറ്റിന്റെ വടക്കൻ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന മാരകമായ തടി ആയുധമാണ് ഒറ്റ കോൾ. രണ്ടടി നീളമുള്ള ഈ വടിക്ക് ആനയുടെ കൊമ്പിന്റെ ആകൃതിയാണ്. പുളിമരത്തിന്റെ ഏറ്റവും കടുപ്പമേറിയ ഭാഗത്തുനിന്നാണ് ഒറ്റ ഉണ്ടാക്കുന്നത്)

ചോര എന്‍റെ ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട്‌ ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു.

 “”എന്‍റെ തന്നെ ചോരയ്യാണോ?“”

അന്ന് മുറിവ് കണ്ടേടുത്തു  ഞാനിപ്പോ തടവി നോക്കി . അതേ എന്‍റെ തന്നെ, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്.

ഓര്‍മകളുടെ കുത്തൊഴുക്ക് എന്‍റെ ശിരസിലേക്ക് ഇരച്ചു കേറി വരുന്നു. ഞാന്‍ മറന്നുപോയ എല്ലാ മുഖങ്ങളും എന്‍റെ മുന്നില്‍ തെളിഞ്ഞു. എന്‍റെ പകയും പ്രതികാരവും തോല്‍വിയും എല്ലാം. ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025