Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 6

“”അതോ അത് ചെസ്സ് കളിക്കണതിനെ പറ്റിയാ. “”

“”എന്താന്ന് ചെസ്സോ?””

“”:അതു വിഷ്ണു ഏട്ടന് ചെസ്സ് കളിക്കാൻ ശെരിക്കറിയില്ലന്നേ, ഞാൻ പറഞ്ഞു കൊടുക്കണം പകരം ഏണിയും പാമ്പും അവൻ എന്നോട് കളിക്കും. അവനാ എനിക്ക് പറഞ്ഞു തന്നേ വേറെ ബുദ്ധി വേണുന്ന  കളിയാ അതെന്നു, നമ്മൾ പേടിക്കാതെ കളിക്കണം ചിലപ്പോ ഏണി കിട്ടും ചിലപ്പോ ജയിക്കാറാവുമ്പോ പാമ്പ് വിഴുങ്ങും പക്ഷേ അപ്പൊ തോറ്റെന്നു കരുതാതെ വീണ്ടും കളിക്കണം.  അതാ അതിന്റെ ബുദ്ധി നമ്മളെവിടെ പോയിവീണാലും കൂടുതൽ ചിന്തിക്കാതെ അവിടുന്ന് വീണ്ടും കളിച്ചു ജയിക്കണം. “”

“”നീ എന്തൊക്കെയാട ഈ പറയുന്നേ? അതൊക്കെ കള അവൻ എന്നെപ്പറ്റി വല്ലതും പറഞ്ഞോ?””

“”അതിന് ഞാൻ ചേച്ചിയേ പറ്റി ചോദിച്ചിട്ടില്ലല്ലോ?””

“”അപ്പൊ നിന്റെ ആര്യേച്ചിയെ പറ്റിയോ?””

“”ആ ആര്യേച്ചിയെ അങ്ങനെ തൊപ്പിക്കാൻ പറ്റില്ല, ആര്യേച്ചിക്ക് മനസ്വായിക്കാൻ അറിയാം. പക്ഷേ ഞങ്ങൾ ഒരുമിച്ചു തൊപ്പിച്ചിട്ടുണ്ട്. “”

“”നീ പോടാ, ഞാൻ ചോദിച്ചത് എന്താ നീ പറഞ്ഞത് എന്താ?””

എനിക്ക് വട്ടായെന്നു അവൾ കരുതീട്ടുണ്ടാവും .

“”അതന്നെ ഞാനും പറഞ്ഞേ അങ്ങനൊക്കെയാ പറഞ്ഞേ എനിക്കും ഒന്നും മനസിലായില്ല. അപ്പോഴേക്കും അമ്മാവൻ എന്നേ എടുത്തോണ്ട് പോയി. എല്ലാരും പറഞ്ഞേ എന്റെ തോന്നലാന്ന ഇന്നാള് ആര്യേച്ചി പറഞ്ഞപ്പോ ആണ് അത് സത്യം ആണെന്ന് മനസിലായെ. എന്നാലും അവൻ എന്താ അങ്ങനെ പറഞ്ഞേ?””

“”ആ ബെസ്റ്റ് നിന്നെ എങ്ങനെ വിശ്വസിച്ചാ അങ്ങട് വരാ. ഇതിപ്പോ തലക്കസുഖം ആർക്കാ .””

“”അപ്പൊ ചേച്ചി വരണ്ടാ, പോരെ. ഞാൻ പോവും എനിക്കൊരുകൂട്ടം ചോദിക്കാനുണ്ട്.””

“”നീ പിണങ്ങാതെ ശ്രീ. എനിക്ക് ശ്രീ യെ വിശ്വാസാ “”

“”അപ്പൊ ശെരി അന്ന് വൈകുന്നേരം ഞാൻ അമ്പലത്തിന്റെ അടുത്ത് നിക്കാം ചേച്ചി വരുമ്പോ ഒരുമിച്ചു പോവാം.””

അങ്ങനെ അടുത്ത ബുധൻ വരെ ഞാൻ കാത്തിരുന്നു, പേടി ഇല്ലന്നൊക്ക ഞാൻ ചുമ്മാ പറഞ്ഞതാ ഇതിപ്പോ എന്നേക്കാ വല്യ അരുണിമേച്ചി ഉണ്ടല്ലേ അതന്നെ എനിക്ക് ധൈര്യം.

അന്ന് വൈകുന്നേരം ഞാൻ ഗോപന്റടുത്തു പോകാന്ന് പറഞ്ഞു വീടിന്നിറങ്ങി. എനിക്ക് അങ്ങനൊരു പതിവില്ല അവൻ വന്നെന്നെ കൂട്ടകൊണ്ടോവും അല്ലേ അമ്മായിടെ കൂടെ പോവും. അതോണ്ടാകും അമ്മായി എന്നേ ഒന്ന് സൂക്ഷിച്ചു നോക്കിയത്. എന്തായാലും പോകാൻ അനുവാദം തന്നു, പക്ഷെ ഉരുട്ടമുൻപ് വരണോന്നു പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025