Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ

ശ്രീദേവിയുടെ കാര്യം ആദ്യം കൃഷ്ണന്‍റെ അമ്മയെ അറിയിക്കാം എന്ന് സഹദേവന് തോന്നി. അല്ലാതെ നേരിട്ട് ഒരു ആലോചനയുമായി ചെന്നാല്‍ കൃഷ്ണനോ വീട്ടുകാര്‍ക്കോ താല്പര്യം ഇല്ലങ്കില്‍ അത് രണ്ട് കുടുംബങ്ങളെയും ബാധിക്കും.

സഹദേവന്‍ പിറ്റേ ദിവസം നേരെ കൃഷ്ണന്‍റെ വീട്ടിലേക്ക് ചെന്നു. കൃഷ്ണന്‍റെ അമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

കൃഷ്ണന്‍റെ അമ്മ ശ്രീദേവിയുടെ കല്യാണ കാര്യങ്ങള്‍ തിരക്കി. അവള്‍ മുടക്ക് പറയുന്നത് ശ്രീദേവിയുടെ അമ്മ വഴി അറിഞ്ഞു. എന്‍റെ മനസ്സില്‍ ഒരു മോഹം ഉണ്ടായിരുന്നു. എന്‍റെ കൃഷ്ണന് വേണ്ടി അവളെ ഞാന്‍ ചോദിച്ചേനെ. പക്ഷെ ആ കുട്ടീടെ മനസ്സില്‍ വേറെ മോഹം ഉണ്ടാവും നീ അവളോട് സംസാരിക്ക് എന്ന് പറഞ്ഞു .

പിന്നെ മടിക്കാതെ സഹദേവന്‍ താന്‍ ശ്രീദേവിയോട് സംസാരിച്ചു എന്നും അവക്ക് ഒരു ഇഷ്ട്ടം ഉണ്ട്……… ബാക്കി കാര്യങ്ങള്‍ എല്ലാം പറഞ്ഞു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു കല്യാണകാര്യം രണ്ട് വീടുകളിലും അറിയിച്ചു. രണ്ട് വീട്ടുകാര്‍ക്കും ഈ ബന്ധത്തിന് പൂര്‍ണ സമ്മതം.

പക്ഷെ പ്രധാന പ്രശ്നം കൃഷ്ണനായിരുന്നു.

എങ്ങനെ ഈ കാര്യം കൃഷ്ണനെ അറിയിക്കും, കൃഷ്ണന്‍റെ അഭിപ്രായം ആരും ചോദിച്ചില്ലല്ലോ..

ആദ്യം ഒന്നും അമ്പിനും-കൊമ്പിനും അടുക്കതിരുന്ന കൃഷ്ണന്‍ പിന്നെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ശ്രീദെവിയെ മതി എന്ന് അമ്മയോട് പറഞ്ഞു.

കൃഷ്ണന്‍റെ മനം മാറ്റം ശ്രീദേവിയുടെ ഗൂഡ തന്ത്രങ്ങളാണ് എന്നത് രണ്ടു കുടുംബങ്ങളിലും പരസ്യമായ രഹസ്യമാണ്, അല്ലങ്കിലും എന്‍റെ അമ്മ ആരാ മോള്. പാവം എന്‍റെ അച്ഛന്‍ അമ്മയുടെ കുരുട്ട്ബുദ്ധിയില്‍ വീണു പോയി.

ഇടക്ക് ഇതെല്ലാം പറഞ്ഞ് ഞങ്ങള്‍ അമ്മയെ കളിയാക്കും.

അടുത്ത നല്ലൊരു മുഹൂര്‍ത്തത്തില്‍ ശ്രീദേവി കൃഷ്ണന്‍റെ ഭാര്യയായി. ആറുമാസത്തിനുള്ളില്‍ തന്നെ സഹദേവന്‍റെയും കല്യാണും കഴിഞ്ഞു. അതൊരു പ്യുയര്‍ അറേഞ്ച് മാര്യേജ് ആയിരുന്നു ഭാര്യു ലക്ഷ്മി.

 

കൃഷ്ണനും ശ്രീദേവിക്കും രണ്ട് മക്കള്‍ ഞാനും എന്‍റെ ചേച്ചി ആതിരയും (അമ്മു). സഹദേവനും ലക്ഷ്മിക്കും രണ്ട് മക്കള്‍ അര്‍ജുനും (ഉണ്ണി) ഉണ്ണിയേട്ടന്‍റെ ചേച്ചി ആരതിയും (മാളു).

ചേച്ചിമാര്‍ രണ്ട് പേരും സെയിം പ്രായമാണ്, രണ്ടുപേരും നഴ്സണ്. അവര്‍ അമ്മാവന്‍റെയും അമ്മായിയുടെയും കൂടെ ക്യാനഡയില്‍ ആണ്.

ഞങ്ങളുടെ വീടും അമ്മാവന്‍റെ വീടും ഇപ്പോള്‍ അടുത്തടുത്താണ്. അമ്മാവന്‍റെ തറവാട് പൊളിച്ചപ്പോള്‍ ഞങ്ങളുടെ അടുത്ത് സ്ഥലം വാങ്ങി വീട് വച്ചതാണ്.

പിന്നീടാണ് അമ്മായിയുടെ ക്യാനടയിലുള്ള അനിയന്‍റെ കൂടെ ബിസ്സിനസ്സ് ചെയ്യാന്‍ പോയത്.

ആദ്യമൊക്കെ അമ്മാവന് പോകാന്‍ മടിയായിരുന്നു പിന്നെ എല്ലാരും പറഞ്ഞ് സമ്മതിപ്പിച്ചതാണ്. ചേച്ചിമാര്‍ പഠിച്ചോണ്ടിരുന്ന സമയമായിരുന്നു. രണ്ട് പേര്‍ക്കും ക്യാനടയില്‍ ജോലി ശെരിയാക്കാം, അത് നല്ല കാര്യമായത് കൊണ്ട് അമ്മാവന്‍ ഓക്കേ പറഞ്ഞു.

 

ഇപ്പോള്‍ വീട്ടില്‍ അച്ഛന്‍, അമ്മ, അച്ഛമ്മ, അമ്മമ്മ പിന്നെ ഞാനും മാത്രമേ ഉള്ളു. അച്ഛന് ടൌണില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ ഉണ്ട്. അമ്മാവനും കുടുംബവും അവിടെയില്ലത്തത് കൊണ്ട് അമ്മമ്മ ഞങ്ങളുടെ കൂടെയാണ്. അമ്മമ്മയും അച്ഛമ്മയും അവരുടെ വാര്‍ധക്യകാലം അടിച്ച് പൊളിച്ചാണ് ജീവിക്കുന്നത്.

അമ്മാവന്‍റെ വീട് ഇപ്പോള്‍ അടച്ചിട്ടെക്കുകയാണ് ഇടക്ക് അമ്മ പൊയി വൃത്തിയാക്കിയിടും. ഉണ്ണിയേട്ടന്‍ ലീവിന് വരുമ്പോള്‍ ഞാനും ഉണ്ണിയേട്ടനും അവിടെ ആയിരിക്കും.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025