Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 3

 

ഉറക്കമുണര്‍ന്നപ്പോള്‍ റൂമില്‍ അച്ഛനും ഉണ്ട്.

സമയം ഒമ്പത് മണി. ഇത്ര പെട്ടന്ന് രാത്രി ആയോ. ആക്സിടന്‍റെ നടക്കുമ്പോള്‍ ഏകദേശം മൂന്ന് മണിയൊക്കെ ആയിക്കാണും.

പിന്നെ ഞങ്ങള്‍ ആഹാരം കഴിച്ചു. എനിക്ക് കഞ്ഞിയാണ്. വലത് കൈയില്‍ പ്ലാസ്റ്റ്ര്‍ ഇട്ടത് കൊണ്ട് അമ്മ കഞ്ഞി സ്പൂണില്‍ കോരി തന്നു.

പിന്നെ വീണ്ടും കിടന്നു.

 

♦     ◊     ♦     ◊     ♦     ◊     ♦    ◊     ♦     ◊     ♦

 

പതിയെ ഞാന്‍ കണ്ണ് തുറന്നു നല്ല ക്ഷീണം ഉണ്ട്. റൂമില്‍ അമ്മ മാത്രമേ ഉള്ളൂ, അച്ഛന്‍ പുറത്തെങ്ങോ പോയതാണ്. ഞങ്ങള്‍ പല കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒരു മാസമായി അമ്മയോട് ഇങ്ങനെ സംസാരിക്കുന്നെ. ശരീരത്തിന് വയ്യ എങ്കിലും മനസിന് ഇപ്പോള്‍ ചെറിയ ആശ്വാസമുണ്ട്.

പിന്നെ അമ്മയുടെ സഹായത്തോടെ ഒന്ന് ഫ്രഷ്‌ ആയി പല്ലൊക്കെ തേച്ച് വന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ അച്ഛന്‍ റൂമിലേക്ക് കയറി വന്നു, കൂടെ വന്ന ആളെ കണ്ട് ഞാൻ ഞെട്ടി.

ഉണ്ണിയേട്ടന്‍……………

ഇങ്ങേര്‍ക്ക് വീണ്ടും ഗ്ലാമറ് കൂടിയോ………

ഞാന്‍ ഉണ്ണിയേട്ടനെ നോക്കിയില്ല ആള്‍ എന്നെയും നോക്കിയില്ല.

ഇപ്ലോൾ നിങ്ങൾക്ക് ഒരു സംശയം കാണും ഏട്ടനെ നോക്കാത്ത എനിക്ക് എങ്ങനെ ഏട്ടൻ നോക്കിയോ, ഇല്ലയോ എന്ന് മനസിലായി എന്ന് .

ഇടക്കിടക്ക്  ഒളികണ്ണിട്ട് നോക്കിന്നേ. . . . .എന്തൊക്കെ പറഞ്ഞാലും എനിക്ക് മറക്കാൻ പറ്റുമോ…………

അച്ഛന്‍ : ഡിസ്ചാര്‍ജ് കിട്ടാന്‍ എന്തായാലും ഒരു പതിനൊന്നു മണി ആവും. ഞങ്ങള്‍ ഒന്ന് വീട് വരെ പൊയി വരാം, ഉണ്ണി ഇവിടെ ഉണ്ടാകും “

അയ്യോ………………

അച്ഛനും അമ്മയും എന്നോട് പറഞ്ഞ് ഇറങ്ങി. കൂടെ ഉണ്ണിയേട്ടനും

എനിക്ക് ആകെ പേടിയായി ഒരു മാസത്തിന് ശേഷമാണ് ഉണ്ണിയേട്ടനെ കാണുന്നത്. അന്നത്തെ കലിപ്പ് ഇപ്പോഴും കാണും.

കുറച്ച് കഴിഞ്ഞ് ഉണ്ണിയേട്ടന്‍ റൂമിലേക്ക്‌ വന്നു. കയ്യില്‍ എന്തോ പോതിയുണ്ട്.

എന്‍റെ അടുത്ത് വന്ന് എന്‍റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.

“ എന്താ അച്ചു നിനക്ക് പറ്റിയെ ……. അക്സിടന്‍റെ പോട്ടെ, നിന്‍റെ കോലം കണ്ടോ, നീ ഫുഡ് ഒന്നും കഴിക്കുന്നില്ലേ “

“ അത്……. മ് …. കുഴപ്പം ഒന്നും .. ഇ..ഇല്ല ഉണ്ണിയേട്ടാ………….. ”

ഞാന്‍ ശേരികും വിക്കി പൊയി.

ഉണ്ണിയേട്ടന്‍ ഒരു കസേര എടുത്ത് ബെഡിന്‍റെ അടുത്തിട്ടു. പിന്നെ കൊണ്ട് വന്ന പൊതി തുറന്ന് അപ്പവും കടലക്കറിയും പ്ലെയിറ്റിലേക്ക് പകര്‍ന്നു. പിന്നെ അപ്പം മുറിച്ച് കറിയില്‍ മുക്കി എന്‍റെ നേരെ നീട്ടി.

“ വേണ്ട…… ഞാന്‍ തന്നെ കഴിച്ചോളാം …… ”

“ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കഴിക്കാടാ….. ”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025