Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാൻ ബോയ്

ഹമ്മേ…

അപ്പോൾ അകത്തും എന്തക്കയോ അനക്കങ്ങൾ കേൾക്കുന്നുണ്ട് ഞാൻ പെട്ടെന്ന് വീടിന് മുന്നിലേക്ക്  ഓടി. വീടിന്റെ മുൻ ഭാഗത്തു എത്തുമ്പോഴേക്കും ആ വീടിന്റെ വാതിൽ തുറന്നുകൊണ്ട് അലീന മേഡം പുറത്തിറങ്ങി.

” നില്ലെടാ അവിടെ ….. ആരാടാ   നാറി നീ ”

പെട്ടെന്ന് ഏതോ ഗൗണും അണിഞ്ഞു കൊണ്ടണ് മേഡം നിക്കുന്നത്. എന്നെ മനസിലായതും അവർ ഒന്ന് പരുങ്ങി.

” നിയോ…. നീ എന്താ ഇവിടെ… ”

” തോമസ് സർ ഇല്ലേ ”

” ഇച്ചായൻ ഇവിടെ ഇല്ല….. നീ എന്തിനാ പുറക് വശത്തു കൂടെ വന്നത്…. ”

ഞാൻ ഉത്തരം ഇല്ലാതെ പരുങ്ങി… അത് കണ്ട് അവർ പറഞ്ഞു.

” നിന്റെ ഫോൺ  ഇങ് എടുത്തേ ഞാൻ ഒന്ന് നോക്കട്ടെ ”

” എന്തിനാ ”

” എടെടാ ”

പെണ്ണാണ് കൂടാതെ  സെലിബ്രിറ്റിയും ഞാൻ അവരുടെ വീട്ടിൽ ആണ്‌ നിൽക്കുന്നത് അവർ ഒച്ച വെച്ച് ആളെ കുട്ടിയാൽ അവർ പറയുന്നതേ ആളുകൾ കേൾക്കു. എന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ ഓർത്തും ഫോണിൽ ഒന്ന് ഇല്ലെന്ന് എനിക്ക് ഉറപ്പ് ഉള്ളത് കൊണ്ടും ഞാൻ ഫോൺ അവർക്ക് കൊടുത്തു.

” ഇതിന്റ ലോക്ക് എന്താ ”

ഞാൻ അവർക്ക് ലോക്ക് മാറ്റികൊടുത്തു. അവർ ഫോൺ  നോക്കി കൊണ്ടിരിക്കുമ്പോൾ തന്നെ  ആ വലിയ പട്ടി അവിടേക്ക് വന്നു മുരണ്ട് കൊണ്ട് നിൽപ്പുണ്ട്. അപ്പോഴാണ് എന്റെ ഫോൺ ശബ്ടിക്കുന്നത്. അലീന മേഡം ഫോൺ  എനിക്ക് നേരെ തിരിച്ചു.

തോമസ് സർ

സ്‌ക്രീൻ ആ പേര് കണ്ടപ്പോൾ അത് വരെ നടന്നത് എല്ലാം മറന്നുകൊണ്ട് ഞാൻ പെട്ടെന്ന് ഫോൺ  വാങ്ങി അറ്റന്റ് ചെയ്തു.

” ഹാലോ സാറെ സാർ എവിടെയാ…. ഞാൻ ഇന്നലെ മുതൽ വിളിക്കുന്നതാ ”

” ഡാ നീ ഒന്ന് അടങ്ങു…… നീ ഇപ്പോൾ ഇവിടെയാ ഉള്ളത് ”

” ഞാനിപ്പോൾ….. ഞാൻ  ഞാൻ  സാറിന്റെ നാട്ടില ഉള്ളത് ”

” എന്റെ നാട്ടിലോ ”

” സാറിന്റെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് ഇങ്ങോട്ട് വന്നതാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025