“ഹം.. എനിക്കറിയാം. ഐ ആം സോറി അനിക്കുട്ടാ. അനിക്കുട്ടന് ഇങ്ങനെയൊക്കെ സംഭവിച്ചതില്‍. “
എന്‍റെ കണ്ണുകളില്‍ നോക്കിയാണ് അവര്‍ സംസാരിച്ചത്. പക്ഷെ എന്‍റെ നോട്ടം അറിയാതെ, പിണച്ചു വച്ചിരിക്കുന്ന ആ തുടകളിലേക്ക് വഴുതി വീണു. പെട്ടെന്ന് എനിക്ക് ശില്പയെ ഓര്‍മ്മ വന്നു. ഛെ… അവള്‍ എന്നെ ഇങ്ങനെ സ്നേഹിക്കുമ്പോള്‍ ഞാന്‍ ഇവിടെ.
“ശില്‍പ.. “ ഞാന്‍ അറിയാതെ പറഞ്ഞു.
“ങേ? “ ലക്ഷ്മി മുഖം ചുളുക്കി.
“ലക്ഷ്മി മേഡം നിങ്ങള്‍ കാരണം ആണല്ലോ എനിക്ക് ശില്പയെ വീണ്ടും കാണാന്‍ ആയെ. “
ഡോ. ലക്ഷ്മി പെട്ടെന്ന് എണീറ്റു. അവരുടെ മുഖ ഭാവം മാറി. സൊണാലി മേഡത്തെയും വിളിച്ചു കൊണ്ട് അവര്‍ മുറിക്കു പുറത്തിറങ്ങി. കുറെ നേരം കഴിഞ്ഞപ്പോള്‍ മേഡം അകത്തു വന്നു.
“അനീ.. നീയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ. ലക്ഷ്മി വല്ലാതെ ചൂടായാ പോയെ. നിന്നോട് ക്ഷമ ചോദിക്കാന്‍ വിളിച്ചപ്പോള്‍ നീ വേറെ എന്തൊക്കെയോ സംസാരിക്കുന്നു എന്നാ അവള്‍ പറഞ്ഞെ. “
“മേഡം. എനിക്ക് ഡോ. ലക്ഷ്മിയുമായി ഒറ്റയ്ക്ക് സംസാരിക്കണം. എന്‍റെ ഓര്‍മ്മകളില്‍ എവിടെയോ അവര്‍ ഉണ്ട്. അത് കണ്ടെത്താന്‍ പ്ലീസ്. “
“അനീ. ഞാന്‍ അവളോട് പറഞ്ഞു നോക്കാം. ഞാന്‍ പുറത്തു നില്‍ക്കാം. “
“ഹം… “
ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ലക്ഷ്മി മേഡം വന്നു. പഴയത് പോലെ ഇരുന്നു. മുഖത്ത് അല്‍പം ഗൌരവം ഉണ്ട്.
“മേഡം എവിടെ? “
“അവള് പോയി. “
“പോയോ? “
