Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്ലാഷ്ബാക്ക് 1

” ഇവിടെ എന്താ ഒരു വരപോലെ പാട്. എന്ത് പറ്റിയതാ…? ”

” ഓപ്പൺ ഹാർട്ട്‌ സർജ്ജെറി കഴിഞ്ഞതാ. അതിന്റെ പാടാ ”

അവൾ അവിടെ ഒരു ഉമ്മ വെച്ചു. ശേഷം അവർ കെട്ടിപ്പിടിച്ച് ഉറങ്ങി. പക്ഷെ ഇതെല്ലാം വേറെ രണ്ട് കണ്ണുകൾ ജനലിന്റെ ഇടയിലൂടെ കാണുന്നുണ്ടായിരുന്നു. ബാലു തന്നെ. അവൻ പതിയെ കണ്ണടച്ചു. കണ്ണുതുറന്നപ്പോൾ അവൻ അമ്പലത്തിൽ നിൽക്കുകയായിരുന്നു.

പ്രാർത്ഥിച്ച ശേഷം അവൻ തിരിച്ച് നടന്നു. വരുന്ന വഴിയിൽ ഭിക്ഷക്കാർ ഇരിക്കുന്നുണ്ട്. അതിൽ ഒരാൾ മാത്രം വികൃതമായ ശരീരവും രണ്ട് കയ്യും രണ്ട് കാലും ഇല്ലാത്ത ഒരാൾ. ഞാൻ എല്ലാ വർഷവും ഇവിടെ വരുമ്പോഴും അയാൾ ഇവിടെ ഉണ്ടാകും. ആരായിരിക്കും അയാൾ…?

ഇത്രയും വലിയ ശിക്ഷ കിട്ടാൻ അയാൾ എന്ത് തെറ്റായിരിക്കും ചെയ്തത്…?

ബാലു പതിയെ തന്റെ വണ്ടിയിൽ കയറി. തന്റെ പുതിയ ശത്രുവിനെ കൊല്ലാൻ വേണ്ടി. പക്ഷെ ബാലുവിന് ചെറിയ ഭയം ഉണ്ട്. കാരണം തന്റെ ഇപ്പോഴത്തെ ശത്രു മുംബൈ ഭരിച്ചിരുന്ന ഒരു അധോലോക നായകനാണ്. പേര് സക്കീർ ഭായ് എന്ന ” സക്കീർ അലി ഹുസൈൻ ” ഞാൻ ബാലു എന്ന ബലരാമൻ…. “ബലരാമൻ കൊണാരക് “.

ഇപ്പൊ പിടികിട്ടിയോ ഏത് കഥയിലെ FLASHBACK ആണെന്ന്. പിന്നീട് ഇവർ തമ്മിലുള്ള കണ്ടുമുട്ടലിൽ വെച്ച് സക്കീർ ഭായ് ബാലരാമന്റെ കഴുത്തിന് പിടിച്ച് പറഞ്ഞിട്ടുണ്ട് ” നിന്റെയൊക്കെ തന്തേടെ തന്തേടെ തന്തേടെ തന്തയാകാൻ ക്വാളിഫിക്കേഷൻ ഉള്ള ഒരു ഡാപ്പർ ഉണ്ട് അവിടെ. ഇതുപോലൊരു തൊട്ടിത്തരം കാണിച്ചതിന്…..കൊന്നില്ല. കൈയും കാലും വെട്ടിയെടുത്തിട്ട് ജീവിക്കാൻ വിട്ടു ഈ സക്കീർ ഹുസൈൻ ” ആ നിമിഷം ബാലരാമന് മനസ്സിലായി. അന്ന് കണ്ട ആ ഭിക്ഷക്കാരൻ ആരായിരുന്നു എന്ന്.

കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു. ആദ്യമായിട്ടാണ് എഴുതുന്നത്. ഇത് ഞാൻ ഫോണിൽ ടൈപ്പ് ചെയ്തതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. അടുത്ത കഥയിൽ നന്നായി എഴുതാൻ ശ്രമിക്കാം.

എന്ന് സ്വന്തം

” Mr-V-Lover “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025