Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 2

“”””അയ്യോ…… കിങ്ങിണീ നിക്ക്….. ഡീ….. അവിടെ നിക്ക്……അയ്യോ””””
അകത്തേക്ക് കയറാൻ നിന്ന ഞാൻ പുറകിൽ നിന്നും ഏട്ടത്തിയുടെ നിലവിളി കെട്ടിട്ടാണ് തിരിഞ്ഞത്, നോക്കുമ്പോൾ കിങ്ങിണി പുറകിലെ കണ്ടത്തിലേക്ക് ഓടുന്നു….. ഏട്ടത്തി അതിനെ പിടിക്കാൻ പിറകെയും…..

ഒട്ടും സമയം കളഞ്ഞില്ല, ഞാനും അവർക്ക് പിന്നാലെ പാഞ്ഞു…… പുറകിലെ പറമ്പ് കഴിഞ്ഞാൽ പിന്നെ മുത്തിയൂർ കാട് തുടങ്ങുകയാണ്, അങ്ങോട്ട് കയറിയാൽ പിന്നെ കിങ്ങിണീടെ പൊടി പോലും തിരിച്ച് കിട്ടില്ല…… അത്രയ്ക്ക് ഭീകരന്മാരാണ് അവിടുള്ളത്…..

 

“””ഹേയ്………… ഹേ……………..”””

“””കിങ്ങിണി……. നിക്കവിടെ……….,”””

കിങ്ങിണി മുത്തിയൂർ കാട് ലക്ഷ്യമാക്കി ഓടുകയാണ്… തൊട്ടു പുറകിൽ ഏട്ടത്തിയും, അതിന് പിന്നാലെ ഞാനും…. പുറകിലെ പറമ്പ് കഴിഞ്ഞ് മുത്തിയൂർ കാട്ടിലേക്ക് കയറുന്ന സ്ഥലം എത്തിയതും കിങ്ങിണി ഒന്ന് ചാടിയത് കണ്ടു….. തൊട്ടു പിറകെ ഓടിയ ഏട്ടത്തി അതേ സ്ഥലം എത്തിയതും ഒരു കഠോരശബ്‌ദതോടെ വീഴുന്നത് കണ്ടു…. പക്ഷെ അതിന് പുറകെ കുതിച്ചു പാഞ്ഞ എനിക്ക് എന്റെ ശരീരത്തെ നിയന്ത്രിക്കാൻ സാധിച്ചില്ല… ഏട്ടത്തി വീണ അതേ സ്ഥലത്തേക്ക് വീഴുമ്പോഴാണ് അതൊരു വലിയ കുഴിയാണെന്ന് മനസ്സിലായത്…… വീഴുന്നതിനിടെ തല പോയി എവിടെയോ ഇടിക്കുകയും ചെയ്തു…..

“”””ആ……ആ……. അയ്യോ……കാശീ………….ആ…….””””
വീണ ശേഷം ഒന്ന് ചുറ്റും കണ്ണോടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും വ്യക്തമായി കാണാൻ സാധിക്കുന്നില്ല… ഇരുട്ടാണ്….. ഏട്ടത്തിയുടെ നിലവിളിയും കരച്ചിലും മാത്രമേ കേൾക്കുന്നുള്ളു………. മുകളിലേക്ക് നോക്കിയിട്ടും ഒന്നും വ്യക്തമായി കാണാൻ സാധിക്കുന്നില്ല…. ഒരു ചെറിയ വട്ടത്തിൽ വെളിച്ചം മാത്രം…………

 

എന്റെ കണ്ണുകൾ പതിയെ അടഞ്ഞു പോവുന്നത് പോലെ തോന്നുന്നു….. നെറ്റിയിലൂടെ ചോര ഒലിച്ചിറങ്ങുന്നത് അറിയുന്നുണ്ടെങ്കിലും വേദനയൊന്നും തോന്നുന്നില്ല…… ആകെ ഒരു മരവിപ്പ്….

“””ഏട്ടത്തീ….. എന്തേലും പറ്റിയോ??
ഞാൻ അത് ചോദിക്കലും ഏട്ടത്തി എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി…… പാവം ശരിക്കും പേടിച്ചിട്ടുണ്ട്….. സമാധാനിപ്പിക്കണമെന്നുണ്ട് പക്ഷെ എനിക്ക് തന്നെ ഈ അവസ്ഥയിൽ അധികം നേരം പിടിച്ചു നില്ക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല…….

“”””അയ്യോ…… ചോര…….. അയ്യോ തല പൊട്ടീണ്ട്…….. അമ്മേ…..””””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025