Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം 6

പണിയിൽ മുഴുകി നിക്കുമ്പോ എല്ലാം മറക്കും. വീടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് ജോലി ചെയ്യാനും ഏർപ്പാട് ചെയ്യാനുമൊക്കെ തുടങ്ങിയപ്പോഴേക്കും എല്ലാവരും എല്ലാം മറന്നിരുന്നു. ഇപ്പൊ എല്ലാവരും വന്ന് സംസാരിക്കുകയും തമാശ പറയുകയുമൊക്കെ ചെയ്യുന്നുണ്ട്. ചങ്കരൻ പോലും .

അതിനിടയ്ക്ക് ഞാൻ ഗീതുവിന്റെ കാര്യം പോലും മറന്നിരുന്നു . അപ്പോഴാണ് അവൾ അടുക്കള വാതിൽ കടന്ന് ഉള്ളിലേയ്ക്ക് വന്നത്. അവളെ കണ്ട ഞാൻ അന്തംവിട്ട് പോയി. സെറ്റ് സാരിയൊക്കെയുടുത്ത് കുളിച്ച് ഈറനണിഞ്ഞ് വന്ന അവളെ അടുക്കളയിലെ മച്ചിലെ വലയടിക്കാൻ കേറിയ ഞാൻ ഏണിയിൽ നിന്ന് കണ്ണിമ തെറ്റാതെ നോക്കി. സെറ്റ് സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു. അവിടെയിരുന്ന മറ്റുള്ളവരുടെ മനസ്സും അതായിരിക്കണം ചിന്തിച്ചത് ….

തറവാട്ടിൽ മിക്കവരും നേരിയതും മുണ്ടുമൊക്കെയാണ് ഉടുക്കുന്നത്. അത് കൊണ്ടാവാം അവൾ അതണിഞ്ഞത്. എന്നാലും ഇന്നലത്തെ പ്രശ്നങ്ങളുടെ ഒരു നിഴൽ പാട് പോലും അവളുടെ മുഖത്ത് കണ്ടിരുന്നില്ല. അവളകത്ത് കയറിയപ്പോഴെ ചുറ്റും പ്രകാശം പരന്നപോലെയായി. അവളുടെ പുഞ്ചിരിയും ശ്യൂന്യതയിൽ നിന്നും തെളിഞ്ഞ് വരുന്ന നുണക്കുഴിയും വല്ലാത്തൊരു ആകർഷണമൊരുക്കി. ഗർഭം ധരിച്ചത് ഗീതൂന് മനം മയക്കുന്ന അഴകാണ് സമ്മാനിച്ച് പോയത്.

അമ്മായിമാര് ഒരോന്നവളോട് ചോദിക്കുന്നതിനിടയിലാണ് ആവണി എന്നെ ഗീതൂന്റെ ശ്രദ്ധയിൽ പെടുത്തുന്നത്

“ചേച്ചി ദോ ആ മച്ചിന്റെ മണ്ടേലിരിക്കുന്ന കുരങ്ങനെ എവിടേലും കണ്ട് പരിചയമുണ്ടോ ….? ”

ഗീതൂന്റെ കരിമിഴി കണ്ണുകൾ എന്റെ നേരേയ്ക്ക് പാഞ്ഞു. എല്ലാവരുടെയും ചിരിയ്ക്കൊപ്പം അവളും കൂടി.പെട്ടെന്ന് ചിരിച്ച ഗീതൂന്റെ ഭംഗിയാർന്ന ചുണ്ടുകളും നുണക്കുഴിയും കണ്ട് എന്റെ മുഖത്തും പുഞ്ചിരി വിടർന്നു. നമ്മൾ രണ്ട് പേരുടെയും കണ്ണ് ഉടക്കിയ സമയത്ത് ചുറ്റുമുള്ളവരെല്ലാം മാഞ്ഞ് പോയ പോലെ.

പക്ഷെ എന്റെ ചിരി കണ്ടതും അവളുടെ ചിരി മാഞ്ഞു . മറ്റുള്ളവർക്ക് സംശയം തോന്നാത്ത വിധം അവൾ എന്നിൽ നിന്ന് കണ്ണുകൾ തിരിച്ചപ്പോഴെ ഞാനറിഞ്ഞിരുന്നു,അവളുടെ ഉള്ളിലെ നീരസം …..

എന്നേക്കാൾ വേഗത്തിൽ അവൾ അവരുടെ കൂടെ കൂട്ടായി . വലയടി വ്യാജേനെ ഞാനവരുടെ സംസരങ്ങളെല്ലാം കേട്ട് നിന്നു. ഇടയ്ക്ക് ഇല്ലാത്ത ഒച്ചയുണ്ടാക്കി ഗീതൂന്റെ ശ്രദ്ധ എന്നിലേക്ക് തിരിക്കാൻ നോക്കിയെങ്കിലും നടന്നില്ല. അവസാനം ഞാനവിടുന്ന് പോയി. ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോഴും അവൾ മാറിയാണിരുന്നത്. എന്റെ കയ്യിൽ തൂങ്ങി നടക്കുന്നതിന് എപ്പോഴും ഞാനവളെ ശകാരിക്കുകേം വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ഇപ്പൊ എന്തോ അവൾ കൂടെ ഇല്ലാതെ ഞാനൊന്നും അല്ലാത്ത പോലെ .എന്തായാലും അവൾ സന്തോഷത്തോടെയാണ് എല്ലാവരോടും ഇട പഴകുന്നത്. അത് മതി എനിക്ക് തൽക്കാലം ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025