പോയേക്കാമെന്നു വെച്ചു വീട്ടിൽ ചെന്നിട്ട് ഒന്നുറങ്ങണം.
“…….ഞാനെന്നാ പോയേക്കുവാ……. ”
“….പോകുവാണോ പൊന്നൂസേ………. കൊറച്ച് കഴിഞ്ഞ് പോകാം….. ”
ഗിരിജ ചേച്ചിയുടെ കെട്ടിയോനെന്നെ വീട്ടിലേക്ക് വിടാൻ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. വീട്ടിൽ പോയാലും ഞാനൊറ്റയ്‌ക്കേ ഉള്ളുവെന്ന് പുള്ളിക്കറിയാം.
“….ഇച്ചിരി കഴിഞ്ഞിട്ട് പോകാം പൊന്നൂസേ…. ”
ഗിരിജ ചേച്ചിയുമെന്നോട് പറഞ്ഞു.
“….ഇല്ല ചേച്ചീ…… ഞാൻ പോയേക്കുവാ……… വെയിലടിച്ചു വന്നകൊണ്ട് നല്ല ക്ഷീണം……… വീട്ടിൽ പോയിട്ടൊന്നു കെടന്നൊറങ്ങണം……. ”
“….ആണോ പൊന്നൂസേ……. മ്മ്…….. ചേച്ചിയെന്നാ താക്കോലെടുത്തു തരാം…… ”
ഗിരിജ ചേച്ചി മുറിയിലേക്ക് പോയി വീടിന്റെ താക്കോലെടുത്തുകൊണ്ട് വന്ന് എന്റെ കയ്യിൽ തന്നു.
“…….പൊന്നൂസേ…………ഞങ്ങള് പോകാൻ നേരത്ത് അതിലേ വന്നേക്കാം…… ”
ഗിരിജ ചേച്ചിയുടെ ആങ്ങള പറഞ്ഞു.
“……മ്മ്…….. എന്നാ ഞാൻ പോകുവാ…….. ചെന്നിട്ട് ഒന്നൊറങ്ങണം…… ”
ഞാൻ വീട്ടിലേക്ക് പോകാനായി അവിടെ നിന്നെഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“……എങ്കി വീട്ടീ പോയി വിശ്രമിക്ക് പൊന്നൂസേ……. ഞങ്ങളതിലേ വന്നേക്കാം…… ”
“…….മ്മ്……. ”
“….പൊന്നൂസേ പിന്നെ വരണം കേട്ടോ……. ”
ഗിരിജ ചേച്ചിയെന്നെ നോക്കിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
“…മ്മ്…. വന്നേക്കാം ചേച്ചീ….. ”
ഞാൻ വീടിന്റെ താക്കോലും വാങ്ങിക്കൊണ്ട് പോകാനായി തിണ്ണയിലേക്ക് ഇറങ്ങി.
“….പൊന്നൂസേ ഇത് വേണ്ടേ…… ”
ഗിരിജ ചേച്ചി പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഗിരിജ ചേച്ചിയെനിക്ക് വീട്ടിലേക്ക് തന്നു വിടാനായി എടുത്ത പലഹാരങ്ങളും പിടിച്ചുകൊണ്ട് നിക്കുകയാണ് . ഇറങ്ങാൻ നേരത്ത് ഞാനാ സോഫയിൽ വെച്ചിരുന്ന കൂടിന്റെ കാര്യം ഞാനോർത്തില്ല.
“……ശോ…… ഞാനതിന്റെ കാര്യം മറന്നു….. ”
“….ഓ…. അത് സാരവില്ല……. പൊന്നൂസ് മറന്നാലും ഞാൻ കൊണ്ടുവന്ന് തരികേലേ……. ”
ഗിരിജ ചേച്ചി ആ പലഹാരങ്ങൾ പൊതിഞ്ഞെടുത്ത കൂടെന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.
“…. ഞാനൊറക്കവൊക്കെ കഴിഞ്ഞിട്ട് വൈകുന്നേരം വരാം കേട്ടോ ചേച്ചീ….. ”
“……മ്മ്…… നല്ലോണം ഒറങ്ങിക്കോ പൊന്നൂസേ ……..ആ ക്ഷീണവൊക്കെ മാറട്ടെ….. ”
“…ഞാൻ പോകുവാണേ……. ”
“…മ്മ്…… ”
ഞാൻ ഗിരിജ ചേച്ചിയോട് പറഞ്ഞിട്ട് അവിടെ നിന്നുമിറങ്ങി വീട്ടിലേക്കു നടന്നു. വീട്ടിൽ ചെന്നിട്ട് ഞാൻ കതക്കൊക്കെ തുറന്ന് അകത്തു കയറി. ഗിരിജ ചേച്ചി
