“അണ്ണാ ആ കല്യാണം ഒന്ന് ഭംഗിയായി നടത്തിതരണം ….!!!”
“മോനെ എന്നെ സ്നേഹിക്കുന്നവരെ ചതിക്കാന്‍ വസന്തന്‍ പഠിച്ചിട്ടില്ല മോന്റെ ആഗ്രഹം അതാണെങ്കില്‍ ആ പെണ്ണിനെ തന്നെ മോന്‍ കെട്ടും അല്ലേല്‍ വസന്തന്‍ കെട്ടിക്കും ….”
ബിലാല്‍ ചിരിച്ചു അയാള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വസന്തന്‍ പറഞ്ഞപ്പോള്‍ ഉള്ളം കൊല്‍മയില്‍ കൊണ്ട്
“ഒകെ ചേട്ടാ ഞാന്‍ ഒരു സിഗരറ്റ് വലിക്കട്ടെ ” എന്ന് പറഞ്ഞു ബിലാല്‍
ബാല്‍ക്കണിയില്‍ കൊണ്ടുവച്ച സിഗരറ്റ് പാക്കറ്റില്‍ നിന്ന് ഒരെണ്ണം എടുത്തു കത്തിച്ചു ….ഇരുണ്ട ആകാശത്ത് നോക്കി പുകച്ചുരുളുകള്‍ ഊതി വിട്ടു ….
കുറ്റി വലിച്ചു തീര്‍ന്നത് അലക്ഷ്യമായി താഴേക്ക് എറിഞ്ഞു തിരിഞ്ഞതും
“ഞാന്‍ പോട്ടെ മോനെ “
“ആഹാ ഇത്ര പെട്ടന്ന് രേടിയയോ അപ്പൊ നമ്മള്‍ പറഞ്ഞ പോലെ “
“ഡണ്‍………ഞാന്‍ ഏറ്റു മോനെ ” അയാള്‍ ഹാന്‍ഡ് ബാഗില്‍ ബിലാല്‍ കൊടുത്ത പണം തിരുകി വച്ച് കൊണ്ട് പറഞ്ഞു ….
“അപ്പോള്‍ നാളെ അടുത്ത സ്റെപ് എത്ര കാഷ് വേണമെങ്കിലും ചോദിച്ചോ ഞാന്‍ തരും ….എന്ത് ചെയ്തിട്ടായാലും ഇത് നടക്കണം “
ഓക്കേ …..പറഞ്ഞു അയാള്‍ പുറത്തേക്കു പോയി നിറഞ്ഞ മനസ്സും നിറഞ്ഞ പോക്കറ്റ്‌മായി അയാള്‍ അവിടെന്നു പടിയിറങ്ങി …..
———–
നേരം പുലര്‍ന്നു ഹാജിയാരുടെ തറവാട്ടില്‍ സുഹ്റയുടെ പുലര്‍കാലം അവള്‍ നമസ്കരിച്ചു പ്രാര്‍ത്ഥിച്ചു …എല്ലാം നല്ലത് വരുത്തണേ എന്ന് …അത് കഴിഞ്ഞു അവള്‍ അടുക്കളയില്‍ കയറി അപ്പോഴേക്കും റുഖി ചായ ഒഴിക്കുകയായിരുന്നു …..മൂത്ത മകള്‍ വന്നു ഉമ്മയുടെ കഴുത്തിലൂടെ കയ്യിട്ടു ഒരു ഉമ്മ കൊടുത്തു ….
“ചായ താ ഉമ്മച്ചി ….” അവളുടെ കിളികൊഞ്ചല്‍ ….
“വയസ്സ് 21 ആയി ഇപ്പോഴും കൊച്ചു കോച്ചെന്ന വിചാരം നിനക്ക് താഴെ 4 അനിയത്തിമാര്‍ ഉണ്ട് രാവിലെ നീ എഴുന്നേല്‍ക്കുമ്പോള്‍ അവരെ കൂടി വിളിച്ചാല്‍ നിനക്കെന്തയിപ്പോകും അവര്‍ നിന്നെക്കാളും പഠിച്ചു ഉയരും എന്നാ അസൂയ ആണോ നീ അവരെ വിളിക്കാതെയിരിക്കുന്നത് ?”!
“രാവിലെ തന്നെ ചൂടിലാണല്ലോ ഭവതി ?….” സുഹ്റ റുഖിയുടെ മൂക്ക് പിടിച്ചു കറക്കി ….
