“എന്നാലും…”
“നീ ബേജാറാവാതെ കോയ.. നമ്മൾ വരും നിന്നെ കാണാൻ.. പിന്നെ ഇപ്പോ പോയെ പറ്റു എനിക്ക്… അപ്പൂപ്പനെ കാണണം.. പിന്നെ എനിക്കും ചിലതൊക്കെ അറിയാനും കണ്ട് പിടിക്കാനും ഒക്കെയുണ്ട്..വൈകാതെ എല്ലാം ഒന്ന് ശരിയായാൽ ഞാനും ജിത്തും വരും..”
“ഹ്മ്മ് ”
അവൾ ഒന്ന് മൂളിക്കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു ചോദിച്ചു…
“അല്ല എനിക്കെന്തോ എടുത്ത് വച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട്.. ”
“ആഹ് അതോ.. വാ..”
ഞാൻ അവളെ കൂട്ടി കപ്പ്ബോര്ഡിനടുത്തേക്ക് നടന്നു.. എനിക്കു ഒരുപാട് ഡ്രസ്സ് ഉണ്ട്.. അതിൽ തന്നെ കൂടുതലും ഹുഡ്‌ഡി ആണ്.. എല്ലാം കൂടി ഇപ്പൊ കൊണ്ട് പോവാൻ പറ്റാത്തത് കൊണ്ട് കുറച്ചു ഹുഡ്‌ഡിസ് ഞാൻ അവൾക് എടുത്തു കൊടുത്തു..
അവളാണെങ്കി എല്ലാം ചെറിയ കുട്ടികളെ പോലെ തിരിച്ചും മറിച്ചും നോക്കുന്നുണ്ട്.. ചിലതവൾ ഇട്ടും നോക്കി എന്നോടെങ്ങനെയുണ്ടെന്ന് ചോദിക്കുന്നും ഉണ്ട്.. ഞാൻ അവളെ അങ്ങനെ നോക്കിയിരുന്നു.. അപ്പോഴാണ് അമ്മയുടെ വിളി വന്നത് ഭക്ഷണം കഴിക്കാൻ..ഞാൻ കല്ലുനേം കൂട്ടി കഴിക്കാൻ ചെന്നു..
പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ജിത്തുവും അങ്കിളും ആന്റിയും പെട്ടന്ന് തന്നെ വന്നു.. ഞങ്ങളും വേഗം എയർപോർട്ടിലേക്ക് ഇറങ്ങി.. കല്ലുവും നമ്മളുടെ കൂടെ എയർപോർട്ട് വരെ വന്നു..
കല്ലു ഫുൾ ഹാപ്പി ആയിരുന്നു.. ഞാനും ജിത്തും ആണെങ്കി നല്ല വിഷമത്തിലും.. കാരണം ഇവളെ ഇനി എപ്പോ കാണാൻ പറ്റുമെന്ന് ഒരൊറപ്പും ഇല്ല.. എയർപോർട്ടിൽ എത്തി ബാക്കി എല്ലാവരും അകത്തേക്ക് കയറി..ഞാനും ജിത്തും ക്ലാരയോട് ഒന്നൂടി യാത്ര പറയാനായി അവിടെ തന്നെ നിന്നു..
“എന്താടാ.. നിങ്ങൾ പോവുന്നില്ലേ..”
ക്ലാര ഒരു കൂസലും ഇല്ലാതെ ചോതിച്ചു…
“നിനക്കെന്താ പെട്ടന്നൊരു മാറ്റം.. വീട്ടീന്നൊക്കെ നല്ല സങ്കടം
