Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3

“ഞാൻ മേലേടത്തെ വീട്ടിലും പോയിരുന്നു.. കഴിഞ്ഞ ദിവസം.. അവിടെ നിന്നുമാണു ഞാനറിഞ്ഞത് ഈ കത്തിന്റെ കാര്യം.. എനിക്ക് അന്നത്തെ കുറച്ച് കാര്യങ്ങൾ നിന്നിൽ നിന്ന് അറിയാനാ വിളിച്ചത്”

ഞാൻ മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു… സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി.. വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു..

എന്റെ മനസ്സാകെ തകർന്നു.. ദേഹം തളരുന്നപോലെ ഇടിവെട്ടേറ്റപോലെ എന്റെ ഹൃദയം നിന്ന് കത്തുകയായിരുന്നു.. ഞാൻ റൂമിൽ വന്ന് കിടന്നു.. കുറെ നേരം ..

ചില കാര്യങ്ങൾ ഞാനോർത്തു..

സാജിത എനിക്ക് തന്ന കത്തിലെ കവിത,
സാജിതാടെ കൂട്ടുകാരിയുടെ അർഥം വെച്ചുള്ള സംസാരം.. സാജിതാക്ക് എന്നോടുള്ള വികാരം … ഇപ്പൊ സിഐ പറഞ്ഞത്…
പെട്ടന്ന് സാജിത തന്ന ആ പൊതി എന്റെ ഓർമ്മയിൽ വന്നു..

ഞാൻ ദൃതിയിൽ അതെടുത്തു.. വർണ്ണ കടലാസിൽ പൊതിഞ്ഞ ആ പെട്ടി ഞാൻ തുറന്നു..അതിനുള്ളിൽ ഉണ്ടായിരുന്ന ആ വസ്ഥു എന്റെ മനസ്സിനെ ഓർമ്മകളുടെ ഇരുണ്ട താഴ് വരയിലേക്ക് തള്ളിയിട്ടു…

ചിന്തിച്ചുകൊണ്ട് കിടക്കവെ കാതടപ്പിക്കുന്ന ഒച്ചയോടെ ജനൽ പാളിയിൽ കല്ലുകൾ പതിക്കുകയും അതോടൊപ്പം വീട്ടിലുള്ളവരുടെ പേടിയോടെയുള്ള നിലവിളികളും എന്റെ കാതിൽ പതിഞ്ഞു..
ഞാൻ എണീറ്റ് റൂമിന്റെ വാതിൽ തുറന്നു.. ഉമ്മയും പെങ്ങന്മാരും നടുഅകത്ത് ചെവിപൊത്തിയിരിക്കുന്നു.. വാപ്പയും മൂത്താപ്പയും അവിടെ പരക്കം പായുന്നു.. അത് കണ്ട് ഞാൻ

“എന്താ എന്തുപറ്റി..”. ചോദിച്ചതും തൊട്ടടുത്ത ജനലിൽ കരിങ്കല്ല് കൊണ്ടുള്ള ഏറു വന്ന് കൊണ്ട് ചില്ല് തകർത്ത് അകത്ത് കയറി..

ഞാനതിലെ പുറത്തേക്ക് നോക്കി ജീപ്പിൽ വന്ന കുറെ ഗൂണ്ടകൾ …

ഞാൻ മെയ്ൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങികൊണ്ട്..

” നിർത്തടാ നായ്ക്കളെ.. നിനക്കൊക്കെ വേണ്ടത് എന്നെയല്ലെ.. ഞാൻ വരാടാ പുറത്തേക്ക്..”

അത് പറഞ്ഞ് കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.. എന്റെയടുത്തേക്ക് ഓടിവന്ന അവരിൽ ആദ്യത്തവനെ ഞാൻ നെഞ്ചിൽ ചവിട്ടി വീഴ്ത്തി… വടിവാളുകൊണ്ട് വെട്ടാൻ ഓങ്ങിയവന്റെ കയ്യിൽ കടന്ന്പിടിച്ച് അവനെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.. മുന്നിൽ വലത് ഭാഗത്ത് നിൽക്കുന്നവനെ ഇടത് കയ്യ് കൊണ്ടും ഇടത് നിക്കുന്നവനെ വലത് കൈകൊണ്ടും മുഖത്ത് വീശിയടിച്ചു വീഴ്ത്തി.. മുന്നിൽ നിന്നുള്ള വടിവാളുകൊണ്ടുള്ള വെട്ട് ഞാനൊന്ന് കുനിഞ്ഞ് ഒഴിഞ്ഞ് മാറി.. അപ്പോഴെക്കും പിന്നിൽ നിന്ന് ശക്തമായ ചവിട്ട് എന്റെ പുറത്തേറ്റു… ഞാൻ മുന്നിലേക്ക് ഒന്ന് ആയി.. തിരിഞ്ഞ് നോക്കി.. ആറു പേർ കമ്പി വടിയും വാളുമൊക്കെയായി മുമ്പിൽ നിൽക്കുന്നു..

ആദ്യം നിൽക്കുന്നവൻ ഓടിവന്ന് വാളുകൊണ്ട് വീശി.. ഞാനത് കൈകൊണ്ട് പിടിച്ചു കൈപിടിച്ച് തിരിച്ചു വാൾ നിലത്ത് വീണു തൊട്ട് നിൽക്കുന്ന മരത്തിൽ കൊണ്ട് ഇടിപ്പിച്ചു.. അടുത്ത നിമിഷം കമ്പി വടികൊണ്ടുള്ള അടി ഞാൻ പിടിച്ചു.. അപ്പോഴെക്കും സൈഡിൽ നിന്നൊരുത്തൻ ചവിട്ടി.. ഞാൻ കുറച്ച് മാറി എന്റെ ബുള്ളെറ്റിനടുത്ത് വീണു.. വണ്ടിയുടെ ഫൂട്ട് റെസ്റ്റ് ബാർ ഞാൻ ഊരിയെടുത്തു..

മെല്ലെ നടന്നടുത്തു.. വാളുകൊണ്ടുള്ള വീശലിൽ ഒന്ന് കുനിഞ്ഞ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025