ഇന്ന് കോളജ് ഉച്ച വരെ മാത്രമേ ഉള്ളൂ നാളെ ആണ് അവർ പോവുന്നത്…..
ആദ്യ അവർ ക്ലാസ്സിൽ ഇരുന്നാപ്പോ അവൾ ഇടക്കിടെ എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടു…..
ഞാൻ ബുക്ക് എടുത്ത് മുഖം മറച്ചു ….
ഉച്ചക്ക് അവരോട് യാത്ര പറഞ്ഞ് ഞാൻ കോളജിന് വെളിയിലേക്ക് നടന്നതും ശ്രീ പിന്നാലെ വന്നു….
ടാ സൂര്യ ഒന്ന് നിന്നെ…..
നാശം ഞാൻ സൂര്യ ഒന്നും അല്ല മേലാൽ എന്നെ അങ്ങനെ വിളിക്കരുത്…..
ശെരി ഒക്കെ നീ ഞങ്ങടെ കൂടെ വരുന്നില്ല …..
ഇത്ര വട്ടം ഞാൻ പറഞ്ഞു എന്നെ വെറുതെ വിടൂ കുട്ടി …..
എന്താടാ എന്നോട് കാര്യം പറ എന്താണെങ്കിലും നമക്ക് പരിഹരിക്കാം ……
ശെടാ ഇത് വലിയ ശല്യം ആയല്ലോ കുട്ടി ഞാൻ പറഞ്ഞല്ലോ കുട്ടിയോട് എന്നെ ഇങ്ങനെ ശല്യം ചെയ്യരുത് എന്ന് ഒരു കൊല്ലം അത് കഴിഞ്ഞ ഞാൻ അങ്ങ് പോവും അത് വരെ മനസമാധാനം എനിക്ക് വേണം അതിനാ ഞാൻ ഇവിടെ വന്നത് ……
എന്നാലും നീ ഇല്ലാതെ…..
ഞാൻ ഇല്ലതെയോ …. നമ്മൾ തമ്മിൽ എന്താ ബന്ധം….. അതിന് ദയവു ചെയ്ത് എന്നെ വെറുതെ വിടണം …… ആൻഡ് താങ്ക്സ് ഫോർ ദി കൺസേൺ….. ആൻഡ് ഹാപ്പി ആൻഡ് സേഫ് ജേർണി……
എന്താ ശ്രീ അവൻ എന്താ നിന്നോട് പറഞ്ഞത് അവളുടെ ഫ്രണ്ട് മറിയ അങ്ങോട്ട് വന്നു ….
ഒന്നുമില്ലെടി ഹാപ്പി ജേർണി പറഞ്ഞതാ……
എന്താ മോളെ ഒരു ഇളക്കം വെറുതെ പണി വാങ്ങി കൂട്ടണ്ട കേട്ടോ നീ ഇവിടെ കിടക്കുന്നു അവൻ എവിടെ കിടക്കുന്നു…. ഇതൊന്നും സെറ്റ് ആവില്ല …..
നീ ഒന്ന് പൊടി പണം ആണോ വലുത്….. ചുമ്മാ ….അവന് എന്തോ ഒരു കുഴപ്പം ഉണ്ട് ഞാൻ അത് കണ്ടുപിടിക്കും മോളെ……
അങ്ങനെ അവര് ടൂർ ഒക്കെ പോയി വന്നു….. .
പതിവ് പോലെ പാച്ചു ക്ളാസിൽ എത്തി അവിടെ അപ്പോ റെമോ പിന്നെ നന്ദൻ മറിയ പിന്നെ ശ്രീ ഇവർ എന്തോ കാര്യം ആയി സംസാരിക്കുന്നുണ്ട്…..
