ഡാ ശരത്, എനിക്ക് നല്ല വിശപ്പ് നമുക്ക് എന്തെങ്കിലും കഴിക്കാം…”
“അഹ് അമ്മെ ഇവിടെയടുത്തൊരു റെസ്റ്റോറന്റ് ഉണ്ട്, നമുക്കവിടെ പോയാലോ, ”
ഞങ്ങൾ റോഡ് അരികിൽ പുതുതായി തുടങ്ങിയ ഒരു റെസ്റ്റാറ്റാന്റിൽ കയറി എ/സി ഫാമിലി ക്യൂബിക്കിളിൽ ഇരുന്നു. ബീഫ് കട്ലെറ്റും കാഷ്യു മിൽക്ക് ഷേക്കും ഓർഡർ ചെയ്തു, വലിയ ഹോട്ടൽ ആയതിനാൽ സമയം എടുക്കുമെന്നു എനിക്കറിയാമായിരുന്നു. ആദ്യമായാണ് അമ്മയുമൊത്തു അർപ്പിത ഇല്ലാതെ തനിച്ചു കിട്ടുന്നത്. ഞാൻ അമ്മയുടെ നേരെ ഇരുന്നു വിശന്നു പരവേശത്തോടെ ഇരിക്കുന്ന അമ്മയോട് ചോദിച്ചു “അമ്മ എന്താ ഇതുവരെ ഗൾഫിൽ പോവാഞ്ഞെ”.
“ഹേയ് എന്തിന്, എനിക്കങ്ങനെ പൈസ കളയാൻ മോഹങ്ങളൊന്നുല്ല. എന്തെ ഇപ്പോചോദിക്കാനും മാത്രം?!”
“ചുമ്മാ…” ഞാൻ ചിരിച്ചു. കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം.
“പോണം ന്ന് ഒക്കെ ണ്ടായിരിന്നു, പിന്നെ അന്ന് ദേവേട്ടന് കുറെ കടമൊക്കെ ഉണ്ടായിരുന്നു. അപ്പൊ ഞാൻ മനഃപൂർവം ഒഴിവായതാണ്.”
“ഇപ്പൊ പക്ഷെ നല്ല സെറ്റപ്പ് അല്ലെ? ഇപ്പൊ പൊയ്ക്കൂടേ”
“ഓ പിന്നെ നല്ല പ്രായത്തിൽ പോയിട്ടില്ല, അപ്പോഴാ ഇനി മൂത്തു നരച്ചിട്ട്”
“പ്രായമൊക്കെ വെറും നമ്പറല്ലേ അമ്മെ, മനസ്സിൽ അല്ലെ ചെറുപ്പം?!”
“നീയാള് കൊള്ളാലോ, നിന്റെ വർത്താനം കേട്ടാൽ തോന്നും നീയെന്നെ വളക്കാൻ നോക്കുകയാണെന്ന്!”
“അങ്ങനെ തോന്നിയോ!”
“ഹേയ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ…”
“അമ്മയ്ക്ക് മറ്റാരോടും ഇഷ്ടമൊന്നും ഇതുവരെ തോന്നീറ്റില്ലെന്നാണ് അർപ്പിത പറഞ്ഞത്. അച്ഛൻ ഇവിടെയില്ലാത്തപ്പോഴും അമ്മയുടെ ഫാൻസ് ആയിട്ട് കുറേപേരുണ്ടായിരുന്നു എന്നും അവരോടൊക്കെ അമ്മ NO പറഞ്ഞിട്ടുണ്ടെന്നും, പിന്നെ ചിലരെ അമ്മ അടിച്ചിട്ടുണ്ടെന്നുമൊക്ക അറിയാം!” ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
