അവൾ എന്റെ കാറിന് മുന്നിലെത്തുന്നതിന് ഏതാനും മുൻപ് റോഡരുകിലായി ഒരു വെളുത്ത മാരുതി കാർ നിർത്തിയിട്ടിരുന്നു.
അവൾ എന്റെ കാറിൽ കയറിയപ്പോൾ ഞങ്ങൾക്കരുകിൽ നിറുത്തി ”മുതുമഴയത്ത് നടുറോഡില് കിടന്ന് ശൃംഗരിക്കാതെ വല്ല ലോഡ്ജിലും പോയി കൂട് അണ്ണാ!” എന്ന് കളിയാക്കിയ മനുഷ്യൻ മഴയെപകുത്ത് ഓടിച്ച് മറഞ്ഞതും അതേ മാരുതികാറിലായിരുന്നു.
എന്റെ ഡയറിയുമായി റീഗൽ പോയത് അതെ വാഹനത്തിലല്ലെ?!.
ഒരു ഞെട്ടലോടെ ഞാൻ നിലവിളിച്ചുപോയി.
st K co അത് സ്റ്റാർലിൻ & കൈമൾ കമ്പനിയുടെ ചുരുക്കെഴുത്തല്ലെ?!.
കേരളമൊട്ടുക്ക് ബിസിനസ് സൃംഗലകളുള്ള പത്തനാപുരത്തെ അൽപ്പന്മാർ!.
സിനിയുടെ അരുംകൊലയ്ക്ക് ഉത്തരം നൽകേണ്ടവർ!.
എത്ര വിദഗ്ദ്ധമായിട്ടാണ് അവർ എന്നെ കബളിപ്പിച്ച് തെളിവുകളുമായി കടന്നുകളഞ്ഞത്.
പ്രതിയായി ചൂണ്ടയിൽ കൊരുത്ത് ഇട്ടുകൊടുത്ത
ബംഗാളുകാരന്റെ അതേ നാട്ടിൽ എനിക്കൊരു സുഹൃത്തിനെ കണ്ടെത്തി
എന്റെ ജോലി നഷ്ടപ്പെടുത്തി അതേ സ്ഥാനത്ത് അവളെ കൊണ്ടുവന്നിരുത്തി അവൾക്ക് എന്റെ വീട്ടിൽ അനായാസം കയറിപറ്റുവാൻ കഴിയുമെന്ന് അവർക്കുറപ്പുണ്ട
ായിരുന്നിരിക്കണം.
ഒരു മഴയുള്ള രാത്രിയിൽ ദേവരാജൻ എന്ന ഇരുമുഖനെക്കൊണ്ട് ചട്ടംക്കെട്ടിച്ച് ഞാൻ വരുന്ന സമയം കൃത്യമായളന്ന് അവളെ എന്റെ കാറിനുമുൻപിലേക്ക് പറഞ്ഞുവിട്ടു.
രാവിലെ ഞാൻ ഉണരുന്നതിന് മുൻപ് വീട് മുഴുവൻ അറിച്ച് പെറുക്കിയിട്ടും തെളിവുകൾ കിട്ടാത്തതിനാൽ പുതിയ പദ്ധതികൾ മെനയുവാനായി ഞാൻ ഉണരുന്നതിന് മുൻബ് അവളെ തിരികേവിളിച്ച് പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്തു.
ഓഫീസിൽ വച്ച് ഞാൻ കൊടുത്ത ഡയറി സീ സീ ട്ടീവിയിലൂടെ ഹെഡ് ഓഫീസിൽ ലൈവായി റെക്കോർഡാകുമെന്ന് കണ്ട് നിരാകരിച്ചു.
